AI Vintage Photo: ഇൻസ്റ്റാഗ്രാം കീഴടക്കി 80s വൈബ്’, വിന്റേജ് ഫോട്ടോ വേണോ? പ്രോംപ്റ്റ് ഇതാ…
AI Vintage Photo Trend Prompts: സിനിമ- സീരിയൽ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ഇത്തരത്തിൽ ചിത്രങ്ങൾ പങ്കുവച്ചതോടെ സംഗതി വൈറലായി. എഐ സ്റ്റുഡിയോ ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾ നൽകി വിന്റേജ് ലുക്കുകൾ അനായാസം നിർമിച്ചെടുക്കാം, നിങ്ങൾക്കും അത്തരമൊരു ചിത്രം വേണമെന്നുണ്ടോ? കിടിലം പ്രോംപ്റ്റുകൾ ഇതാ....
ഇൻസ്റ്റാഗ്രാം തുറന്നാൽ ഇപ്പോൾ എവിടെയും ഒരു ’80s വൈബ്’ ആണ്. പഴയകാലത്തെ ഫാഷനും ഹെയർസ്റ്റൈലുമൊക്കെ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ട്രെൻഡായി മാറിക്കഴിഞ്ഞു. നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് ചിത്രം ബെത്‍ലഹേം കുടുംബ യൂണിറ്റിലൂടെ റിലീസ് ചെയ്യാത്ത ‘അന്ന’ എന്ന സിനിമയിലെ ‘യവന കഥയിലെ’ ഗാനം പുറത്തുവന്നിരുന്നു. ഈ ഗാനത്തിന്റെ റിലീസിന് പിന്നാലെയാണ് 80കളിലെ പഴയകാല ഫോട്ടോ ക്രിയേഷൻ വീണ്ടും ട്രെന്റായത്.
ഇന്നത്തെ ഒരു ഫോട്ടോ നൽകിയാൽ, 80-കളിലെ സ്റ്റൈലിൽ താൻ എങ്ങനെയുണ്ടാകുമായിരുന്നുവെന്ന് ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾ വഴി പരീക്ഷിച്ചുനോക്കുന്ന “What would I look like in the 80s?” എന്ന ട്രെൻഡ് സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പ്രത്യേക വസ്ത്രധാരണവും ഫൊട്ടോഗ്രാഫി സ്റ്റൈലുമെല്ലാം ചേർത്താണ് ചിത്രങ്ങൾക്ക് വിന്റേജ് ലുക്ക് നൽകുന്നത്. സിനിമ- സീരിയൽ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ഇത്തരത്തിൽ ചിത്രങ്ങൾ പങ്കുവച്ചതോടെ സംഗതി വൈറലായി. എഐ സ്റ്റുഡിയോ ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾ നൽകി വിന്റേജ് ലുക്കുകൾ അനായാസം നിർമിച്ചെടുക്കാം, നിങ്ങൾക്കും അത്തരമൊരു ചിത്രം വേണമെന്നുണ്ടോ? കിടിലം പ്രോംപ്റ്റുകൾ ഇതാ….
ALSO READ: ബിഗ് ബോസിനെ കടത്തിവെട്ടുന്ന സർപ്രൈസ്! 7200mAh ബാറ്ററിയുമായി ഐക്യൂ Z11xa ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പ്രോംപ്റ്റുകൾ
70കളിലെ ഡിസ്കോ സ്റ്റൈൽ
തിളങ്ങുന്ന ഫാഷനും വൈബ്രന്റ് ആയ സ്റ്റൈലുകളും പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്രോംപ്റ്റ് ഉപയോഗിക്കാവുന്നതാണ്. “Transform my photo into a 1970s retro portrait. Give me a classic 70s disco look with wide-collar patterned shirts, voluminous retro hair, warm vintage color tones, and a grainy film photograph texture typical of the 1970s.”
1980കളിലെ റെട്രോ ലുക്ക്
“Reimagine this photo as an authentic 1980s portrait. While keeping my exact facial features and identity, transform the image to feature realistic 1980s fashion, hairstyles, makeup, and the overall aesthetic of vintage film photography.”
1990കളിലെ ഗ്രഞ്ച് ലുക്ക്
“Recreate my photo in a 1990s aesthetic. Style me with classic 90s alternative fashion, casual denim or flannel textures, a nostalgic 90s hairstyle, and a slightly muted polaroid camera photo finish.”
റോക്ക് എൻ റോൾ ക്ലാസിക് ലുക്ക്
1950കളിലെ പഴയ ഹോളിവുഡ് സിനിമകളിലെ ക്ലാസിക് വൈബ് ആഗ്രഹിക്കുന്നവർക്കായി “Convert my photo into a 1950s vintage portrait. Give me a classic mid-century look with retro fashion, vintage hairstyle, classic black-and-white or sepia tones, and an authentic old Hollywood photographic texture” ഈ പ്രോംപ്റ്റും ഉപയോഗിക്കാം.