AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Iran-Israel Conflict: ഇറാനിൽ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണം: പശ്ചിമേഷ്യയിൽ വ്യോമാതിർത്തികൾ അടച്ചു, വിമാനഗതാഗതം സ്തംഭിച്ചു

Middle East War Alert: ഗൾഫ് മേഖലയിലൂടെയും യൂറോപ്പിലേക്കും പറക്കുന്ന നിരവധി വിമാനങ്ങൾ അടിയന്തരമായി വഴിതിരിച്ചുവിട്ടു. ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാർ പുറത്തുവിട്ട ദൃശ്യങ്ങളിൽ ഇറാൻ, ഇറാഖ് മേഖലയുടെ മുകളിൽ നിലവിൽ വിമാനങ്ങളുടെ സാന്നിധ്യമില്ല.

Iran-Israel Conflict: ഇറാനിൽ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണം: പശ്ചിമേഷ്യയിൽ വ്യോമാതിർത്തികൾ അടച്ചു, വിമാനഗതാഗതം സ്തംഭിച്ചു
Iran Israel ConflictImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 28 Feb 2026 | 02:48 PM

ടെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. ഇറാനിലെ പ്രധാന കേന്ദ്രങ്ങളിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി ആക്രമണം ആരംഭിച്ചതിന് പിന്നാലെ മേഖലയിലെ വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാൻ, ഇറാഖ്, ഇസ്രയേൽ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തികൾ അടിയന്തരമായി അടച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലും അമേരിക്കയും ആക്രമണം തുടങ്ങിയത്. ഇതിന് തൊട്ടുപിന്നാലെ തിരിച്ചടി ഭയന്ന് ഇറാൻ തങ്ങളുടെ ആകാശപരിധിയിൽ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ആക്രമണത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇറാഖും വ്യോമാതിർത്തി അടച്ചതായി പ്രഖ്യാപിച്ചു. ഇസ്രയേലും തങ്ങളുടെ ആഭ്യന്തര-അന്തർദേശീയ വിമാനപാതകൾ സുരക്ഷ മുൻനിർത്തി ബന്ധിപ്പിച്ചു.

Also Read: Iran Airstrike: ഇറാനില്‍ ഇസ്രായേല്‍ ആക്രമണം, പ്ലാനിട്ടത് അമേരിക്ക; റിപ്പോര്‍ട്ട്

ഗൾഫ് മേഖലയിലൂടെയും യൂറോപ്പിലേക്കും പറക്കുന്ന നിരവധി വിമാനങ്ങൾ അടിയന്തരമായി വഴിതിരിച്ചുവിട്ടു. ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാർ പുറത്തുവിട്ട ദൃശ്യങ്ങളിൽ ഇറാൻ, ഇറാഖ് മേഖലയുടെ മുകളിൽ നിലവിൽ വിമാനങ്ങളുടെ സാന്നിധ്യമില്ല.

 

ആഗോള പ്രത്യാഘാതം

 

മേഖലയിലെ സംഘർഷം കടുക്കുന്നത് അന്താരാഷ്ട്ര വിമാന സർവീസുകളെയും ഇന്ധന വിപണിയെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഗൾഫ്-യൂറോപ്പ് സർവീസുകളെയും ഇത് നേരിട്ട് ബാധിച്ചേക്കാം. നിലവിൽ ഈ മേഖലയിലൂടെയുള്ള വ്യോമഗതാഗതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്.

Follow Us