Texas Flash Flood: അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയം; 13 പേർ മരിച്ചു, കുട്ടികളടക്കം നിരവധി പേരെ കാണാതായി
America Texas Floods:നിരവധി പേരെ കാണാതായി. ടെക്‌സസില്‍ സമ്മര്‍ ക്യാംപിനെത്തിയ 13 പെണ്‍കുട്ടികളെയാണ് കാണാതായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയത്തിൽ 13 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ടെക്‌സസില്‍ സമ്മര്‍ ക്യാംപിനെത്തിയ 13 പെണ്‍കുട്ടികളെയാണ് കാണാതായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി.
ഇന്നലെ രാത്രിയോടെയാണ് കെര്‍ കൗണ്ടിയില്‍ വെള്ളപ്പൊക്കമുണ്ടായത്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുള്ളിൽ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. പ്രളയത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ടെക്സസ് ലെഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണ് എന്നാൽ ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്.
Also Read:കീവില്‍ ഡ്രോണ്‍ മഴ തീര്‍ത്ത് റഷ്യ; ആക്രമണം ട്രംപിന്റെ വെടിനിര്‍ത്തല്‍ നിരസിച്ചതിന് പിന്നാലെ
സംഭവത്തിൽ പ്രതികരിച്ച് പ്രസിഡന്റെ ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയത്തിൽ നിരവധിപേര്‍ മരിച്ചെന്നും അപകടത്തില്‍പ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും സെനറ്റര്‍ ജോണ്‍ കോര്‍ണില്‍ പറഞ്ഞത്.