ബിഗ് ബോസിനെ കടത്തിവെട്ടുന്ന സർപ്രൈസ്! 7200mAh ബാറ്ററിയുമായി ഐക്യൂ Z11xa ഇന്ത്യയിൽ ലോഞ്ച് ചെയ്തു
iQoo Z11xa launched in India: ഐക്യൂ Z11 സീരീസിന്റെ ഭാഗമായി ഐക്യൂ Z11xa എന്ന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ സിംഗിൾ 8GB + 128GB മോഡലിന് 28,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ കൂപ്പൺ/ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ടൈറ്റൻ ബ്ലാക്ക്, പ്രിസ്മാറ്റിക് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.
ബിഗ് ബോസ് മലയാളം സീസൺ 8 കഴിഞ്ഞ ദിവസം ആരംഭിക്കുകയുണ്ടായി. പുതിയ സീസണിലെ താരങ്ങൾ ആരൊക്കെ എന്ന് അറിയാൻ കാത്തിരുന്ന ആരാധകർക്ക് സർപ്രൈസായാണ് പുതിയ അംഗങ്ങൾ ഓരോരുത്തരും കടന്നുവന്നത്. എന്നാൽ ബിഗ് ബോസിനെ കടത്തിവെട്ടുന്ന വമ്പനൊരു സർപ്രൈസ് എൻട്രി ഐക്യൂ ഇന്ത്യയിൽ നടത്തിയിരിക്കുന്നു. ഐക്യൂ Z11 സീരീസിന്റെ ഭാഗമായി ഐക്യൂ Z11xa (iQOO Z11xa) എന്ന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഐക്യൂ ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ലോഞ്ചിന് ദിവസങ്ങൾക്ക് മുമ്പ് ടീസർ പുറത്തിറക്കുകയും ഫീച്ചറുകളിൽ ചിലത് വെളിപ്പെടുത്തുകയും ചെയ്യുക പതിവുണ്ട്, എന്നാൽ സർപ്രൈസ് എൻട്രിയായിട്ടായിരുന്നു Z11xa 5G യുടെ കടന്നുവരവ്.
ഇതിനകം പുറത്തിറങ്ങിയ ചില ഐക്യൂ Z11 സീരീസ് മോഡലുകളോട് പുതിയ ഐക്യൂ Z11xa മോഡലിന് കാഴ്ചയിൽ സാമ്യമുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ ചിപ്സെറ്റ് കരുത്തിലാണ് ഈ പുതിയ ഫോൺ എത്തിയിരിക്കുന്നത്. 7200mAh ബാറ്ററി ഉണ്ട് എന്നതാണ് ഈ 5ജി ഫോണിന്റെ മറ്റൊരു പ്രധാന ആകർഷണം.
ALSO READ: ആപ്പിളിന്റെ ഐഫോൺ അൾട്രയ്ക്ക് ഷവോമിയുടെ ചെക്ക്! 6000mAh ബാറ്ററിയോടെ ഷവോമി 18 ഫോൾഡ് ലോഞ്ച് ചെയ്തു
പ്രധാന ഫീച്ചറുകൾ
6.76-ഇഞ്ച് (2408×1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫുൾ HD+ സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
മാലി G615 MC2 GPU, 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Funtouch OS 6ൽ ആണ് ഇതിന്റെ പ്രവർത്തനം. 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഐക്യൂ ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അതിൽ, സോണി IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പേർച്ചർ), 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ
മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP68 + IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA, NSA (n1/n3/n5/n8/n28B/n38/n40/n41(2535-2655MHz)/n77/n78), 4G VoLTE, USB ടൈപ്പ്-C 2.0, 44W ഫാസ്റ്റ് ചാർജിംഗുള്ള 7200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
ഐക്യൂ Z11xa 5G സിംഗിൾ 8GB + 128GB മോഡലിന് 28,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ കൂപ്പൺ/ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ടൈറ്റൻ ബ്ലാക്ക്, പ്രിസ്മാറ്റിക് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. ആമസോൺ, ഐക്യൂ വെബ്സൈറ്റ് എന്നിവ വഴി സെപ്റ്റംബർ 14 മുതൽ ഇതിന്റെ വിൽപ്പന ആരംഭിക്കും.
English Summary
The iQOO Z11xa (iQOO Z11xa) model has been launched in India as part of the iQOO Z11 series. Its single 8GB + 128GB model is priced at Rs 28,999. A coupon/bank discount of Rs 1500 is available as part of the launch offer. It will be available in Titan Black and Prismatic Green color options. It will go on sale from September 14 via Amazon and iQOO website.