Whatsapp Music Status: പാട്ടുകളുടെ മേളം! സ്റ്റാറ്റസിനൊപ്പം പാട്ടായാലോ; ഇൻസ്റ്റഗ്രാമിലെ ഫീച്ചർ വാട്സാപ്പിലും

Whatsapp Add Music Status Feature: ജനപ്രിയ ഗാനങ്ങളുടെ ചെറിയ ഭാഗങ്ങൾ മാത്രം ഇൻസ്റ്റാ​ഗ്രാമിലേതു പോലെ തന്നെ സ്റ്റാറ്റസ് ആയി പങ്കുവെക്കാനുള്ള സൗകര്യമാണ് പുതിയ അപ്‌ഡേറ്റിലൂടെ നിങ്ങൾക്ക് ഇനി മുതൽ ലഭിക്കുന്നത്. പഴയതുപോലെ 24 മണിക്കൂർ നേരമാണ് ഇത് കാണാനാവുക.

Whatsapp Music Status: പാട്ടുകളുടെ മേളം! സ്റ്റാറ്റസിനൊപ്പം പാട്ടായാലോ; ഇൻസ്റ്റഗ്രാമിലെ ഫീച്ചർ വാട്സാപ്പിലും

പ്രതീകാത്മക ചിത്രം

Published: 

31 Mar 2025 | 05:18 PM

ഉപയോക്താക്കളെ ഞെട്ടിപ്പിച്ചുകൊണ്ട് പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഈ ഫീച്ചർ തീർച്ചയായും എല്ലാവരെയും ആകർഷിക്കുന്ന ഒന്നായിരിക്കും. ഇനി മുതൽ വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കൊപ്പം ഇഷ്ടമുള്ള പാട്ട് കൂടി ചേർക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. നിലവിൽ ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ ഈ ഫീച്ചർ ലഭ്യമാണ്. വാട്‌സാപ്പ് ഉപയോക്തക്കൾക്ക് കൂടുതൽ രസകരമായ അനുഭവം ലഭിക്കുന്നതിനായാണ് ഇത്തരമൊരു മാറ്റം.

ജനപ്രിയ ഗാനങ്ങളുടെ ചെറിയ ഭാഗങ്ങൾ മാത്രം ഇൻസ്റ്റാ​ഗ്രാമിലേതു പോലെ തന്നെ സ്റ്റാറ്റസ് ആയി പങ്കുവെക്കാനുള്ള സൗകര്യമാണ് പുതിയ അപ്‌ഡേറ്റിലൂടെ നിങ്ങൾക്ക് ഇനി മുതൽ ലഭിക്കുന്നത്. പഴയതുപോലെ 24 മണിക്കൂർ നേരമാണ് ഇത് കാണാനാവുക. ഇൻസ്റ്റഗ്രാമിൽ ഉപയോഗിക്കുന്ന മെറ്റയുടെ മ്യൂസിക് ലൈബ്രറി നിങ്ങൾക്ക് ​ഗാനങ്ങൾ തിര‍ഞ്ഞെടുക്കാൻ പ്രയോജനപ്പെടുത്താവുന്നതാണ്.

പുതിയ ഫീച്ചർ വന്നതോടെ വാട്‌സ്ആപ്പിൽ സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ടെക്സ്റ്റോ ഫോട്ടോയോ വീഡിയോ എന്തിനൊപ്പമായാലും മ്യൂസിക് ലൈബ്രറിയിൽ നിന്ന് ഇഷ്ടമുള്ള പാട്ട് കൂടി ചേർത്ത് നൽകാവുന്നതാണ്. ഇതിനായി നിങ്ങൾ ആദ്യം ആഡ് സ്റ്റാറ്റസ് ബട്ടൻ ടാപ്പ് ചെയ്യുക. അപ്പോൾ പ്രത്യേകം മ്യൂസിക് നോട്ട് ബട്ടനും സ്‌ക്രീനിൽ തെളിഞ്ഞുവരുന്നതാണ്.

ചിത്രങ്ങൾക്കോ ടെക്സ്റ്റിനോ ഒപ്പം ഒരു പാട്ടിന്റെ 15 സെക്കന്റ് ദൈർഘ്യമുള്ള ഭാഗവും ചേർക്കാം. മറിച്ച് നിങ്ങൾ വീഡിയോ ആണ് ഇടുന്നതെങ്കിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള ഭാഗം ചേർക്കാനാവും. ഒരു പാട്ടിന്റെ ഇഷ്ടമുള്ള ഭാഗം തിരഞ്ഞെടുക്കാമെന്നത് മറ്റൊരു പ്രത്യേകതയാണ്. ഉപഭോക്താക്കൾ പങ്കുവെക്കുന്ന ഈ സ്റ്റാറ്റസുകൾ എന്റ് ടു എന്റ് എൻക്രിപ്റ്റ് ആയിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. കമ്പനി ഈ പുതിയ സവിശേഷത ലോകമെമ്പാടുമുള്ള ആളുകൾക്ക് ലഭ്യമാക്കാൻ തുടങ്ങിയിട്ടുണ്ട്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്