എത്തിഹാദ് റെയിൽ നിർമ്മാണം: ഷാർജയിൽ പുതിയ ഗതാഗത മാറ്റങ്ങളും നിയന്ത്രണങ്ങളും; യാത്രക്കാർ അറിയേണ്ടതെല്ലാം
Sharjah Traffic Alert: Plan Your Commute as RTA Announces Road Changes for Etihad Rail Project: ചില പ്രധാന റോഡുകൾ ഭാഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തപ്പോൾ, മറ്റ് ചിലയിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഏകദേശം അഞ്ചാഴ്ചയോളമാണ് പുതിയ ഗതാഗത നിയന്ത്രണം തുടരുക. അതായത്, 2026 ഒക്ടോബർ 5 തിങ്കളാഴ്ച വരെ ഈ മാറ്റങ്ങൾ തുടരും
ദുബായ്: എത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിൻ്റെ ഭാഗമായി ഷാർജയിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് നഗരത്തിലെ പ്രധാന റോഡുകളിൽ പുതിയ മാറ്റങ്ങൾ വരുത്തിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചില പ്രധാന റോഡുകൾ ഭാഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തപ്പോൾ, മറ്റ് ചിലയിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
തുറന്നുകൊടുത്ത പ്രധാന റോഡുകൾ
ഷാർജയിലെ ഏറ്റവും തിരക്കേറിയ മേഖലകളിൽ ഒന്നായ യൂണിവേഴ്സിറ്റി സിറ്റി റൂട്ടിലെ റോഡാണ് ഇപ്പോൾ ഭാഗികമായി തുറന്നുകൊടുത്തിരിക്കുന്നത്. ഇൻഡസ്ട്രിയൽ ഏരിയ 17-ൽ നിന്ന് ആരംഭിച്ച് യൂണിവേഴ്സിറ്റി ബ്രിഡ്ജ് വഴി യൂണിവേഴ്സിറ്റി സിറ്റിയിൽ അവസാനിക്കുന്ന റോഡിലാണ് ഇപ്പോൾ ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി സിറ്റിക്കും ഇൻസ്റ്റിറ്റ്യൂട്ട്സ് ലാൻഡ് ഏരിയയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ഇനിമുതൽ ഇരുദിശകളിലേക്കും രണ്ട് വരി പാതഉപയോഗിക്കാൻ സാധിക്കും. ഈ മേഖലയിൽ ദീർഘനാളായി നടന്നിരുന്ന റോഡ് പണികളെ തുടർന്ന് അതാഗത പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. പുതിയ മാറ്റത്തോടെ ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ഗതാഗത നിയന്ത്രണങ്ങൾ എവിടെയെല്ലാം?
റോഡുകൾ തുറന്നുകൊടുത്തതിനൊപ്പം തന്നെ, തൊട്ടടുത്ത പ്രദേശങ്ങളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങളും നിലവിൽ വന്നിട്ടുണ്ട്. ഓഗസ്റ്റ് 26 ബുധനാഴ്ച മുതൽ ഇൻഡസ്ട്രിയൽ ഏരിയ 17-ൽ നിന്ന് മലീഹ റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്കാണ് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വഴി പോകുന്ന വാഹനങ്ങലെ വഴിതിരിച്ചുവിടുന്നതിനായി സംവിധാനം അധികൃതർ ഒരുക്കിയിട്ടുണ്ട്. ഷാർജ ഇംഗ്ലീഷ് സ്കൂൾ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ് തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും പോകുന്നവർ തങ്ങളുടെ പതിവ് യാത്രാവഴികൾക്ക് പകരം അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ള ഈ പുതിയ അപ്രോച്ച് റോഡുകൾ ഉപയോഗിക്കണം.
യു.എ,ഇയുടെ ദേശീയ റെയിൽ ശൃംഖലയായ എത്തിഹാദ് റെയിൽ ഷാർജയിലൂടെ കടന്നുപോകുന്നതിൻ്റെ ഭാഗമായാണ് ഇപ്പോൾ സ്റ്റേഷനുകളിലേക്കുള്ള റോഡുകളുടെ നിർമ്മാണം നടക്കുന്നത്. ഈ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രദേശത്തെ ഗതാഗതം കൂടുതൽ സുഗമമാകും. ഷാർജയുടെ വാണിജ്യ, ഗതാഗത മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് എത്തിഹാദ് റെയിൽ പദ്ധതി.
ഏകദേശം അഞ്ചാഴ്ചയോളമാണ് പുതിയ ഗതാഗത നിയന്ത്രണം തുടരുക. അതായത്, 2026 ഒക്ടോബർ 5 തിങ്കളാഴ്ച വരെ ഈ മാറ്റങ്ങൾ തുടരും. യാത്രക്കാർ ഉപയോഗിക്കേണ്ട മറ്റു റോഡുകൾ വ്യക്തമാക്കുന്ന വിശദമായ മാപ്പ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളും ട്രാഫിക് ബോർഡുകളും കൃത്യമായി പാലിക്കാനും വേഗത നിയന്ത്രിക്കാനും ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
English Summary
Sharjah’s Roads and Transport Authority (SRTA) has partially reopened a key route connecting University City and Institutes Land with two lanes in both directions. However, a new five-week traffic diversion has begun for motorists heading from Industrial Area 17 to Maliha Road due to Etihad Rail access road construction. Drivers heading to Sharjah English School and Nesto Hypermarket are advised to use designated alternative routes until October 5, 2026.