രഞ്ജി ട്രോഫിയിൽ വീണ്ടും അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമി. എലീറ്റ് ഗ്രൂപ്പ് സിയിൽ സർവീസസിനെതിരെ നടന്ന മത്സരത്തിലാണ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടം. മുഹമ്മദ് ഷമിയുടെ പ്രകടനത്തിൻ്റെ മികവിൽ സർവീസസിനെതിരെ ബംഗാൾ ഇന്നിംഗ്സിനും 46 റൺസിനും വിജയിച്ചു. (Image Credits - PTI)
1 / 5
മത്സരത്തിൽ ആകെ ഏഴ് വിക്കറ്റുകളാണ് മുഹമ്മദ് ഷമി വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സിൽ രണ്ട് വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റും. ബംഗാളിൻ്റെ 519 റൺസിന് മറുപടിയായി ആദ്യ ഇന്നിംഗ്സിൽ 186 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 287 റൺസിനും സർവീസസ് മുട്ടുമടക്കി.
2 / 5
209 റൺസ് നേടിയ സുദീപ് ചാറ്റർജിയാണ് ബംഗാളിൻ്റെ ടോപ്പ് സ്കോറർ. ഷാകിർ ഹബീബ് ഗാന്ധി (91), അഭിമന്യു ഈശ്വരൻ (81) എന്നിവരും ബംഗാളിനായി തിളങ്ങി. സർവീസസിനായി ദിലീപ് ധൻകർ മൂന്ന് വിക്കറ്റ് വീഴ്ത്തി. അർജുൻ ശർമ്മയ്ക്ക് രണ്ട് വിക്കറ്റുകളാണ് ലഭിച്ചത്.
3 / 5
ആദ്യ ഇന്നിംഗ്സിൽ 85 റൺസ് നേടിയ നകുൽ ശർമ്മയാണ് സർവീസസിൻ്റെ ടോപ്പ് സ്കോറർ ആയത്. മറ്റുള്ളവരൊക്കെ നിരാശപ്പെടുത്തി. ബംഗാളിനായി സുരാജ് സിന്ധു ജൈസ്വാൾ നാല് വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.
4 / 5
രണ്ടാം ഇന്നിംഗ്സിൽ രജത് പാലിവാൾ (83), ജയന്ത് ഗോയത് (68 നോട്ടൗട്ട്), മോഹിത് അഹ്‌ലാവത് (62) എന്നിവർ സർവീസസിനായി പൊരുതി. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്നിംഗ്സിൽ മുകേഷ് കുമാർ രണ്ട് വിക്കറ്റ് കണ്ടെത്തി. ജയത്തോടെ ഷമി അടുത്ത റൗണ്ടിലെത്തി.