India – US Trade Deal: ഇന്ത്യൻ കയറ്റുമതിക്ക് 20-25% തീരുവ? വ്യാപാര കരാർ അന്തിമമായിട്ടില്ലെന്ന് ട്രംപ്

India - US Trade Deal: പരസ്പര താരിഫ് സമയപരിധിക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ,  ട്രംപിന്റെ പരാമർശങ്ങൾ നിർണായകമാവുകയാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ച വളരെ നന്നായി പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഞായറാഴ്ച പറഞ്ഞിരുന്നു.

India - US Trade Deal: ഇന്ത്യൻ കയറ്റുമതിക്ക് 20-25% തീരുവ? വ്യാപാര കരാർ അന്തിമമായിട്ടില്ലെന്ന് ട്രംപ്

Donald Trump

Published: 

30 Jul 2025 | 07:42 AM

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഓഗസ്റ്റ് 1 ന് പരസ്പര താരിഫ് ഏർപ്പെടുത്താനുള്ള സമയപരിധി അവസാനിക്കുന്നതിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. ചർച്ചകൾ തുടരുകയാണെന്നും ധാരണയിലെത്തിയില്ലെങ്കിൽ ഇന്ത്യ 20 ശതമാനം മുതൽ 25 ശതമാനം ഇറക്കുമതി തീരുവ നേരിടേണ്ടി വരുമെന്നും ട്രംപ് സൂചന നൽകി.

ഇന്ത്യയിൽ 20-25 ശതമാനം വരെ ഉയർന്ന താരിഫ് ഏർപ്പെടുത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നൽകുമോ എന്ന് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു, ‘ഇന്ത്യ എന്റെ സുഹൃത്താണ്. എന്റെ അഭ്യർത്ഥനപ്രകാരമാണ് അവർ പാകിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിച്ചത്. ഇന്ത്യയുമായുള്ള കരാർ അന്തിമമാക്കിയിട്ടില്ല. ഇന്ത്യ ഒരു നല്ല സുഹൃത്തായിരുന്നു, പക്ഷേ ഇന്ത്യ മറ്റ് ഏതൊരു രാജ്യത്തേക്കാളും കൂടുതൽ താരിഫ് ഈടാക്കിയിട്ടുണ്ട്’- ട്രംപ് പറഞ്ഞു.

ALSO READ: ‘ഞാൻ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നു’; പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അതേസമയം മറ്റ് പല രാജ്യങ്ങളിലും ചെയ്തതുപോലെ, താരിഫ് ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ച് ട്രംപ് ഇന്ത്യയ്ക്ക് കത്തുകളൊന്നും അയച്ചിട്ടില്ല. പരസ്പര താരിഫ് സമയപരിധിക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ,  ട്രംപിന്റെ പരാമർശങ്ങൾ നിർണായകമാവുകയാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ച വളരെ നന്നായി പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഞായറാഴ്ച പറഞ്ഞിരുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി ചരക്ക് വ്യാപാരം 191 ബില്യൺ യുഎസ് ഡോളറിലെത്തിയിരുന്നു. യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 77.5 ബില്യൺ യുഎസ് ഡോളറും ഇറക്കുമതി 55.4 ബില്യൺ യുഎസ് ഡോളറുമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്