AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Etihad Rail: മാന്യമായ വസ്ത്രധാരണം നിർബന്ധം, എത്തിഹാദ് റെയിലിൽ യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

Etihad Rail's New Code of Conduct: What You Need to Know Before Travelling: ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തിലും കൃത്യമായ ശ്രദ്ധ പുലർത്തണം. മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഉപയോഗിക്കാൻ പാടില്ല. ഉച്ചത്തിൽ പാട്ടുവക്കുന്നത് അനുവദിക്കില്ല. പാട്ടുകേൾക്കുമ്പോൾ ഹെഡ്ഫോൺ ഉപയോഗിക്കണം എന്ന് മാർഗ്ഗനിർദ്ദേശത്തിൽ കൃത്യമായി പറയുന്നുണ്ട്.

Etihad Rail: മാന്യമായ വസ്ത്രധാരണം നിർബന്ധം, എത്തിഹാദ് റെയിലിൽ യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
എത്തിഹാദ് റെയിൽImage Credit source: Facebook Etihad Rail
Sumeesh T Unneen
Sumeesh T Unneen | Published: 11 Jul 2026 | 11:51 PM

അബുദാബി: യു.എ.ഇയിലെ എത്തിഹാദ് റെയിലിൽ യാത്ര ചെയ്യുന്നവർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ. സുരക്ഷിതമായ യാത്ര എല്ലാവർക്കും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ പാസഞ്ചർ ചാർട്ടർ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം മാന്യമായ വസ്ത്രം ധരിച്ച് മാത്രമേ സ്റ്റേഷനുകളിലും ട്രെയിനുകളും പ്രവേശിക്കാനാകു എന്നതാണ്. ശരീരഭാഗങ്ങൾ കാണിക്കുന്നതോ, സുതാര്യമായതോ ആയ വസ്ത്രങ്ങൾക്കും മോശമായ ചിത്രങ്ങളോ വാക്കുകളോ ഉൾപ്പെട്ട വസ്ത്രങ്ങൾക്കും കർശന നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ട്രെയിനുകളിലും, സ്റ്റേഷനുകളിലും പുകവലി നിരോധിച്ചിട്ടുണ്ട്. ഇ-സിഗരറ്റ് ഉപയോഗവും അനുവദിക്കില്ല. റെയിൽവേ നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്മോക്കിംഗ് ഏരിയകളിൽ മാത്രമായിരിക്കും പുകവലിക്കാൻ അനുമതി ഉണ്ടാവുക. തീപ്പെട്ടിയോ, ലൈറ്ററോ യാത്രകളിൽ കൊണ്ടു നടക്കുന്നതും വിലക്കിയിട്ടുണ്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പെരുമാറാൻ പാടില്ലെന്നും. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Also Read: യു.എ.ഇയിലെ പ്രവാസികൾ ജാഗ്രത പാലിക്കണം; വ്യാജ ഏജൻ്റുമാർ സമീപിച്ചേക്കാമെന്ന് ഇന്ത്യൻ എംബസി

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തിലും കൃത്യമായ ശ്രദ്ധ പുലർത്തണം. മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഉപയോഗിക്കാൻ പാടില്ല. ഉച്ചത്തിൽ പാട്ടുവക്കുന്നത് അനുവദിക്കില്ല. പാട്ടുകേൾക്കുമ്പോൾ ഹെഡ്ഫോൺ ഉപയോഗിക്കണം എന്ന് മാർഗ്ഗനിർദ്ദേശത്തിൽ കൃത്യമായി പറയുന്നുണ്ട്. ട്രെയിനുകളിൽ അനുമതിയില്ലാതെ വീഡിയോകൾ ചിത്രീകരിക്കുന്നതിനും വിലക്കുണ്ട്. അനുമതി കൂടാതെ ട്രെനിയിലോ സ്റ്റേഷനുകളിലോ സാധനങ്ങൾ വിൽക്കുന്നതും അനധികൃതമായി പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതും കുറ്റകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ട്രെയിനുകളുടെ വാതിലുകൾക്ക് കേടുപാടുകൾ വരുത്തുക, എമർജൻസി അലാറം അനാവശ്യമായി പ്രവർത്തിപ്പിക്കുക, സുരക്ഷാ ഭീഷണിയുണ്ടാക്കുന്ന വസ്തുക്കൾ യാത്രയിൽ കൊണ്ടുവരിക എന്നിവയും കുറ്റകരമാണ്. നിർദ്ദേശങ്ങൾ പാലിക്കാത്തവരെ അടുത്ത സ്റ്റേഷനിൽ എത്തുന്നതോടെ ട്രെയിനിൽ നിന്ന് പുറത്താക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും നഷ്ടപരിഹാരവും പിഴയും ഈടാക്കുമെന്നും എത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

English Summary

Etihad Rail has introduced a strict Passenger Charter to ensure safe and comfortable journeys in the UAE. The new rules mandate modest clothing and strictly prohibit smoking, vaping, and traveling with infectious diseases. Passengers must behave respectfully, use headphones for electronic devices, and avoid unauthorized commercial activities. Violators face removal from the train, fines, and potential legal action under UAE law for causing disruptions or damaging railway property.

Follow Us