AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025: ദീപാവലിയ്ക്ക് സ്വര്‍ണം സമ്മാനം നല്‍കണോ? അതിന് മുമ്പ് നികുതിയെ കുറിച്ചറിയൂ

Tax on Gold Gifts Diwali 2025: നാണയങ്ങള്‍, ആഭരണങ്ങള്‍, ചെറിയ ബാറുകള്‍ തുടങ്ങിയവയെല്ലാം സമ്മാനങ്ങളായി നല്‍കപ്പെടുന്നു. ഈ ഉത്സവ സീസണിലും നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിക്കാന്‍ പ്ലാനുണ്ടോ?

Diwali 2025: ദീപാവലിയ്ക്ക് സ്വര്‍ണം സമ്മാനം നല്‍കണോ? അതിന് മുമ്പ് നികുതിയെ കുറിച്ചറിയൂ
പ്രതീകാത്മക ചിത്രം Image Credit source: Amir Mukhtar/Moment/Getty Images
shiji-mk
Shiji M K | Published: 18 Oct 2025 10:24 AM

ദീപാവലിയ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്നതും സ്വര്‍ണം പോലുള്ള ലോഹങ്ങള്‍ വീടുകളിലേക്ക് വാങ്ങിക്കുന്നതും ഇന്ത്യക്കാരുടെ ശീലമാണ്. സ്വര്‍ണമാണ് ഇത്തരത്തിലുള്ള സമ്മാനങ്ങളില്‍ പ്രധാനി. നാണയങ്ങള്‍, ആഭരണങ്ങള്‍, ചെറിയ ബാറുകള്‍ തുടങ്ങിയവയെല്ലാം സമ്മാനങ്ങളായി നല്‍കപ്പെടുന്നു. ഈ ഉത്സവ സീസണിലും നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിക്കാന്‍ പ്ലാനുണ്ടോ? അതിന് മുമ്പ് നികുതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മനസിലാക്കാം.

സ്വന്തം ആവശ്യത്തിനായുള്ള സ്വര്‍ണം

ഒരാള്‍ അയാള്‍ക്ക് വേണ്ടി സ്വര്‍ണം വാങ്ങിക്കുമ്പോള്‍ നികുതി ബാധകമായിരിക്കില്ല. എന്നാല്‍ സ്വര്‍ണത്തിന്റെ 3 ശതമാനം ജിഎസ്ടിയും പണികൂലിയും നല്‍കാന്‍ ബാധ്യസ്ഥതയുണ്ട്.

സ്വര്‍ണം സമ്മാനമായി നല്‍കുമ്പോള്‍

സ്വര്‍ണം സമ്മാനമായി നല്‍കുമ്പോഴുള്ള നികുതി ആര് നല്‍കുന്നു, എത്ര മൂല്യത്തില്‍ നല്‍കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 56(2) (x) പ്രകാരം പണമടയ്ക്കാതെ സമ്മാനമായി ലഭിക്കുന്ന സ്വര്‍ണം, ആഭരണങ്ങള്‍, ഓഹരികള്‍ അല്ലെങ്കില്‍ റിയല്‍ എസ്‌റ്റേറ്റ് പോലുള്ള സ്വത്തുവകകള്‍ എന്നിവയ്ക്ക് നികുതി ചുമത്താവുന്നതാണ്. ഇവയ്ക്ക് ഇളവുകള്‍ ബാധകമായിരിക്കില്ല.

എന്നാല്‍ മാതാപിതാക്കള്‍, ജീവിതപങ്കാളി, സഹോദരങ്ങള്‍, കുട്ടികള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ തുടങ്ങിയവരെ ബന്ധുക്കളായാണ് ആദായനികുതി നിയമത്തില്‍ കണക്കാക്കുന്നത്. ഇവര്‍ നിങ്ങള്‍ക്ക് നല്‍കുന്ന സ്വര്‍ണ സമ്മാനങ്ങള്‍ക്ക് നികുതി ബാധകമായിരിക്കില്ല.

വിവാഹ സമ്മാനങ്ങള്‍

വിവാഹ സമയത്ത് ലഭിക്കുന്ന സ്വര്‍ണം, അതിപ്പോള്‍ ആര് നല്‍കിയതായാലും എത്ര മൂല്യമുള്ളതായാലും നികുതി ബാധകമല്ല. എന്നാല്‍ ഈ ഇളവുകള്‍ ദീപാവലി, ജന്മദിനം തുടങ്ങിവയ്ക്ക് ലഭിക്കില്ല.

Also Read: Kerala Gold Rate: ആരും പേടിക്കേണ്ട, സ്വര്‍ണവില കുറഞ്ഞു; കുത്തനെ താഴേക്കെത്തിയിട്ടുണ്ട്‌

സ്വര്‍ണം വില്‍ക്കുമ്പോഴോ?

സമ്മാനമായി ലഭിച്ച സ്വര്‍ണം വിറ്റ് പണമാക്കുമ്പോള്‍ നിങ്ങള്‍ അടയ്‌ക്കേണ്ടി വരുന്ന നികുതി എത്രകാലം കകൈവശം വെക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. വാങ്ങിയതിന് ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ വില്‍ക്കുമ്പോള്‍, അതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തെ ഹ്രസ്വകാല നേട്ടമായി കണക്കാക്കുന്നു. ഇത് നിങ്ങളുടെ മൊത്ത വരുമാനത്തില്‍ ചേര്‍ത്ത് ആദായ നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തും.

മൂന്ന് വര്‍ഷത്തിന് ശേഷം വില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തെ ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കും. 20 ശതമാനം നികുതിയാണ് ഈ സാഹചര്യത്തല്‍ ചുമത്തുന്നത്. പണപ്പെരുപ്പത്തിന് അനുസരിച്ച് വാങ്ങല്‍ ചെലവ് ക്രമീകരിച്ച് നികുതി നല്‍കേണ്ട തുക കുറയ്ക്കും.