AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Gold Purchase: ദീപാവലിയ്ക്ക് സ്വര്‍ണം വാങ്ങാനെന്തിന് കടയില്‍ പോണം? ആപ്പുകളുകളുണ്ടല്ലോ, വീട്ടില്‍ കിട്ടും പൊന്ന്

Best Apps for Digital Gold: ഇതിന് പുറമെ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം പരിഗണിക്കാം. ഫിസിക്കലായി ഇവിടെ നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിക്കേണ്ടതായി വരുന്നില്ല.

Diwali Gold Purchase: ദീപാവലിയ്ക്ക് സ്വര്‍ണം വാങ്ങാനെന്തിന് കടയില്‍ പോണം? ആപ്പുകളുകളുണ്ടല്ലോ, വീട്ടില്‍ കിട്ടും പൊന്ന്
പ്രതീകാത്മക ചിത്രം Image Credit source: Hans-Peter MertenThe Image Bank/Getty Images
shiji-mk
Shiji M K | Updated On: 19 Oct 2025 11:33 AM

ദീപാവലി ആഘോഷങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. ഈ ദിനങ്ങളില്‍ ഭാഗ്യത്തിന്റെ സൂചകമായി വീടുകളിലേക്ക് സ്വര്‍ണവും വെള്ളിയും പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങള്‍ ഭൂരിഭാഗം ഇന്ത്യക്കാരും വാങ്ങിക്കാറുണ്ട്. എന്നാല്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും റെക്കോഡ് വില വര്‍ധനവ് സംഭവിച്ചത് തിരിച്ചടിയായി. സ്വര്‍ണവിലയ്ക്ക് പുറമെ ജിഎസ്ടി, പണികൂലി, ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയും ഈടാക്കിയാണ് വ്യാപാരികള്‍ വില്‍പന നടത്തുന്നത്. ഇതോടെ പലര്‍ക്കും സ്വര്‍ണം വാങ്ങിക്കാന്‍ സാധിക്കാത്ത സ്ഥിതിയായി.

ഇതിന് പുറമെ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം പരിഗണിക്കാം. ഫിസിക്കലായി ഇവിടെ നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിക്കേണ്ടതായി വരുന്നില്ല.

എന്താണ് ഡിജിറ്റല്‍ ഗോള്‍ഡ്?

പരമ്പരാഗത സ്വര്‍ണത്തിന് ഒരു ബദലായാണ് ഡിജിറ്റല്‍ സ്വര്‍ണം പ്രവര്‍ത്തിക്കുന്നത്. 24 കാരറ്റില്‍ വരെ ഡിജിറ്റലായി നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കുന്ന സമയത്ത് കൃത്യമായ അളവില്‍ സുരക്ഷിതമായി വാലറ്റില്‍ സൂക്ഷിക്കപ്പെടുന്നു. വിവിധ ആപ്പുകള്‍ നിങ്ങളെ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കാന്‍ സഹായിക്കുന്നതാണ്, അവയെ പരിചയപ്പെടാം.

എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക്

സേഫ് ഗോള്‍ഡുമായി സഹകരിച്ച് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കാന്‍ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കളെ അനുവദിക്കുന്നു.

ഗൂഗിള്‍ പേ

എംഎംടിസി-ജിഎഎംപിയുമായി പങ്കാളിത്തമുള്ള ഗൂഗിള്‍ പേയും ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കുന്നതിനൊരു മികച്ച പ്ലാറ്റ്‌ഫോമാണ്.

ഗ്രോവ്

നിക്ഷേപങ്ങള്‍ക്ക് പുറമെ ഓഗ്മോണ്ടുമായി സഹകരിച്ച് ഗ്രോവ് വഴി നിങ്ങള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും കഴിയും.

Also Read: Gold: സ്വർണം വാങ്ങുന്നുണ്ടോ? ഫോണിൽ നിർബന്ധമായും ഇത് ഉണ്ടായിരിക്കണം!

ഫോണ്‍പേ

യുപിഐ ആപ്പായ ഫോണ്‍പേ വഴിയും നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിക്കാം. എംഎംടിസി-പിഎഎംപി, സേഫ് ഗോള്ഡ്, ജാര്‍ എന്നിവയുമായി ഫോണ്‍പേയ്ക്ക് പങ്കാളിത്തമുണ്ട്.

ആമസോണ്‍ പേ

ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കാനായി ആമസോണ്‍ പേയും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. സേഫ് ഗോള്‍ഡുമായി ആമസോണിനും പങ്കാളിത്തമുണ്ട്.