AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025: അജ്ഞതയുടെ മേൽ വെളിച്ചത്തിൻ്റെ വിജയത്തെ ചേർത്തുവച്ച് ഇന്ന് ദീപാവലി; ഐതിഹ്യം ഇങ്ങനെ

Happy Diwali 2025: തുലാമാസത്തിലെ ദീപാവലി ദിവസം ബ്രാഹ്മമുഹൂർത്തത്തിൽത്തന്നെ ഉണർന്ന് ദേഹശുദ്ധി വരുത്തി ദീപം തെളിയിക്കണമെന്നാണ് വിശ്വാസം. എണ്ണതേച്ചുള്ള കുളി ഈ ദിവസം നിർബന്ധമാണ്. അജ്ഞാനമാകുന്ന ഇരുട്ടിനെ നശിപ്പിച്ച് ലോകത്തിന് മുഴുവൻ വെളിച്ചം പകരുക എന്നതാണ് പ്രധാനമായും ദീപങ്ങൾ തെളിയിക്കുന്നതിന് പിന്നിലെ ഐതിഹ്യം പറയുന്നത്.

Diwali 2025: അജ്ഞതയുടെ മേൽ വെളിച്ചത്തിൻ്റെ വിജയത്തെ ചേർത്തുവച്ച് ഇന്ന് ദീപാവലി; ഐതിഹ്യം ഇങ്ങനെ
DiwaliImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 20 Oct 2025 06:19 AM

തിന്മയുടെ മേൽ നന്മയുടെ വിജയത്തെയും അജ്ഞതയുടെ മേൽ വെളിച്ചത്തിന്റെ വിജയത്തെയും പ്രതീകപ്പെടുത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അഞ്ച് ദിവസം നീളുന്ന ആഘോഷമാണിത്. ദീപങ്ങളുടെ ആവലിയാണ് ദീപാവലി അതിനാൽ ദീപങ്ങളുടെയും നിറങ്ങളുടെയും ഉത്സവമെന്നാണ് പൊതുവെ വിശേഷിപ്പിക്കുക. ആശ്വിന മാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്.

ഈ മുഹൂർത്തത്തെ ‘നരകചതുർദ്ദശി” എന്നും അറിയപ്പെടുന്നു. എന്നാൽ ഐതിഹ്യങ്ങൾ ഓരോ പ്രദേശങ്ങൾക്ക് അനുസരിച്ച് വ്യത്യസ്തമാണ്. അതിൽ ഏറ്റവും പ്രചാരത്തിലുള്ളത് രാവണനെ വധിച്ച് 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയെത്തി എന്നതാണ്. ഇതിൻ്റെ ആനന്ദത്തിൽ അയോധ്യയിലെ ജനങ്ങൾ ദീപങ്ങൾ തെളിയിച്ചും പടക്കം പൊട്ടിച്ചും അദ്ദേഹത്തെ വരവേറ്റു. അങ്ങനെയാണത്രെ ഈ ദിവസം ദീപാവലിയായി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.

പാലാഴി മഥനത്തിൽ മഹാലക്ഷ്മി ദേവി ജനിച്ച ദിവസമായും ദീപാവലി ദിനത്തെ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മിയെ ദീപാവലി ദിവസം ആരാധിക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വസം. ഇതെല്ലാം കൂടാതെ ഭ​ഗവാൻ ശ്രീകൃഷ്ണനും ഇതിൽ പങ്കുണ്ട്. ശ്രീകൃഷ്ണൻ പ്രാഗ്ജ്യോതിഷത്തിലെ ദുഷ്ടനായ നരകാസുരനെ വധിച്ചതിന്റെ ഓർമ്മയ്ക്കായും ഈ ദിവസം കൊണ്ടാടുന്നു. തിന്മയുടെ മേലുള്ള നന്മയുടെ വിജയമായിട്ടാണ് ഇതിനെ സൂചിപ്പിക്കുന്നത്.

തുലാമാസത്തിലെ ദീപാവലി ദിവസം ബ്രാഹ്മമുഹൂർത്തത്തിൽത്തന്നെ ഉണർന്ന് ദേഹശുദ്ധി വരുത്തി ദീപം തെളിയിക്കണമെന്നാണ് വിശ്വാസം. എണ്ണതേച്ചുള്ള കുളി ഈ ദിവസം നിർബന്ധമാണ്. അജ്ഞാനമാകുന്ന ഇരുട്ടിനെ നശിപ്പിച്ച് ലോകത്തിന് മുഴുവൻ വെളിച്ചം പകരുക എന്നതാണ് പ്രധാനമായും ദീപങ്ങൾ തെളിയിക്കുന്നതിന് പിന്നിലെ ഐതിഹ്യം പറയുന്നത്.

ദീപാവലി ആശംസകൾ അറിയിക്കാം

ഈ ഉത്സവം നമ്മുടെ ജീവിതത്തിൽ വെളിച്ചവും സമാധാനവും ഐശ്വര്യവും നിറയ്ക്കട്ടെ, ദീപാവലി ആശംസകൾ

അജ്ഞാനമാകുന്ന ഇരുട്ടിനെ നശിപ്പിച്ച വെളിച്ചം നിങ്ങളുടെ കുടുംബത്തിൻ്റെ കൂടെയുണ്ടാകട്ടം

നിങ്ങൾക്കും കുടുംബത്തിനും സമാധാനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദീപാവലി ആശംസകൾ

മധുരവും നിറങ്ങളും ഐശ്വര്യവുമുള്ള ഒരു ദിവസം ആശംസിക്കുന്നു

ദീപാവലി വിളക്കുകളുടെ വെളിച്ചം നിങ്ങളുടെ വീടിനെ പ്രകാശിപ്പിക്കട്ടെ