AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025 Wishes: ദീപങ്ങള്‍ പോലെ എല്ലായിടത്തും പ്രകാശം പരക്കട്ടെ; പ്രിയപ്പെട്ടവര്‍ക്ക് ദീപാവലി ആശംസകള്‍ നേരാം

Diwali Wishes for Family and Friends: എന്ത് ആഘോഷമായാലും നമ്മുടെ പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്താതെ അതെങ്ങനെ പൂര്‍ണമാകും. നമ്മുടെ സുഖത്തിലും ദുഃഖത്തിലും കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നുകൊണ്ടാകട്ടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷവും.

Diwali 2025 Wishes: ദീപങ്ങള്‍ പോലെ എല്ലായിടത്തും പ്രകാശം പരക്കട്ടെ; പ്രിയപ്പെട്ടവര്‍ക്ക് ദീപാവലി ആശംസകള്‍ നേരാം
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Published: 20 Oct 2025 06:33 AM

ഇന്ത്യക്കാര്‍ ഒന്നാകെ ആഘോഷിക്കുന്ന അല്ലെങ്കില്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഇന്ന് രാജ്യമൊന്നാകെയുള്ള ജനങ്ങള്‍ ദീപാവലി ആഘോഷങ്ങളില്‍ മുഴുകും, നാടും നഗരവുമെല്ലാം ദീപപ്രഭയാല്‍ ജ്വലിക്കും. ദീപാവലി ദിനത്തില്‍ ദീപങ്ങള്‍ തെളിയുന്നത് വഴിയോരങ്ങളിലും വീടുകളിലും മറ്റും മാത്രമല്ല, ഓരോരുത്തരുടെയും മനസുകളില്‍ കൂടിയാണ്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് ദീപാവലിയോട് അനുബന്ധിച്ച് രാജ്യത്ത് നടക്കുന്നത്. ജാതിമതഭേദമന്യേ എല്ലാവരും ഈ ആഘോഷ പരിപാടികളുടെ ഭാഗമാകും.

എന്ത് ആഘോഷമായാലും നമ്മുടെ പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്താതെ അതെങ്ങനെ പൂര്‍ണമാകും. നമ്മുടെ സുഖത്തിലും ദുഃഖത്തിലും കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നുകൊണ്ടാകട്ടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷവും.

Also Read: Diwali 2025: അജ്ഞതയുടെ മേൽ വെളിച്ചത്തിൻ്റെ വിജയത്തെ ചേർത്തുവച്ച് ഇന്ന് ദീപാവലി; ഐതിഹ്യം ഇങ്ങനെ

ആശംസകള്‍ നേരാം

 

  1. ഈ ദീപാവലി നാളില്‍ നിങ്ങളുടെ ജീവിതത്തിലും ദീപങ്ങള്‍ കൊണ്ട് നിറയട്ടെ, ആശംസകള്‍
  2. ലക്ഷ്മി ദേവി എന്നെന്നും നിങ്ങളുടെ വീട്ടില്‍ കുടിയിരിക്കട്ടെ.
  3. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു.
  4. ദുഃഖങ്ങളെല്ലാം ഇറക്കിവെച്ച് പ്രാര്‍ത്ഥിക്കൂ ലക്ഷ്മി ദേവി നിങ്ങളില്‍ കാരുണ്യം ചൊരിയും.
  5. എന്റെ പ്രിയപ്പെട്ടവര്‍ക്ക് ദീപാവലി ആശംസകള്‍.
  6. ദീപങ്ങളാല്‍ നാടും നഗരവും നിറഞ്ഞു, നിങ്ങളുടെ ജീവിതത്തിലും പ്രകാശം പരക്കട്ടെ.
  7. ജീവിതത്തില്‍ പല പ്രതിസന്ധികളും ഉണ്ടായെന്നിരിക്കാം, എന്നാല്‍ പ്രതീക്ഷയുടെ വെളിച്ചമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്, ഏവര്‍ക്കും ദീപാവലി ആശംസകള്‍.
  8. നിങ്ങളെ ഓര്‍ക്കാതെ നിങ്ങളെ ചേര്‍ത്തുനിര്‍ത്താതെ ഞാന്‍ എങ്ങനെ ദീപാവലി ആഘോഷിക്കും. പ്രിയപ്പെട്ടവരെ നിങ്ങള്‍ക്കെന്റെ ആശംസകള്‍.