Nepal Flash Flood: നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, 105 ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേരെ കാണാനില്ല

Nepal Flash Flood: ആകെ 291 പെരെയാണ് ആണ് കാണാതായതെന്ന് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. ഈ 291 വിദേശ പൗരന്മാരിൽ 105 പേർ ഇന്ത്യക്കാരാണ്. ഇതിന് പുറമേ കാണാതായ 103 ആളുകളുടെ രാജ്യം ഏതാണെന്നോ മറ്റു വിവരങ്ങളോ ഇതുവരെ വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് കാണാതായവർക്കായി ഊർജിതമായ തിരച്ചിൽ തുടരുന്നു എന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്.

Nepal Flash Flood: നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, 105 ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേരെ കാണാനില്ല

Nepal Flash Flood

Published: 

26 Aug 2026 | 04:32 PM

കാഠ്മണ്ഡു: നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിൽ മിന്നൽ പ്രളയം. ശക്തമായ പ്രളയത്തിൽ ഗ്രാമങ്ങൾ ഒലിച്ചുപോയി എന്നാണ് റിപ്പോർട്ട്. കൂടാതെ 100 ലേറെ ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേരെ കാണാനില്ല. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ പ്രകാരം ആകെ 291 പെരെയാണ് ആണ് കാണാതായതെന്ന് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. ഈ 291 വിദേശ പൗരന്മാരിൽ 105 പേർ ഇന്ത്യക്കാരാണ് എന്നാണ് സൂചന.

ഇവിടേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘങ്ങളാണ് പ്രളയത്തിൽ അകപ്പെട്ടതെന്ന് സൂചന. മൂന്ന് അമേരിക്കൻ പൗരന്മാരും മലേഷ്യയിൽ നിന്നുള്ള 17 പേരും ബ്രിട്ടനിൽ നിന്നുള്ള 12 പേരും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള നാല് പേരും ഓസ്ട്രേലിയ നെതർലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും വീതം കാണാതായവരിൽ ഉൾപ്പെടുന്നതാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.

ALSO READ:യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം; കാരണം ഇതാണ്!

ഇതിന് പുറമേ കാണാതായ 103 ആളുകളുടെ രാജ്യം ഏതാണെന്നോ മറ്റു വിവരങ്ങളോ ഇതുവരെ വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് കാണാതായവർക്കായി ഊർജിതമായ തിരച്ചിൽ തുടരുന്നു എന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്. അതേസമയം ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് ഭോട്ടെ കോശി നദിയിൽ മിന്നൽ പ്രളയം ഉണ്ടായത്.

നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതോടെയാണ് പ്രളയം സംഭവിച്ചത്. പ്രളയത്തിൽ ഒട്ടേറെ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നതായാണ് റിപ്പോർട്ട്. ഗ്രാമങ്ങൾ ഒലിച്ചുപോയി നിരവധിപേരെ കാണാതായതായും സൂചന. ഒലിച്ചെത്തിയ വെള്ളം ഗ്രാമങ്ങളെ പാടെ തുടച്ചു നീക്കിക്കൊണ്ടുപോകുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളെ പ്രചരിക്കുകയാണ്.

ENGLISH SUMMARY

Flash floods hit Nepal’s Rasua district near the Tibetan border. Villages were reportedly washed away in the heavy flood. Several people, including more than 100 Indians, are missing. According to the information provided by the Nepal Tourism Board, a total of 291 people have been officially confirmed missing. Of these 291 foreign nationals, 105 are believed to be Indians.

Loading...
Unable to load recommendations.
Follow Us
Related Stories
യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം; കാരണം ഇതാണ്!
എത്തിഹാദ് റെയിൽ നിർമ്മാണം: ഷാർജയിൽ പുതിയ ഗതാഗത മാറ്റങ്ങളും നിയന്ത്രണങ്ങളും; യാത്രക്കാർ അറിയേണ്ടതെല്ലാം
Iran US Conflict: ഹോർമുസ് കടലിടുക്കിലെ മൈനുകൾ പൂർണ്ണമായും നീക്കി; പുതിയ മൈനുകൾ സ്ഥാപിച്ചാൽ കടുത്ത നടപടിയെന്ന് ട്രംപ്
Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി