Pope Francis’ Health Update: ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തു; മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

Pope Francis' health is Improving after a Pneumonia Diagnosis: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് വത്തിക്കാൻ. അദ്ദേഹം ആശുപത്രി ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തെന്നും ചില ഉത്തരവാദിത്തങ്ങൾ നിർവഹിച്ചെന്നും വത്തിക്കാൻ അറിയിച്ചു.

Pope Francis Health Update: ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തു; മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

Pope Francis

Published: 

28 Feb 2025 | 06:59 AM

വത്തിക്കാൻ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ(88)യുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് വത്തിക്കാൻ. അദ്ദേഹം ആശുപത്രി ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തെന്നും ചില ഉത്തരവാദിത്തങ്ങൾ നിർവഹിച്ചെന്നും വത്തിക്കാൻ അറിയിച്ചു.

കഴിഞ്ഞ ദിവസം വരെ മൂക്കിനുള്ളിലേക്ക് കടത്തിയ ട്യൂബിലൂടെയാണ് ഓക്സിജൻ നൽകിയത്. എന്നാൽ ഇന്നലെ ഇടയ്ക്ക് ഇത് മാറ്റിയിരുന്നുവെന്നാണ് റിപ്പോർട്ട്. വൃക്കയിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ ആ ആശങ്ക വേണ്ടെന്നും ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ടെന്നും അധികൃതർ അറിയിച്ചു. രാവിലെ കുർബാന സ്വീകരിക്കുകയും ഉച്ചയ്ക്ക് ശേഷം ജോലികൾ പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ കുറച്ച് ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണു മെഡിക്കൽ റിപ്പോർട്ടിലുള്ളത്.

Also Read:ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; വൃക്കകൾക്കും തകരാർ സംഭവിച്ചതായി റിപ്പോർട്ട്

ഈ മാസം 14ന് ആണ് ശ്വാസതടസ്സത്തെ തുടർന്ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 14 ദിവസമായി റോമിലെ ജമേലി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോ​ഗ്യനില കൂടുതൽ സങ്കീർണമായിരുന്നു. ആദ്യ പരിശോധനയിൽ‍ രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് മാറുന്ന സ്ഥിതിയായിരുന്നു. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും സ​ഹപ്രവർത്തകരുമായി പോപ്പ് സംസാരിച്ചെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. പക്ഷേ പിന്നീട് വീണ്ടും ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളാണ് അദ്ദേഹത്തിന് സ്ഥിരീകരിച്ചിത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചതായും മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. രക്തപരിശോധനയിലാണ് വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ നേരിയ തോതിൽ കാണിച്ചത്. എന്നാൽ നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ചികിത്സയിൽ കഴിയുന്ന മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരുകയാണ്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാലയർപ്പണം നടത്തി.

Loading...
Unable to load recommendations.
Follow Us
Related Stories
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം
Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്