Hurricane Melissa: ഭീതി പടർത്തി മെലിസ, മരണം 30 കവിഞ്ഞു

Hurricane Melissa, death toll: ക്യൂബയിൽ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലുമാണ് ഏറെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. അടച്ചിട്ട കിങ്സ്റ്റൺ വിമാനത്താവളം ഇന്നു തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

Hurricane Melissa: ഭീതി പടർത്തി മെലിസ, മരണം 30 കവിഞ്ഞു

Hurricane Melissa

Updated On: 

30 Oct 2025 | 08:54 AM

ജമൈക്കയിലും ഹെയ്തിയിലും ഭീതി പടർത്തി മെലിസ കൊടുങ്കാറ്റ്. മരണം 30 കവിഞ്ഞു. ജമൈക്കയിൽ എട്ടു പേരും ഹെയ്തിയിൽ 25 പേരുമാണ് മരിച്ചത്. ഹെയ്തിയിൽ 18 പേരെ കാണാന്മാനില്ലെന്നും വിവരമുണ്ട്.

ഹെയ്തിയിൽ പ്രളയത്തിൽ വീടു തകർന്നാണ് മരണങ്ങൾ ഏറെയും ഉണ്ടായിട്ടുള്ളത്. വെള്ളപ്പൊക്കത്തിൽ 20-ഓളം പേർ മരിച്ചു. ഇതിൽ 10 കുട്ടികൾ ഉൾപ്പെടുന്നു. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും തകർന്നു.നിരവധിപേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജമൈക്കയിൽ 15,000-ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ജമൈക്കയിലും ഹെയ്തിയിലും നാശം വിതച്ച ഹരിക്കെയ്ൻ മെലിസ ക്യൂബയിൽ തീരം തൊട്ടതായി റിപ്പോർട്ട്. ക്യൂബൻ തീരമായ ചിവ്രിറോക്കോയിൽ പുലർച്ചെ 3 മണിക്കാണ് മെലിസ ആഞ്ഞുവീശിയത്. മണിക്കൂറിൽ 125 മൈൽ വേഗതയിലായിരുന്നു കാറ്റ്.

ALSO READ: ആറ് വർഷങ്ങൾക്കിപ്പുറം; ഡൊണാൾഡ് ട്രംപും ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്‌

7,35,000-ത്തോളം പേരെയാണ് ഇവിടെ ഒഴിപ്പിച്ചത്. 10 മുതൽ 20 ഇഞ്ച് വരെ മഴ ക്യൂബയിൽ ലഭിക്കുമെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലുമാണ് ഏറെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.

മണിക്കൂറിൽ 297 കിലോമീറ്റർ വേഗത്തിൽ കാറ്റഗറി അഞ്ചിൽപ്പെട്ട കൊടുങ്കാറ്റായി തീരത്ത് ആദ്യം വീശിയടിച്ച മെലിസ പിന്നീട് മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയുള്ള കാറ്റഗറി നാലിൽപ്പെട്ട കൊടുങ്കാറ്റായി ചുരുങ്ങിയിരുന്നു. അതേസമയം അടച്ചിട്ട കിങ്സ്റ്റൺ വിമാനത്താവളം ഇന്നു തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം
Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്