Myna Birds Qatar: മൈനകളെ പേടിച്ച് ഖത്തർ; പക്ഷികളെ നിയന്ത്രിക്കാൻ വമ്പൻ പദ്ധതി, ഇതുവരെ പിടികൂടിയത് 28000

Control Myna Birds In Qatar: ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകൾ. ഇതിന് പിന്നാലെ അവയുടെ എണ്ണം ​ഗണ്യമായി വർദ്ധിക്കുകയായിരുന്നു. പിന്നാലെ ഇവയെ പിടികൂടാനും വംശവർധന തടയാനും മന്ത്രാലയം തീരുമാനമെടുത്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 9934 മൈനകളെ പിടികൂടിയതായാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Myna Birds Qatar: മൈനകളെ പേടിച്ച് ഖത്തർ; പക്ഷികളെ നിയന്ത്രിക്കാൻ വമ്പൻ പദ്ധതി, ഇതുവരെ പിടികൂടിയത് 28000

പ്രതീകാത്മക ചിത്രം

Published: 

08 Mar 2025 | 06:46 PM

ദോഹ: മൈനകളുടെ എണ്ണം വർധിച്ചതിന് പിന്നാലെ നിയന്ത്രിക്കാനുള്ള നടപടിയുമായി പരിസ്ഥിതി മന്ത്രാലയം. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കാൻ ഖത്തർ ഒരുങ്ങുന്നത്. ഇതിനായി വിപുലമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാ​ഗമായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിനായിരത്തോളം മൈനകളെയാണ് രാജ്യത്ത് നിന്ന് പിടികൂടിയത്.

ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകൾ. ഇതിന് പിന്നാലെ അവയുടെ എണ്ണം ​ഗണ്യമായി വർദ്ധിക്കുകയായിരുന്നു. പിന്നാലെ ഇവയെ പിടികൂടാനും വംശവർധന തടയാനും മന്ത്രാലയം തീരുമാനമെടുത്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 9934 മൈനകളെ പിടികൂടിയതായാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുതിയ പദ്ധതി നടപ്പാക്കിയതിന് ശേഷം 28000ത്തോളം എണ്ണത്തെയും പിടികൂടിയിട്ടുണ്ട്.

മനുഷ്യർക്ക് പ്രയാസമൊന്നും ഇവ സൃഷ്ടിക്കുന്നില്ലെങ്കിലും പ്രാദേശിക കാർഷിക മേഖലകൾക്കും, മറ്റ് പക്ഷികൾക്കും ഇവയെകൊണ്ട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് കണ്ടെത്തൽ. അതിനാലാണ് ഇത്തരം നടപടിയുമായി രാജ്യം മുന്നോട്ട് പോകുന്നത്. ഇതുമൂലം പാരിസ്ഥിതിക സന്തുലിതാവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2009ലെ മാർക്കുലയുടെ പഠനമനുസരിച്ച് മൈനകൾ ഏവിയൻ ഇൻഫ്ലുവൻസ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ വാഹകരാണെന്നാണ് കണ്ടെത്തൽ. ഇക്കാരണത്താൽ ചില പ്രാദേശിക പക്ഷി ഇനങ്ങൾക്ക് ഇവയുടെ വർദ്ധനവ് വെല്ലുവിളിയായേക്കാം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുകൾ സ്ഥാപിച്ചുകൊണ്ടാണ് പദ്ധതിയുടെ ഭാ​ഗമായി മൈനകളെ പിടികൂടുന്നത്. ഇതിനായി വ്യാപകമായി കൂടുകൾ വിതരണം ചെയ്യുന്നുമുണ്ട്. ഇപ്പോൾ കൂടുതൽ മൈനകളെ കൂട്ടിലടക്കാനുള്ള ശ്രമത്തിലാണ് ഖത്തർ പരിസ്ഥിതി മന്ത്രാലയം. ഇതുവഴി രാജ്യം നേരിടുന്ന മൈന എന്ന ചെറിയ പക്ഷിയിൽ നിന്നുള്ള ഭീഷണി തടയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്