AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: ദീപങ്ങളുടെ ഉത്സവം ജീവിതം സമൃദ്ധിയാല്‍ പ്രകാശിപ്പിക്കട്ടെ; ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

PM Modi Extends Diwali Wishes: പോസിറ്റീവിറ്റി നിലനില്‍ക്കട്ടെയെന്ന് ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തദ്ദേശീയ ഉത്പന്നങ്ങള്‍ ഉപയോഗിച്ചും, 140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനത്തെ ആദരിച്ചും ഈ ഉത്സവകാലം ആഘോഷിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു

PM Modi: ദീപങ്ങളുടെ ഉത്സവം ജീവിതം സമൃദ്ധിയാല്‍ പ്രകാശിപ്പിക്കട്ടെ; ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
നരേന്ദ്ര മോദിImage Credit source: PTI
jayadevan-am
Jayadevan AM | Published: 20 Oct 2025 08:34 AM

ന്യൂഡല്‍ഹി: ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപങ്ങളുടെ ഈ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യം, സന്തോഷം, സമൃദ്ധി എന്നിവയാല്‍ പ്രകാശിപ്പിക്കട്ടെയെന്നും, നമുക്ക് ചുറ്റും പോസിറ്റീവിറ്റി നിലനില്‍ക്കട്ടെയെന്നും അദ്ദേഹം ‘എക്‌സി’ല്‍ കുറിച്ചു. നേരത്തെ, തദ്ദേശീയ ഉത്പന്നങ്ങള്‍ ഉപയോഗിച്ചും, 140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനത്തെ ആദരിച്ചും ഈ ഉത്സവകാലം ആഘോഷിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനം, സർഗ്ഗാത്മകത, നൂതനാശയങ്ങൾ എന്നിവ ആഘോഷിച്ചുകൊണ്ട് ഈ ഉത്സവകാലം ആഘോഷിക്കാം. നമുക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വാങ്ങാം. നിങ്ങള്‍ വാങ്ങിയ സ്വദേശി ഉത്പന്നം സോഷ്യല്‍ മീഡിയയിലും പങ്കു വയ്ക്കണം. സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ദീപാവലി ആശംസകള്‍ നേര്‍ന്നു. ദീപാവലിയുടെ ഈ പുണ്യനിമിഷത്തില്‍ എല്ലാ ഇന്ത്യക്കാർക്കും ആശംസകള്‍ നേരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഇരുട്ടിനു മേൽ വെളിച്ചത്തിന്റെയും, അജ്ഞതയ്ക്കു മേൽ അറിവിന്റെയും, തിന്മയ്ക്കു മേൽ നന്മയുടെയും വിജയത്തെ ദീപാവലി അടയാളപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.

Also Read: അജ്ഞതയുടെ മേൽ വെളിച്ചത്തിൻ്റെ വിജയത്തെ ചേർത്തുവച്ച് ഇന്ന് ദീപാവലി; ഐതിഹ്യം ഇങ്ങനെ

ദീപാവലി പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു. ഈ ദിവസത്തില്‍ വിശ്വാസികള്‍ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. ആത്മപരിശോധനയ്ക്കും സ്വയം മെച്ചപ്പെടുത്തലിനുമുള്ള ഒരു അവസരം കൂടിയാണ് ദീപാവലിയെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ഇത് ദരിദ്രരെ സഹായിക്കാനും പിന്തുണയ്ക്കാനും, അവരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്നതിനുമുള്ള അവസരം കൂടിയാണ്. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ലഭിക്കട്ടേയെന്നും രാഷ്ട്രപതി ആശംസിച്ചു. ദീപാവലി സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും പരിസ്ഥിതി സൗഹൃദപരമായും ആഘോഷിക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ആഹ്വാനം ചെയ്തു.