ദീപാവലി 2025
മന്ത്രം
ഓം ശ്രീ മഹാലക്ഷ്മ്യൈ നമ: ദീപാവലിയും ലക്ഷ്മി-ഗണേശ പൂജയും ഓം ശ്രീ മഹാലക്ഷ്മ്യൈ ച വിദ്മഹേ വിഷ്ണു പത്ന്യൈ ച ധീമഹി തന്നോ ലക്ഷ്മി പ്രചോദയാത്
മന്ത്രത്തിൻ്റെ അർത്ഥം- "ഓം, ഞങ്ങൾ ഭഗവാൻ മഹാ വിഷ്ണുവിൻ്റെ പത്നിയെ ധ്യാനിക്കുന്നു. ദേവി ഞങ്ങളെ പ്രചോദിപ്പിക്കുകയും പ്രബുദ്ധരാക്കുകയും ചെയ്യട്ടെ. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനും ജീവിതത്തിൽ എല്ലാ മേഖലകളിലും ധന, ധാന്യ സമൃദ്ധിക്കും, ദൈവിക കൃപക്കും ഈ മന്ത്രോച്ചാരണം സഹായിക്കുന്നു. സ്ഥിരമായി ചൊല്ലുന്നവർക്ക് എല്ലാവിധത്തിലും നേട്ടങ്ങളും ജീവിതത്തിൽ കൈവരും.
വാർത്തകൾ
ചിത്രങ്ങൾ
തമിഴ്നാട്ടിൽ മാത്രം ദീപാവലി ഒരു ദിവസം മുമ്പേ ആഘോഷിക്കുന്നു! കാരണം
5 Images
നിറം മങ്ങിയ മെഹന്തി മായിക്കാം നിസാരമായി; ദാ ഈ വിദ്യകൾ പരീക്ഷിക്കൂ
5 Images
ഫോണ്‍പേ വഴി സ്വര്‍ണം വാങ്ങിയാല്‍ 2% ക്യാഷ്ബാക്ക്
5 Images
ഐഫോണ്‍ 16 പ്രോ വാങ്ങിക്കാം വമ്പന്‍ വിലക്കുറവില്‍
5 Images
ദീപാവലി ആഘോഷങ്ങളിൽ തിളങ്ങാം, താരങ്ങളുടെ ഔട്ട്ഫിറ്റ് ഐഡിയകൾ ഇതാ...
5 Images
ആഘോഷങ്ങൾ നല്ലത്! പടക്കം പൊട്ടിക്കുമ്പോഴുള്ള പുകയിൽ നിന്ന്
5 Images
ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി കാറും ഫ്ളാറ്റും
5 Imagesവാർത്തകൾ
ദീപാവലിയും ലക്ഷ്മി-ഗണേശ പൂജയും
ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി ഇതിന് ചില പ്രത്യേകതകളുണ്ട്. ധനത്തിൻ്റെ ദേവിയായ ലക്ഷ്മിയോടൊപ്പം, കുബേരനെയും ആരോഗ്യത്തിൻ്റെ ദേവനായ ധന്വന്തരിയെയും ഈ ദിവസം പൂജിക്കുന്നു. അകാലമൃത്യു ഒഴിവാക്കാനായി യമനെ പൂജിക്കുന്നതും ഈ ഉത്സവത്തിൻ്റെ ഭാഗമാണ്.
ആദ്യമായി ദീപാവലി
ആദ്യമായി ദീപാവലി എപ്പോഴാണ് ആഘോഷിച്ചത്, എങ്ങനെയായിരുന്നു ആഘോഷം, എന്നത് സംബന്ധിച്ച് ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ല. എങ്കിലും, ദീപാവലിയെകുറിച്ച് വിവിധ പുരാണങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഭാഗവതത്തിലും, മനുസ്മൃതിയിലും ചില തെളിവുകൾ കാണാൻ കഴിയും. ഈ ഗ്രന്ഥങ്ങളിലെല്ലാം ദീപാവലിയുടെ മാഹാത്മ്യം, ആഘോഷ രീതികൾ, അതുവഴിയുള്ള ഗുണങ്ങൾ എന്നിവയാണ് പറയുന്നത്.
വാൽമീകി രാമായണത്തിൽ
വാൽമീകി രചിച്ച രാമായണത്തിലാണ് ദീപാവലിയെകുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. രാവണനെ വധിച്ച് ലങ്കയിൽ വിജയം നേടിയ ശേഷം, ഭഗവാൻ ശ്രീരാമൻ കാർത്തിക അമാവാസി നാളിൽ അയോധ്യയിലേക്ക് തിരിച്ചെത്തുന്നതിൻ്റെ വിവരങ്ങൾ മഹർഷി വാൽമീകി ഇതിൽ എഴുതിയിട്ടുണ്ട്. അയോദ്ധ്യയിൽ എത്തുന്നതിനു മുൻപ് തന്നെ ഹനുമാൻ വഴി ശ്രീരാമൻ തൻ്റെ സഹോദരനായ ഭരതന് താൻ എത്തുന്നതായി അറിയിച്ചിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ, നഗരം അലങ്കരിക്കാനും, തോരണങ്ങൾ കെട്ടാനും, ദീപങ്ങൾ കൊണ്ട് രാജ്യം മുഴുവൻ പ്രകാശമാനമാക്കാനും അദ്ദേഹം ഉത്തരവിട്ടു. ശ്രീരാമൻ്റെ വരവിൽ അയോധ്യയിലെ ജനങ്ങൾ അത്രയേറെ സന്തോഷത്തിലായിരുന്നു.
ദീപാവലി ദിനത്തിൽ മഹാബലിക്ക് സുതലം ലഭിച്ചു
ഭവിഷ്യപുരാണം അനുസരിച്ച്, മഹാവിഷ്ണു മഹബലിയുടെ ഭക്തിയിലും അർപ്പണബോധത്തിലും സന്തുഷ്ടനായി അദ്ദേഹത്തിന് സുതലം എന്ന ലോകത്തിൻ്റെ രാജ്യം നൽകി. ഭഗവാൻ്റെ ആജ്ഞപ്രകാരം ദീപാവലി ദിനത്തിലാണ് മഹാബലി സുതലത്തേക്ക് പോയതും അവിടെ ദീപോത്സവം ആഘോഷിച്ചതും. സ്കന്ദപുരാണം, പത്മപുരാണം, ഭവിഷ്യപുരാണം എന്നീ മൂന്ന് ഗ്രന്ഥങ്ങളിലും ദീപോത്സവത്തിൻ്റെ ഭാഗമായി ദീപമാലകൾ തെളിയിക്കുന്നതിനെക്കുറിച്ചും വിവിധതരം ദീപവൃക്ഷങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും പരാമർശങ്ങളുണ്ട്.