AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

‘ചോരയ്ക്ക് പകരം ചോര, പ്രതികാരം ചെയ്യും’! പിതാവിന്റെ സംസ്കാര ചടങ്ങിൽ മുന്നറിയിപ്പുമായി മൊജ്തബ ഖമേനി

Mojtaba Khamenei vows revenge for Ali Khamenei assassination: ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്ന്‌ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി. അലി ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്നാണ് ഇറാനിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ചോരയ്ക്ക് പകരം ചോര, പ്രതികാരം ചെയ്യും’! പിതാവിന്റെ സംസ്കാര ചടങ്ങിൽ മുന്നറിയിപ്പുമായി മൊജ്തബ ഖമേനി
Mojtaba KhameneiImage Credit source: Getty Images
Jayadevan AM
Jayadevan AM | Published: 11 Jul 2026 | 10:13 PM

ടെഹ്‌റാന്‍: ഇറാന്റെ മുന്‍ പരമോന്നത നേതാവും, തന്റെ പിതാവുമായ ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്ന്‌ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി. അലി ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്നാണ് ഇറാനിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് പ്രതികാരം വീട്ടുമെന്ന് മൊജ്തബ ഖമേനി പ്രഖ്യാപിച്ചത്. ‘രക്തസാക്ഷിയായ നേതാവിന്റെയും ഈ രണ്ട് യുദ്ധങ്ങളിൽ കൊല്ലപ്പെട്ട എല്ലാ രക്തസാക്ഷികളുടെയും രക്തത്തിന് കൊലയാളികളോട് പ്രതികാരം ചെയ്യുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു’ എന്നായിരുന്നു മൊജ്തബ ഖമേനിയുടെ പ്രഖ്യാപനം.

ഇറാന്റെ ഈ പ്രതികാരം നടപ്പിലാക്കിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം തന്റെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ വ്യക്തിപരമായ നിലനിൽപ്പിനെ ആശ്രയിച്ചല്ല ഇരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും, അത് സംഭവിക്കുക തന്നെ ചെയ്യും”-എന്നാണ് ഖമേനി കുറിച്ചത്.

ഫെബ്രുവരി 28-നാണ് അലി ഖമേനി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഇമാം റിസ പള്ളിയിലായിരുന്നു ഖബറടക്കം. പിതാവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടയിലാണ് മൊജ്തബ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തത്. ഖമേനിയുടെ ഖബറക്ക ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് പേരാണ് ഒത്തുകൂടിയത്.

നിര്‍ദ്ദേശം നല്‍കി ട്രംപ്‌

അതേസമയം, താന്‍ വധിക്കപ്പെട്ടാല്‍ എന്ത് ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താന്‍ ഇറാന്റെ ‘പട്ടികയില്‍’ ഉണ്ടെന്ന് ട്രംപ് പറഞ്ഞു. പ്രതികാരം ചെയ്യുമെന്ന മൊജ്തബയുടെ പരാമര്‍ശം വരുന്നതിന് മുമ്പാണ് ഇറാന്റെ ഭീഷണിയെക്കുറിച്ച് ട്രംപ് വ്യക്തമാക്കിയത്. “ഞാൻ വളരെക്കാലമായി അവരുടെ ലിസ്റ്റിലുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, അവർ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശക്തമായി ബോംബാക്രമണം നടത്താൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,” ന്യൂയോർക്ക് പോസ്റ്റിനോട് ട്രംപ് പറഞ്ഞു.

Also Read: Donald Trump: ഇറാന്‍ എന്നെ വധിച്ചാല്‍ അവിടെ ബോംബ് വെച്ച് തകര്‍ത്തേക്കൂ; നിര്‍ദേശം നല്‍കി ട്രംപ്‌

ഇറാൻ തന്നെ വധിക്കാൻ പുതിയ ഗൂഢാലോചന നടത്തുന്നതായി ഇസ്രായേൽ നൽകിയ മുന്നറിയിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, പുതിയ പദ്ധതികളൊന്നും ഇല്ലെന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ മറുപടി. വർഷങ്ങളായി ഇറാൻ തന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

“ഇല്ല. ഇസ്രായേൽ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. ഇറാന്റെ കൊലപാതക പട്ടികയിൽ ഞാൻ വളരെക്കാലമായി ഒന്നാം സ്ഥാനത്താണ്. ജീവിതം അങ്ങനെയാണ്, നിങ്ങൾക്കറിയാമല്ലോ,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം, യുഎസിലേക്ക്‌ മടങ്ങുന്നതിനിടെ ട്രംപ് തന്റെ യാത്രാ പദ്ധതികളിൽ മാറ്റം വരുത്തിയിരുന്നു. പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു തന്ത്രപരമായ നീക്കമായിരുന്നു ഇതെന്ന് വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കി.

തന്നെ വധിച്ചാല്‍, യുഎസ് ശക്തമായി തിരിച്ചടിക്കുമെന്ന് ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരുന്നു. 1000 മിസൈലുകൾ ലോക്ക് ചെയ്ത് സജ്ജമാക്കി ഇറാനെ ലക്ഷ്യമാക്കി നിർത്തിയിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി.

English Summary

Mojtaba Khamenei vowed to avenge his father’s assassination. He stated that Iran’s revenge is absolutely inevitable. Millions gathered across Iran and Iraq for the funeral. Meanwhile, Donald Trump ordered massive strikes if Iran assassinates him.

Follow Us