Iran-Israel Conflict: കൂടെ ഉള്ളവരിൽ 90 ശതമാനവും മലയാളികൾ, ദുബായിൽ കുടുങ്ങിയവരിൽ പിന്നണി​ഗായകൻ ബിജുനാരായണനും

Singer Biju Narayanan Stranded At Dubai Airport Amid Iran US Conflict Flights: രാത്രി 12 മണി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. സുരക്ഷ മുൻനിർത്തി ദുബായിൽ നിന്നുള്ള എല്ലാ വിമാനയാത്രകളും താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.

Iran-Israel Conflict: കൂടെ ഉള്ളവരിൽ 90 ശതമാനവും മലയാളികൾ, ദുബായിൽ കുടുങ്ങിയവരിൽ പിന്നണി​ഗായകൻ ബിജുനാരായണനും

Biju Narayanan

Updated On: 

28 Feb 2026 | 07:41 PM

ദുബായ്: ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ദുബായിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി. ഇതോടെ നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രമുഖ ഗായകൻ ബിജു നാരായണൻ ഉൾപ്പെടെയുള്ള നൂറുകണക്കിന് മലയാളികൾ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി. കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി വിമാനത്തിൽ കയറി ഒന്നര മണിക്കൂറോളം ഇരുന്ന ശേഷമാണ് യാത്ര റദ്ദാക്കിയതായി പൈലറ്റ് അറിയിച്ചതെന്ന് ബിജു നാരായണൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

വിമാനത്തിലേക്ക് ബോർഡിങ് നടക്കുന്ന സമയത്ത് സംഘർഷത്തെക്കുറിച്ചോ യാത്ര റദ്ദാക്കുന്നതിനെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്ന് ബിജു നാരായണൻ വ്യക്തമാക്കി. വിമാനത്തിനുള്ളിൽ ഇരിക്കുമ്പോഴാണ് വാർത്തകളിലൂടെ പുറത്തെ സാഹചര്യം വ്യക്തമായത്. 90 ശതമാനവും മലയാളികളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരെയും പിന്നീട് വിമാനത്തിൽ നിന്നും പുറത്തിറക്കി.

 

അനിശ്ചിതത്വം തുടരുന്നു

 

രാത്രി 12 മണി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. സുരക്ഷ മുൻനിർത്തി ദുബായിൽ നിന്നുള്ള എല്ലാ വിമാനയാത്രകളും താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. എപ്പോഴാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് നിലവിലെ നിയന്ത്രണങ്ങളെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇറാനിയൻ ആക്രമണത്തിന് പിന്നാലെ മേഖലയിലെ വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് വിമാന സർവീസുകളെ ബാധിച്ചിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം
Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്