AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

യൂട്യൂബർ ആകുന്നെങ്കിൽ വേഗം ആയിക്കോ! യൂട്യൂബ് പോളിസി മാറ്റുന്നു

YouTube New Monetization Rules: യൂട്യൂബിന്റെ പുതിയ പോളിസി പ്രകാരം കണ്ടന്റ് ക്രിയേറ്റർമാർക്ക് വരുമാനം ലഭിക്കാൻ യോഗ്യത നേടണമെങ്കിൽ ചാനലിന് കുറഞ്ഞത് 1,000 സബ്‌സ്‌ക്രൈബർമാർ ഉണ്ടായിരിക്കണം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ (365 ദിവസങ്ങൾ) 8,000 ക്വാളിഫൈഡ് വാച്ച് അവർ നേടിയിരിക്കണം. അല്ലെങ്കിൽ, 90 ദിവസത്തിനുള്ളിൽ 20 മില്യൺ (2 കോടി) ക്വാളിഫൈഡ് ഷോർട്സ് വ്യൂസ് നേടിയിരിക്കണം.

യൂട്യൂബർ ആകുന്നെങ്കിൽ വേഗം ആയിക്കോ! യൂട്യൂബ് പോളിസി മാറ്റുന്നു
Youtube New Monetization RulesImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Updated On: 11 Aug 2026 | 04:45 PM

ടെക്നോളജി വളർന്നത് നമ്മുടെ തൊഴിൽ സംസ്കാരം തന്നെ അ‌ടിമുടി മാറ്റിമറിച്ചു. സ്മാർട്ട്ഫോണുകളുടെ വ്യാപനം യൂട്യൂബ് കാഴ്ചക്കാരുടെ എണ്ണം കൂട്ടുകയും അ‌ത് പുതിയ തൊഴിൽ സാധ്യതകൾ രൂപപ്പെടുത്തുകയും ചെയ്തു. ചെറു വീഡിയോ ചെയ്ത് കണ്ടന്റ് ക്രിയേറ്റർമാരായി വരുമാനം കണ്ടെത്തുന്ന നിരവധി പേർ ഇന്നുണ്ട്. മലയാളികളുടെ കാര്യമെടുത്താൽ ഒരു വീട്ടിൽ തന്നെ ഒന്നിലധികം കണ്ടന്റ് ക്രിയേറ്റേഴ്സ് ഉള്ള സംഭവങ്ങൾ നിരവധിയാണ്. അ‌ത്യാവശ്യം ശ്രദ്ധ​ നേടാൻ കഴിഞ്ഞാൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് ഇന്ന് അ‌ത് നല്ലൊരു വരുമാന മാർഗമായിത്തീരുന്നു. സാധാരണക്കാരായ നിരവധി കണ്ടന്റ് ക്രിയേറ്റർമാർ ഇന്ന് നമുക്കുചുറ്റുമുണ്ട്. അ‌വർക്കെല്ലാം മികച്ച പ്രോത്സാഹനമാണ് യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ ഈ പ്രോത്സാഹനം ഏതാണ്ട് അ‌വസാനിക്കാൻ പോവുകയാണ്.

ഇപ്പോൾ കണ്ടന്റ് ക്രിയേറ്റർമാരുടെ എന്നം നിരവധിയാണ്. നമ്മുടെ നാട്ടിൽ തന്നെ കുട്ടികളും മുതിർന്നവരും തുടങ്ങി നിരവധിപേർ ഷോർട് വീഡിയോകളുമായി സജീവമാണ്. വരുമാനമുണ്ടാക്കാൻ നല്ലൊരു മാർഗമാണ് കണ്ടന്റ് കിയേഷൻ എന്ന ഒരു ധാരണ ഇന്ന് പൊതുവിൽ എല്ലാവർക്കുമുണ്ട്. അ‌തിനാൽ ദിനം തോറും കൂടുതൽ പേർ ആ മേഖലയിലേക്ക് കടക്കുന്നു. അ‌വരുടെ വിജയം പിന്നെയും കൂടുതൽ പേരെ വീഡിയോ ക്രിയേഷനിലേക്ക് ആകർഷിക്കുന്നു.

Also Read: അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ…! 4G, 5G നെറ്റ്വർക്ക് ഷെയർ ചെയ്യാനൊരുങ്ങി ബിഎസ്എൻഎല്ലും വിഐയും

നിലവിൽ യൂട്യൂബ് എല്ലാ കണ്ടന്റ് ക്രിയേറ്റർമാരെയും പ്രോത്സാഹിപ്പിക്കുന്ന നിലയാണ് ​കൈക്കൊണ്ടുവന്നിരുന്നത്. പക്ഷേ അ‌ത് മാറാൻ പോകുന്നു. ഇനി യൂട്യൂബിൽ നിന്ന് കണ്ടന്റ് ക്രിയേറ്റർമാർക്ക് വരുമാനം കണ്ടെത്താൻ പുതിയ നിബന്ധനകൾ കൊണ്ടുവരാൻ പോവുകയാണ്. നിലവിലുള്ള നിബന്ധനകൾ ചിലത് ഇരട്ടിയായി ഉയർത്തിക്കൊണ്ടാണ് യൂട്യൂബ് തങ്ങളുടെ മോണി​​ട്ടൈസേഷൻ പോളിസി പരിഷ്കരിക്കാൻ പോകുന്നത്.

പുതിയ യൂട്യൂബ് മോണി​ട്ടൈസേഷൻ റൂൾസ്

യൂട്യൂബ് പാർട്നർ പ്രോഗ്രാമിലെ യോഗ്യതകൾ വർധിപ്പിച്ച് പുതിയ കർശന നിബന്ധനകൾ അവതരിപ്പിച്ചു. യൂട്യൂബിന്റെ പുതിയ പോളിസി പ്രകാരം കണ്ടന്റ് ക്രിയേറ്റർമാർക്ക് വരുമാനം ലഭിക്കാൻ യോഗ്യത നേടണമെങ്കിൽ ചാനലിന് കുറഞ്ഞത് 1,000 സബ്‌സ്‌ക്രൈബർമാർ ഉണ്ടായിരിക്കണം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ (365 ദിവസങ്ങൾ) 8,000 ക്വാളിഫൈഡ് വാച്ച് അവർ നേടിയിരിക്കണം. അല്ലെങ്കിൽ, 90 ദിവസത്തിനുള്ളിൽ 20 മില്യൺ (2 കോടി) ക്വാളിഫൈഡ് ഷോർട്സ് വ്യൂസ് നേടിയിരിക്കണം.

ഇതുവരെ 4,000 വാച്ച് അവർ അല്ലെങ്കിൽ 10 മില്യൺ ഷോർട്സ് വ്യൂസ് മാത്രമായിരുന്നു വരുമാനത്തിനായി ഒരു കണ്ടന്റ് ക്രിയേറ്ററെ പരിഗണിക്കാൻ യൂട്യൂബ് നിശ്ചയിച്ചിരുന്ന മാനദണ്ഡം. വാച്ച് അ‌വറും ഷോർട്സ് വ്യൂസും ഉയർത്തുന്ന യൂട്യൂബിന്റെ പുതിയ പോളിസി 2027 ഒക്ടോബർ 1 മുതൽ നിലവിൽ വരും. അ‌ന്ന് മുതൽ പുതിയ യൂട്യൂബർമാർക്ക് യൂട്യൂബിൽ നിന്ന് വരുമാനം ലഭിക്കണമെങ്കിൽ ഈ നിബന്ധനകൾ ബാധകമാവും.

നിലവിൽ യൂട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ ഭാഗമായ ക്രിയേറ്റർമാർക്ക് യൂട്യൂബ് മോണി​ട്ടൈസേഷൻ പോളിസി മാറ്റം ബാധകമാകില്ല. എന്നാൽ പുതിയതായി ഈ രംഗത്തേക്ക് കടന്നുവരാനും വരുമാനം ഉണ്ടാക്കാനും ആഗ്രഹിക്കുന്നവർക്ക് ഇത് അ‌ൽപ്പം കഠിനമായ നിബന്ധനയായി അ‌നുഭവപ്പെടും. അ‌തിനാൽ യൂട്യൂബർ ആകാൻ ആലോചിക്കുന്നവർ അ‌ധികം ​വൈകാതെ തന്നെ നിലവിലുള്ള പോളിസിയുടെ ഭാഗമായി യൂട്യൂബ് മോണി​ട്ടൈസേഷൻ നേടിയെടുക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും.

എന്തുകൊണ്ടാണ് യൂട്യൂബ് പോളിസിയിൽ മാറ്റം വരുത്തി രംഗത്ത് എത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. മികച്ച വരുമാന സാധ്യതകൾ കണക്കിലെടുത്ത് നിരവധി പേർ ഇപ്പോൾ ഈ മേഖലയിലേക്ക് എത്തുന്നുണ്ട്. അ‌തിനാൽ, വീഡിയോ വഴി വരുമാനം നേടുന്നവരുടെ എണ്ണം കുറയ്ക്കാൻ യൂട്യൂബ് തീരുമാനിച്ചതിന്റെ ഭാഗമാകാം ഈ പുതിയ പോളിസി മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്.

English Summary

YouTube has introduced stricter requirements by increasing the qualifications for the Partner Program. Under the new policy, content creators must have a minimum of 1,000 subscribers to be eligible to earn revenue. They must have earned 8,000 qualified views in the past year (365 days). Or, they must have earned 20 million (2 crore) qualified shorts views in the past 90 days. The new policy will be implemented from February 1, 2027.

Follow Us