Malaysia Eartquake: മലേഷ്യയിൽ വൻ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി
Malaysia Eartquake: റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു
Earthquake
മലേഷ്യയിൽ വൻ ഭൂചലനം.മലേഷ്യയിലെ ബോർണിയോ ദ്വീപിലെ സബാഹ് എന്ന സംസ്ഥാനത്താണ് ഭൂചലനം ഉണ്ടായത്.
റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ALSO READ:ട്രംപിന്റെ വസതിയിൽ വെടിവെപ്പ്; മാർ-എ-ലാഗോയിൽ സുരക്ഷ ശക്തമാക്കി സീക്രട്ട് സർവീസ്
പ്രാദേശിക സമയം പുലർച്ചെ 12:57 നാണ് ഭൂചലനം ഉണ്ടായത്, തീരദേശ തലസ്ഥാനമായ കോട്ട കിനബാലുവിന് 100 കിലോമീറ്ററിൽ താഴെ വടക്കുകിഴക്കായാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.619.8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു.