Indian Woman Death: പൂജകൾ ചെയ്യുന്നതിനിടെ തീപിടുത്തം, യുഎഇയിലെ അപ്പാർട്ട്മെന്റിൽ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം

Indian Woman Death: തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും സുരക്ഷാ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാനും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ഇന്ത്യക്കാരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

Indian Woman Death: പൂജകൾ ചെയ്യുന്നതിനിടെ തീപിടുത്തം, യുഎഇയിലെ അപ്പാർട്ട്മെന്റിൽ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Updated On: 

15 Jul 2025 | 09:11 AM

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ 46 കാരിയായ ഇന്ത്യൻ സ്ത്രീക്ക് ദാരുണാന്ത്യം. ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിൽ പ്രത്യേക ചടങ്ങ് നടത്തുന്നതിനിടെയാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച ഏകദേശം രാത്രി 10.30 ഓടെയാണ് സംഭവം. പതിനൊന്ന് നിലകളുള്ള ഒരു റസിഡൻഷ്യൽ കെട്ടിടത്തിന്റെ എട്ടാം നിലയിലെ ഒരു ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായതത്.  രാത്രി 10.45ന് വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം, പൊലീസ്, നായി ആംബുലൻസ് എന്നിവ സ്ഥലത്തെത്തിയെങ്കിലും സ്ത്രീയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിനായി ഫൊറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും സുരക്ഷാ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാനും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം മരിച്ച ഇന്ത്യക്കാരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

വഴിയാത്രക്കാർക്ക് ശല്യം; ദുബായിൽ ഇ – സ്കൂട്ടറുകൾക്ക് നിരോധനം

വഴിയാത്രക്കാർക്ക് ശല്യമാവുന്ന തരത്തിൽ ഇ – സ്കൂട്ടറുകൾ ഓടിക്കുന്നു എന്ന പരാതിയെ തുടർന്ന് ദുബായിൽ ഇ- സ്കൂട്ടറുകൾ നിരോധിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിൽ ഇ – സ്കൂട്ടറുകൾ ഇടിച്ച് 13 പേരാണ് മരണപ്പെട്ടത്. ഇതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം ഇ – സ്കൂട്ടർ ഇടിച്ച് 10 പേർ മരിക്കുകയും 259 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.  ഇ – സ്കൂട്ടറുകൾ ഓടിക്കുന്നതിന് കൃത്യമായ മാർഗനിർദ്ദേശങ്ങളും നിയമങ്ങളും ദുബായിലുണ്ട്. നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷയുമുണ്ട്.

Follow Us
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
പൂച്ച സെർ ഉള്ള വീട്ടിൽ പാമ്പ് വരില്ലേ? ഇവ അറിയൂ
വൃക്കയിൽ കല്ലുള്ളവർക്ക് വഴുതനങ്ങ കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്