Iran-US Conflict: ഗള്‍ഫ് രാജ്യങ്ങളെല്ലാം അപകടത്തില്‍; വെല്ലുവിളിയാകുന്നത് ട്രംപ്

Gulf Countries Travel Risk: സംഘര്‍ഷത്തെ തുടര്‍ന്ന് സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിടുകയും വിമാനയാത്രകള്‍ റദ്ദാക്കുകയും ചെയ്തു.

Iran-US Conflict: ഗള്‍ഫ് രാജ്യങ്ങളെല്ലാം അപകടത്തില്‍; വെല്ലുവിളിയാകുന്നത് ട്രംപ്

ഇറാനില്‍ നിന്നുള്ള ദൃശ്യം

Published: 

26 Jan 2026 | 11:17 AM

മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ അസ്ഥിരതകള്‍ വര്‍ധിച്ചുവരുന്നത് ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. ഇറാന്‍-യുഎസ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന അപകട സാധ്യതകള്‍ സൗദി അറേബ്യയിലേക്ക് വ്യാപിച്ചിരിക്കുന്നു. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് പ്രധാനമായും വെല്ലുവിളി നേരിടുന്നത്. തീവ്രവാദ, മിസൈല്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിടുകയും വിമാനയാത്രകള്‍ റദ്ദാക്കുകയും ചെയ്തു. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭൂപ്രകൃതിഭംഗി, ചരിത്രസ്ഥലങ്ങള്‍, മതപരമായ കേന്ദ്രങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ നിരവധി ആളുകളാണ് ഓരോ വര്‍ഷവും സൗദിയിലേക്ക് എത്തുന്നത്. എന്നാല്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ രാജ്യത്തേക്ക് എത്തുന്നതിന്റെ അപകട സാധ്യതയും വര്‍ധിപ്പിച്ചു. സൗദിയില്‍ ഭീകരവാദ ഭീഷണിയും, മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങളും ഉണ്ടാകുന്നുണ്ട്.

Also Read: Umrah Visa: സൗദി അറേബ്യയുടെ ഉംറ വിസ കാലാവധിയില്‍ മാറ്റം

ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം മിഡില്‍ ഈസ്റ്റിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതിന് പിന്നാലെ യെമനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലും സൗദി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവിടെ നിരന്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതിനായി 30 കിലോമീറ്ററിനുള്ളിലെ യാത്ര ഉയര്‍ന്ന അപകട സാധ്യതയുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, പ്രകടനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിരായ സൗദിയുടെ നിയമങ്ങള്‍ വിനോദസഞ്ചാരികള്‍ക്കും ബാധകമാക്കിയിട്ടുണ്ട്. ആഭ്യന്തര കലാപങ്ങളില്‍ പങ്കെടുക്കുകയോ അതിനടുത്തേക്ക് പോകുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കി. അനുസരിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടതായി വന്നേക്കാം.

രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
രാത്രിയില്‍ തൈര് കഴിക്കുന്നത് അപകടമാണോ?
നെയ്യുടെ ഗുണം വേണോ? ഈ തെറ്റുകൾ വരുത്തരുത്
തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
Kadannappally Ramachandran | കണ്ണൂരിൽ പ്രസംഗവേദിയിൽ കുഴഞ്ഞു വീണ് മന്ത്രി
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ