Bhopal Diwali Sweet: ദീപാവലി തൂക്കിയത് ഈ മധുരപലഹാരം; കിലോയ്ക്ക് വില 36,000 രൂപ
Bhopal Diwali Luxurious Sweets: പാകിസ്ഥാനിലെ പാസ്ചിൻ ജില്ലയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രത്യേകം പിഷോരി പിസ്ത ഉപയോഗിച്ചാണത്രെ ഈ മധുരപലഹാരം തയ്യാറാക്കുന്നത്. അതിനാൽ ഇത് അറിയപ്പെടുന്നതും പിഷോരി പിസ്ത എന്ന പേരിൽ തന്നെയാണ്. മധ്യപ്രദേശിലെ ഭോപ്പാലിലെ ന്യൂ മാർക്കറ്റിലാണ് ഇവ ലഭിക്കുക.
നിറങ്ങളുടെയും ദീപങ്ങളുടെയും ഒപ്പം മധുരത്തിന്റെയും ആഘോഷമാണ് ദീപാവലി (Diwali). പടക്കം പൊട്ടിച്ചും ദീപം തെളിയിച്ചും മധുരം പങ്കുവച്ചുമാണ് പൊതുവെ രാജ്യത്ത് ദീപാവലി ആഘോഷിക്കുന്നത്. ഈ സമയത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതലും മധുരപലഹാരങ്ങൾക്ക് ഡിമാൻ്റ് കൂടുതലാണ്. വ്യത്യസ്ത നിറങ്ങളിലും രുചിയിലും ഒട്ടനവധി മധുരപലഹാരങ്ങളാണ് വിപണി കീഴടക്കുക.
അത്തരത്തിൽ ഇക്കൊല്ലത്തെ ദീപാവലിയിൽ സ്റ്റാറായിരിക്കുന്നത് ഭോപ്പാലിൽ നിന്നുള്ള പിഷോരി പിസ്ത ഉപയോഗിച്ചുള്ള ഒരു സ്പെഷ്യൽ മധുരപലഹാരമാണ്. മുമ്പും ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ഈ മധുരപലഹാരം. എന്നാൽ വില അല്പം ജാസ്തിയാണ്. ഈ സ്പെഷ്യൽ വിഭവത്തിന് കിലോയ്ക്ക് 36,000 രൂപയാണ് വിലവരുന്നത്. സാധാരണക്കാരനെ സംബന്ധിച്ച് ഇത് താങ്ങാനാവുന്നതിലും അപ്പുറമാണ്. ഇവയിലെ ചേരുവകളാണ് വിലയ്ക്ക് പിന്നിലെ കാരണം.
Also Read: അവധിയുണ്ടോ? തമിഴ്നാട്ടിലെ മലയാളി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഹാപ്പി ദീപാവലി
പാകിസ്ഥാനിലെ പാസ്ചിൻ ജില്ലയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രത്യേകം പിഷോരി പിസ്ത ഉപയോഗിച്ചാണത്രെ ഈ മധുരപലഹാരം തയ്യാറാക്കുന്നത്. അതിനാൽ ഇത് അറിയപ്പെടുന്നതും പിഷോരി പിസ്ത എന്ന പേരിൽ തന്നെയാണ്. മധ്യപ്രദേശിലെ ഭോപ്പാലിലെ ന്യൂ മാർക്കറ്റിലാണ് ഇവ ലഭിക്കുക. പിഷോരി പിസ്ത, വാൾനട്ട്, കുങ്കുമപ്പൂവ് തുടങ്ങിയവയാണ് പ്രധാന ചേരുവകൾ. മധുരത്തിന് വേണ്ടി പഞ്ചസാര ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. പഞ്ചസാരയ്ക്ക് പകരം സ്റ്റീവിയയാണ് ഇതിൽ ചേർത്തിരിക്കുന്നത്.
മറ്റൊരു റിപ്പോർട്ട് അനുസരിച്ച്, ചെറിയ അളവിൽ വെള്ളിയും സ്വർണവും കൂടി പിഷോരി പിസ്തയിൽ ചേർക്കുന്നുണ്ട്. പിഷോരി പിസ്ത എന്നാൽ സാധാരണ കണ്ടുവരുന്ന പിസ്തയെ അപേക്ഷിച്ച് കൂടുതൽ രുചികരമാണിത്.