AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cairo Fuel Truck Fire: കെയ്‌റോയെ നടുക്കി തീപിടുത്തം; തിരക്കേറിയ റിംഗ് റോഡിൽ ഇന്ധന ട്രക്കിന് തിപിടിച്ച് 31 പേർ മരിച്ചു

31 Dead, 15 Hospitalised as Overturned Fuel Truck Triggers Massive Blaze on Packed Cairo Highway: ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾക്കായി ഡി.എൻ.എ പരിശോധന നടത്താൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്. അപകടകാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചു. നിലവിൽ പുറത്തുവന്നിട്ടുള്ളത് പ്രാഥമിക കണക്കുകൾ മാത്രമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി ഖാലിദ് അബ്ദുൾ ഗഫാർ വ്യക്തമാക്കി

Cairo Fuel Truck Fire: കെയ്‌റോയെ നടുക്കി തീപിടുത്തം; തിരക്കേറിയ റിംഗ് റോഡിൽ ഇന്ധന ട്രക്കിന് തിപിടിച്ച് 31 പേർ മരിച്ചു
പ്രതീകാത്മക ചിത്രം Image Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 26 Nov 2026 | 08:15 AM

കെയ്‌റോ: ഈജിപ്തിൻ്റെ തലസ്ഥാനമായ കെയ്‌റോയിൽ തിരക്കേറിയ ഹൈവേയിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ വൻ തീപിടുത്തത്തിൽ 31 പേർ മരിച്ചു. ബുധനാഴ്ചയുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റതായും ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നും ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനസാന്ദ്രതയേറിയ അൽ-വറാഖ് മേഖലയിലൂടെ കടന്നുപോകുന്ന റിംഗ് റോഡിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. അപകടത്തിൽ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൾ ഫത്താഹ് അൽ-സിസി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അദ്ദേഹം, പരിക്കേറ്റവർക്ക് സഹായങ്ങൾ ഉറപ്പാക്കാനും അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തലസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തിരക്കേറിയ പാതയായ കെയ്‌റോ റിംഗ് റോഡിൽ വെച്ചാണ് ഇന്ധനം നിറച്ച ട്രക്ക് മറിഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറിഞ്ഞതിന് പിന്നാലെ വാഹനത്തിൽ തീ ആളിക്കത്തുകയായിരുന്നു. നിമിഷനേരം കൊണ്ട് പടർന്നുപിടിച്ച തീ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളെയും വിഴുങ്ങിയതാണ് ദുരന്തത്തിൻ്റെ വ്യാപ്തി ഇത്രയധികം വർധിപ്പിച്ചത്. അപകടത്തിൽ നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും പൂർണ്ണമായും കത്തിനശിച്ചു.

Also Read: US New Tariffs : ഇന്ത്യക്ക് 25% ചൈനയ്ക്ക് 40%; 14 രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താൻ യു.എസ്

അപകടത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ജനസാന്ദ്രതയേറിയ അൽ-വറാഖ് പ്രദേശത്തിന് മുകളിലേക്ക് വലിയ അഗ്നിഗോളവും കട്ടിയുള്ള കറുത്ത പുകയും ഉയരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തീപടരുന്നത് കണ്ട് പരിഭ്രാന്തരായ വാഹനയാത്രക്കാർ തുടർച്ചയായി ഹോൺ മുഴക്കുന്നതും ജീവരക്ഷാർത്ഥം ഓടിമാറാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ജനവാസ മേഖലയ്ക്ക് തൊട്ടടുത്താണ് അപകടം നടന്നതെങ്കിലും, സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ ആശ്വാസമായി.

അപകടവിവരം അറിഞ്ഞയുടൻ തന്നെ ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പരിക്കേറ്റവരെ അടിയന്തരമായി ആശുപത്രികളിൽ എത്തിക്കുന്നതിനായി 39 ആംബുലൻസുകളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾക്കായി ഡി.എൻ.എ പരിശോധന നടത്താൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്. അപകടകാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചു. നിലവിൽ പുറത്തുവന്നിട്ടുള്ളത് പ്രാഥമിക കണക്കുകൾ മാത്രമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി ഖാലിദ് അബ്ദുൾ ഗഫാർ വ്യക്തമാക്കി.

English Summary

At least 31 people died and 15 were injured in Cairo after a fuel truck overturned on the packed Ring Road, triggering a massive fire that engulfed nearby vehicles.

Follow Us