AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran Airstrike: ഇറാനില്‍ ഇസ്രായേല്‍ ആക്രമണം, പ്ലാനിട്ടത് അമേരിക്ക; റിപ്പോര്‍ട്ട്

US involvement in Israel Iran Conflict: ആക്രമണത്തില്‍ യുഎസിന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഈ ഓപ്പറേഷന്‍ യുഎസുമായി ഏകോപിപ്പിച്ചാണ് നടത്തുന്നത്. മാസങ്ങളായി ഈ ഓപ്പറേഷന്‍ നടത്തുന്നതിനായുള്ള ആസൂത്രണം ഉണ്ടായിരുന്നുവെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

Iran Airstrike: ഇറാനില്‍ ഇസ്രായേല്‍ ആക്രമണം, പ്ലാനിട്ടത് അമേരിക്ക; റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 28 Feb 2026 | 01:10 PM

ടെല്‍അവീവ്: ഇറാനില്‍ ശക്തമായ ബോംബാക്രമണം നടത്തി ഇസ്രായേല്‍. ഇറാന്റെ തലസ്ഥാനമായ ടെല്‍അവീവില്‍ ഉള്‍പ്പെടെയാണ് ആക്രമണമുണ്ടായത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണത്തില്‍ യുഎസും പങ്കുണ്ടെന്നാണ് വിവരം. ശനിയാഴ്ച രാവിലെയാണ് ഇറാനില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്.

ഇറാനെതിരായ ആക്രമണങ്ങളില്‍ അമേരിക്കയും ഇസ്രായേലിനൊപ്പം പങ്കാളികളായതായി അമേരിക്കന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയായ എപിയോട് പ്രതികരിച്ചു.  ഇസ്രായേലിന് നേരെയുള്ള ഭീഷണികള്‍ ഇല്ലാതാക്കുന്നതിനായി ഇറാനെതിരെ രാജ്യം മുന്‍കൂട്ടി ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പ്രതികരിച്ചു.

ആക്രമണത്തില്‍ യുഎസിന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഈ ഓപ്പറേഷന്‍ യുഎസുമായി ഏകോപിപ്പിച്ചാണ് നടത്തുന്നത്. മാസങ്ങളോളം ഈ ഓപ്പറേഷന്‍ നടത്തുന്നതിനായുള്ള ആസൂത്രണം ഉണ്ടായിരുന്നുവെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളെയാണ് സംഘം ആദ്യം ലക്ഷ്യം വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഖമേനി നഗരത്തിലില്ലെന്നും അദ്ദേഹം സുരക്ഷിതനായി മറ്റൊരിടത്തേക്ക് മാറിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: Pakistan-Afghanistan Tensions: അതിര്‍ത്തിയില്‍ ആക്രമണം അതിരൂക്ഷം; കാബൂളില്‍ ബോംബിട്ട് പാകിസ്ഥാന്‍

കെര്‍മന്‍ഷാ, ലോറെസ്ഥാന്‍, തബ്രിസ് എന്നീ നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ദേശീയ വ്യോമാതിര്‍ത്തി അടച്ചതായി ഇറാഖ് ഗതാഗത മന്ത്രാലയം അറിയിച്ചു. ടെഹ്‌റാനില്‍ മൂന്ന് തവണ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എത്രപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റുവെന്ന കാര്യം വ്യക്തമല്ല.

അതേസമയം, ഇറാനുമായുള്ള ചര്‍ച്ചകളില്‍ താന്‍ സന്തുഷ്ടനല്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. നമുക്ക് ലഭിക്കേണ്ടത് നല്‍കാന്‍ അവര്‍ തയാറാകുന്നില്ല, അതിനാല്‍ ഞാന്‍ സന്തുഷ്ടനല്ല. ഇനിയെന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. അവര്‍ക്ക് ആണവായുധങ്ങള്‍ കൈവശം വെക്കാന്‍ കഴിയ്യില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഇറാനില്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കിയതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് രാജ്യം. അതീവ ജാഗ്രത പാലിക്കുക എന്നാണ് മുന്നറിയിപ്പ്.

 

Follow Us