AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

GCC Tourist Visa: ഒറ്റ വിസയിൽ ഇനി ആറ് ഗൾഫ് രാജ്യങ്ങളിൽ കറങ്ങാം; ഷെൻഗൻ മാതൃകയിൽ ജി.സി.സി ടൂറിസ്റ്റ് വിസ ഉടൻ!

Unified GCC Tourist Visa and UAE-Behrain Seamless Travel Project Updates: ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി യു.എ.ഇയും ബെഹ്റൈനും ചേർന്ന് ‘വൺ പോയിറ്റ് എയർ ട്രാവലേഴ്സ്’ എന്ന പ്രത്യേക പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഇതോടെ സഞ്ചാരികൾക്ക് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ മാത്രം പാസ്പോർട്ട്, എമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കിയാൽ മതിയാകും.

GCC Tourist Visa: ഒറ്റ വിസയിൽ ഇനി ആറ് ഗൾഫ് രാജ്യങ്ങളിൽ കറങ്ങാം; ഷെൻഗൻ മാതൃകയിൽ ജി.സി.സി ടൂറിസ്റ്റ് വിസ ഉടൻ!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 08 Sep 2026 | 04:44 PM

റിയാദ്: ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള വിനോദ സഞ്ചാരികൾക്ക് ഇനി സുവർണകാലം. യൂറോപ്പിലെ ഷെൻഗൺ വിസക്ക് സമാനമായി ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളിലും സഞ്ചരിക്കാനാകുംവിധം ജി.സി.സിയുടെ ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു. റിയാദിൽ നടന്ന സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026-ൽ സംസാരിക്കുമ്പോഴാണ് സഞ്ചാരികളെ ആവേശത്തിലാക്കുന്ന വമ്പൻ പ്രഖ്യാപനം ഉണ്ടായത്.

യു.എ.ഇ, സൗദി അറേബ്യ, ബെഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളും സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് ഈ ഒറ്റ വിസയിലൂടെ സാധിക്കും. വിസ എന്നുമുതൽ പ്രാബല്യത്തിൽ വരും എന്നോ, വിസയുടെ നിരക്ക്, കാലാവധി എന്നിവയെ കുറിച്ചുള്ള കുടുതൽ വിവരങ്ങളോ നിലവിൽ പുറത്തുവിട്ടിട്ടില്ല. 2023 ഒക്ടോബറിൽ ജി.സി.സി രാഷ്ട്രങ്ങളിലെ ടൂറിസം വകുപ്പ് മന്ത്രിമാർ ഈ വിസക്ക് അംഗീകാരം നൽകിയിരുന്നു. തൊട്ടുപിന്നാലെ നവംബർ മാസത്തിൽ ആഭ്യന്തര മന്ത്രിമരും വിസയെ അംഗീകരിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Also Read: ദുബായ് വിമാനത്താവളത്തിൽ ഇനി ‘ക്ലിക്ക് ആൻഡ് ട്രാവൽ’; ഇമിഗ്രേഷൻ വെറും 15 സെക്കൻഡിൽ!

ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി യു.എ.ഇയും ബെഹ്റൈനും ചേർന്ന് ‘വൺ പോയിറ്റ് എയർ ട്രാവലേഴ്സ്’ എന്ന പ്രത്യേക പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഇതോടെ സഞ്ചാരികൾക്ക് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ മാത്രം പാസ്പോർട്ട്, എമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കിയാൽ മതിയാകും. അതായത് ബെഹ്റൈനിൽ നിന്നും പരിശോധന പൂർത്തിയാക്കി വരുന്ന യാത്രക്കാർക്ക്, ദുബായിലോ അബുദാബിയിലോ എത്തുമ്പോൾ വീണ്ടും ഒരു പരിശോധനക്കായി കാത്തുനിൽക്കേണ്ടിവരില്ല.

2026 ഫെബ്രുവരിയിലാണ് ഈ പദ്ധതിയുടെ പരീക്ഷണം ഘട്ടം ആരംഭിച്ചത്. ഇ-ഗേറ്റുകളുടെയും ബയോമെട്രിക് സംവിധാനങ്ങളുടെയും സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാർക്ക് പരിശോധനകളുടെ ഭാഗമായി എയർപോർട്ടുകളിൽ ഉണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാൻ ഇ പദ്ധതി സഹായിക്കും. ഷെൻഗൻ മാതൃകയിലുള്ള ഏകീകൃത ടൂറിസ്റ്റ് വിസ നിലവിൽ വരുന്നതോടെ ഗൾഫ് മേഖലയിൽ ടൂറിസത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റു മേഖലകളിലും ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിച്ചുവരികയാണ്.

English Summary

A Unified Schengen Style GCC Tourist Visa allowing travel across all 6 Gulf member countries will be launched very soon

Follow Us