NORKA Roots help desk: പ്രവാസി മലയാളികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്‌ക് തുറന്നു, സഹായത്തിന് ഈ നമ്പറുകളിൽ ബന്ധപ്പെടാം
Norka Roots Opens Emergency Helpdesk For Keralites : പശ്ചിമേഷ്യയിലെ ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു.
തിരുവനന്തപുരം: പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, അവിടെയുള്ള കേരളീയരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്‌സ് അടിയന്തര ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. വിദേശത്തുള്ള മലയാളികൾക്കും നാട്ടിലുള്ള അവരുടെ ബന്ധുക്കൾക്കും ഏത് അടിയന്തര സാഹചര്യത്തിലും ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.
സഹായം ആവശ്യമുള്ള കേരളീയർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിൽ താഴെ പറയുന്ന നമ്പറുകൾ വഴി ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കാവുന്നതാണ്.
- അന്താരാഷ്ട്ര മിസ്ഡ് കോൾ നമ്പർ: +91-8802012345 (വിദേശത്തുനിന്നും വിളിക്കുന്നവർക്ക്)
- ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും വിളിക്കുന്നവർക്ക്)
ജാഗ്രതാ നിർദ്ദേശങ്ങൾ
പശ്ചിമേഷ്യയിലെ ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിതമായി തുടരണമെന്നും അധികൃതർ പ്രവാസി മലയാളികളോട് അഭ്യർത്ഥിച്ചു.
മേഖലയിലെ വ്യോമഗതാഗത തടസ്സങ്ങളും വിമാന സർവീസുകൾ റദ്ദാക്കിയതും കണക്കിലെടുത്ത് യാത്ര സംബന്ധമായ വിവരങ്ങൾക്കും ഹെൽപ്പ് ഡെസ്‌കിന്റെ സഹായം തേടാവുന്നതാണ്.