Russian Airstrike in Ukraine: കനത്ത ആക്രമണം നടന്നിട്ടും യുഎസ് പാലിക്കുന്ന മൗനം പുടിനെ പ്രോത്സാഹിപ്പിക്കുന്നു: സെലന്‍സ്‌കി

Russian Airstrike in Ukraine Updates: അമേരിക്കയും മറ്റ് രാജ്യങ്ങളും തുടരുന്ന മൗനം പുടിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതൊരിക്കലും അവഗണിക്കാന്‍ സാധിക്കില്ല. റഷ്യന്‍ നേതൃത്വത്തിന് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്താതെ റഷ്യയുടെ ക്രൂരത തടയാന്‍ കഴിയില്ലെന്നും സെലന്‍സ്‌കി പറയുന്നു.

Russian Airstrike in Ukraine: കനത്ത ആക്രമണം നടന്നിട്ടും യുഎസ് പാലിക്കുന്ന മൗനം പുടിനെ പ്രോത്സാഹിപ്പിക്കുന്നു: സെലന്‍സ്‌കി

ആക്രമണം നടന്ന സ്ഥലം

Edited By: 

Jenish Thomas | Updated On: 26 May 2025 | 02:32 PM

കീവ്: യുക്രെയ്‌നിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ പുടിനെതിരെ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. മാരകമായ ആക്രമണം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടും അമേരിക്കയുടെ മൗനം വ്‌ളാഡിമിര്‍ പുടിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സെലന്‍സ്‌കി പറഞ്ഞു.

അമേരിക്കയും മറ്റ് രാജ്യങ്ങളും തുടരുന്ന മൗനം പുടിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതൊരിക്കലും അവഗണിക്കാന്‍ സാധിക്കില്ല. റഷ്യന്‍ നേതൃത്വത്തിന് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്താതെ റഷ്യയുടെ ക്രൂരത തടയാന്‍ കഴിയില്ലെന്നും സെലന്‍സ്‌കി പറയുന്നു.

റഷ്യയുടെ 45 ക്രൂയിസ് മിസൈലുകള്‍ വെടിവെച്ചിട്ടു. 266 യുഎവികള്‍ നശിപ്പിച്ചു. റഷ്യയുടെ ആക്രമണം യുക്രെയ്‌നിലെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിച്ചു. 22 സ്ഥലങ്ങളിലാണ് ആക്രമണം രേഖപ്പെടുത്തിയത്. 30 ലധികം നഗരങ്ങളിലും ഗ്രാമങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും സെലന്‍സ്‌കി പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ നിന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് ആഹ്വാനങ്ങള്‍ വര്‍ധിച്ചിട്ടും റഷ്യ വ്യോമാക്രമണം ശക്തമാക്കുകയാണ്. ആക്രമണം നിര്‍ത്തുന്നതിന്റെ ലക്ഷണമൊന്നും കാണിക്കുന്നില്ല. വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളെല്ലാം തന്നെ അവഗണിച്ചു. ലോകം അവധിക്കാലം ആഘോഷിക്കുമ്പോഴും യുദ്ധം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Russian Airstrike in Ukraine: യുക്രെയ്‌നിലേക്ക് എത്തിയത് റഷ്യയുടെ 367 ഡ്രോണുകളും മിസൈലുകളും; 13 പേര്‍ കൊല്ലപ്പെട്ടു

അതിനിടെ, റഷ്യ യുക്രെയ്‌ന് മേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. പുടിന്‍ ചെയ്യുന്ന കാര്യങ്ങളില്‍ താന്‍ സന്തുഷ്ടനല്ല. അവര്‍ ധാരാളം ആളുകളെ കൊല്ലുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Loading...
Unable to load recommendations.
Follow Us
Related Stories
Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി