Dubai Parking Fee Hike 2026: ദുബായിലെ വാഹനമുടമകൾക്ക് പണികിട്ടി… ഇനി പണം പോകുന്ന വഴിയിൽ ഇതുകൂടി

Dubai Parking Fee Hike 2026: 2025-ന്റെ മൂന്നാം പാദത്തിൽ തന്നെ ദുബായിലെ പാർക്കിംഗ് ചിലവുകളിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മണിക്കൂർ നിരക്കിൽ 51 ശതമാനത്തോളം വർദ്ധനവാണ് അന്ന് ഉണ്ടായത്.

Dubai Parking Fee Hike 2026: ദുബായിലെ വാഹനമുടമകൾക്ക് പണികിട്ടി... ഇനി പണം പോകുന്ന വഴിയിൽ ഇതുകൂടി

Dubai Parking Fee Hike 2026

Updated On: 

26 Feb 2026 | 03:10 PM

അബുദാബി: ദുബായിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള നിരക്കുകൾ വർദ്ധിപ്പിക്കാൻ നീക്കം. ദുബായിലെ പേയ്‌ഡ് പാർക്കിംഗ് മേഖലയിലെ പ്രമുഖ സേവനദാതാക്കളായ പാർക്കിൻ ഇതുസംബന്ധിച്ച അപേക്ഷ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് (RTA) സമർപ്പിച്ചു. പാർക്കിംഗ് താരിഫിലും സീസണൽ കാർഡ് ഘടനയിലും മാറ്റങ്ങൾ വരുത്തണമെന്നാണ് കമ്പനിയുടെ ആവശ്യം.

 

പ്രധാന മാറ്റങ്ങൾ

 

  • പബ്ലിക് പാർക്കിംഗ് താരിഫ് പുതുക്കി നിശ്ചയിക്കാൻ കമ്പനി അനുമതി തേടിയിട്ടുണ്ട്.
  • സീസണൽ പാർക്കിംഗ് കാർഡുകളുടെ നിരക്കിലും ഘടനയിലും മാറ്റങ്ങൾ ഉണ്ടായേക്കും.

2026 ഫെബ്രുവരി പകുതിയോടെയാണ് ഔദ്യോഗിക അപേക്ഷ സമർപ്പിച്ചത്. ആർടിഎ ഈ അപേക്ഷ പരിശോധിച്ച ശേഷം അന്തിമ അനുമതിക്കായി ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന് സമർപ്പിക്കും. 2025-ന്റെ മൂന്നാം പാദത്തിൽ തന്നെ ദുബായിലെ പാർക്കിംഗ് ചിലവുകളിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

മുൻവർഷത്തെ അപേക്ഷിച്ച് മണിക്കൂർ നിരക്കിൽ 51 ശതമാനത്തോളം വർദ്ധനവാണ് അന്ന് ഉണ്ടായത്. പുതിയ അപേക്ഷയിൽ കൂടി അംഗീകാരം ലഭിച്ചാൽ പാർക്കിംഗ് ചിലവ് ഇനിയും ഉയർന്നേക്കും. പാർക്കിംഗ് നിരക്കുകൾ പരിഷ്കരിക്കുന്നത് വഴി ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും മികച്ച സേവനം ഉറപ്പാക്കാനും കഴിയുമെന്നാണ് പാർക്കിൻ വ്യക്തമാക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ