AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Baba Vanga: മധ്യേഷ്യ സംഘര്‍ഷഭരിതം, ഭീതിയില്‍ ലോകം; അന്ന് ബാബ വംഗ പറഞ്ഞത് അച്ചട്ടായോ?

Baba Vanga’s Prediction: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ വീണ്ടും ബാംബ വംഗയുടെ പ്രവചനം ചര്‍ച്ചയാകുന്നു. സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയിലാണ് ലോകം.

Baba Vanga: മധ്യേഷ്യ സംഘര്‍ഷഭരിതം, ഭീതിയില്‍ ലോകം; അന്ന് ബാബ വംഗ പറഞ്ഞത് അച്ചട്ടായോ?
Baba VangaImage Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Updated On: 28 Feb 2026 | 09:41 PM

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ വീണ്ടും ബാംബ വംഗയുടെ പ്രവചനം ചര്‍ച്ചയാകുന്നു. സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയിലാണ് ലോകം. ഏത് സംഘര്‍ഷവും 1996-ൽ അന്തരിച്ച ബള്‍ഗേറിയന്‍ സന്യാസിനി ബാംബ വംഗയുടെ പ്രവചനവുമായി ബന്ധപ്പെട്ട് എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.

2026-ന്റെ തുടക്കത്തിൽ കിഴക്കുനിന്നും ഒരു ‘മഹാ യുദ്ധം’ ആരംഭിക്കുമെന്ന് അവർ പ്രവചിച്ചിരുന്നതായാണ് ചിലരുടെ അഭിപ്രായം. സോഷ്യൽ മീഡിയയിൽ പലരും ഈ ആക്രമണത്തെ ബാംബ വംഗയുടെ പ്രവചനവുമായി താരതമ്യപ്പെടുത്തുന്നു.

സംഘർഷം ക്രമേണ ലോകമെമ്പാടും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ബാംബ വംഗ പ്രവചിച്ചിരുന്നതായി ചിലര്‍ അഭിപ്രായപ്പെടുന്നു. സംഘർഷം ഏറ്റവും കൂടുതൽ ബാധിക്കുക ലോകത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളെയായിരിക്കുമെന്നായിരുന്നു വംഗയുടെ പ്രവചനം. യൂറോപ്പായിരിക്കും ഈ നാശത്തിന്റെ ആഘാതം അനുഭവിക്കുകയെന്നും അവര്‍ പ്രവച്ചിച്ചിരുന്നത്രേ.

Also Read: Iran-Israel Conflict: യുഎസ്-ഇസ്രായേൽ ആക്രമണത്തിന് ഇറാന്റെ കനത്ത തിരിച്ചടി, യുഎഇയിലും ബഹ്‌റൈനിലും സ്ഫോടനങ്ങൾ

യൂറോപ്പിലെ ഭൂമി പാടേ നശിക്കുമെന്നും ബാബ വംഗ പറഞ്ഞതായി അവകാശവാദമുണ്ട്. യുദ്ധാനന്തരം റഷ്യ ഒരു പ്രധാന ആഗോള ശക്തിയായി മാറുമെന്നും ബാംബ വംഗ പ്രവചിച്ചിരുന്നെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ബാംബ വംഗ ഇത്തരം പ്രവചനങ്ങള്‍ നടത്തിയിട്ടില്ലെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ബാംബ വംഗ പ്രവചിച്ചിരുന്നതായി പറയപ്പെടുന്ന എല്ലാമൊന്നും നടന്നിട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

നിരാകരണം

ബാംബ വംഗ ഇത്തരം പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് ടിവി 9 മലയാളം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ല. ബാംബ വംഗയുടെ പ്രവചനമെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല. വിവിധ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്.

Follow Us