AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

UAE Eid prayers: യു.എ.ഇയിൽ ബക്രീദ് നാളെ; രാജ്യത്തുടനീളമുള്ള പെരുന്നാൾ നമസ്കാര സമയവിവരങ്ങൾ പുറത്തുവിട്ടു

UAE Eid Al Adha Prayer Timings: ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം, 2026-ലെ വിശുദ്ധ ഹജ്ജ് തീർത്ഥാടന സീസണിന് മെയ് 24 ഞായറാഴ്ചയോടെയാണ് തുടക്കമായത്. തീർത്ഥാടനത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയും, തൊട്ടടുത്ത ദിവസമായ മെയ് 27 ബുധനാഴ്ച ബക്രീദിന്റെ ആദ്യ ദിനവുമായിരിക്കുമെന്ന് യു.എ.ഇയിലെ പ്രമുഖ ജ്യോതിശാസ്ത്ര കേന്ദ്രങ്ങൾ നേരത്തെ തന്നെ പ്രവചിച്ചിരുന്നു.

UAE Eid prayers: യു.എ.ഇയിൽ ബക്രീദ് നാളെ; രാജ്യത്തുടനീളമുള്ള പെരുന്നാൾ നമസ്കാര സമയവിവരങ്ങൾ പുറത്തുവിട്ടു
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 26 May 2026 | 03:57 PM

അബുദാബി: ഗൾഫ് മലയാളിളടക്കമുള്ള ദശലക്ഷക്കണക്കിന് പ്രവാസികൾക്ക് ആത്മീയനിർവൃതിയുടെയും ഒത്തുചേരലിന്റെയും ദിനങ്ങൾ സമ്മാനിച്ചുകൊണ്ട് യു.എ.ഇയിൽ ഈ വർഷത്തെ ബക്രീദ് (ഈദുൽ അദ്ഹ) ആഘോഷങ്ങൾ മെയ് 27 ബുധനാഴ്ച ആരംഭിക്കും. വ്രതശുദ്ധിയുടെയും പ്രാർത്ഥനകളുടെയും പൂർണ്ണതയിൽ രാജ്യത്തുടനീളമുള്ള വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനും ബലികർമ്മങ്ങൾക്കുമായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം, 2026-ലെ വിശുദ്ധ ഹജ്ജ് തീർത്ഥാടന സീസണിന് മെയ് 24 ഞായറാഴ്ചയോടെയാണ് തുടക്കമായത്. തീർത്ഥാടനത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയും, തൊട്ടടുത്ത ദിവസമായ മെയ് 27 ബുധനാഴ്ച ബക്രീദിന്റെ ആദ്യ ദിനവുമായിരിക്കുമെന്ന് യു.എ.ഇയിലെ പ്രമുഖ ജ്യോതിശാസ്ത്ര കേന്ദ്രങ്ങൾ നേരത്തെ തന്നെ പ്രവചിച്ചിരുന്നു.

രാജ്യത്തെ പെരുന്നാൾ നമസ്കാര സമയങ്ങൾ

ഇസ്ലാമിക നിയമപ്രകാരവും പ്രവാചക ചര്യയനുസരിച്ചും സൂര്യോദയത്തിന് ശേഷം ഏകദേശം 15 മുതൽ 20 മിനിറ്റുകൾക്കുള്ളിലാണ് പെരുന്നാൾ നമസ്കാരം ആരംഭിക്കുക. പ്രാഥമിക ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയങ്ങൾ താഴെ പറയുന്ന ക്രമത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്

  • അജ്മാൻ: രാവിലെ 5:39
  • റാസൽഖൈമ: രാവിലെ 5:40
  • ഫുജൈറ: രാവിലെ 5:41
  • ഷാർജ & ഉമ്മുൽ ഖുവൈൻ: രാവിലെ 5:43
  • ദുബായ് & അൽ ഐൻ: രാവിലെ 5:45
  • അബുദാബി: രാവിലെ 5:50

വിശ്വാസികളുടെ വൻ തിരക്ക് മുൻകൂട്ടിക്കണ്ട് എമിറേറ്റുകളിലെ പ്രമുഖ നഗരങ്ങളിലും റെസിഡൻഷ്യൽ ഏരിയകളിലുമുള്ള നൂറുകണക്കിന് കേന്ദ്ര മസ്ജിദുകളും തുറസ്സായ ഈദ്ഗാഹുകളും വിശ്വാസികളെ സ്വീകരിക്കാൻ സർവ്വ സജ്ജമാക്കിയിട്ടുണ്ട്.

പ്രധാന പ്രാർത്ഥനാ വേദികൾ (മുസല്ലകൾ)

സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് വിവിധ നഗരങ്ങളിലെ പ്രാർത്ഥനാ കേന്ദ്രങ്ങളിൽ അതത് നഗരസഭകളുടെയും ഇസ്ലാമിക കാര്യ വകുപ്പിന്റെയും നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.

Also Read – UAE Weather: ഈദ് അവധി ദിനങ്ങളിൽ വിയർക്കേണ്ടി വരുമോ? യുഎഇയിൽ താപനില 45 ഡിഗ്രി വരെ ഉയർന്നേക്കും

  • അബുദാബി: മുസല്ല അൽ മുഷ്രിഫ്, ബനിയാസ് മുസല്ല, മുഹമ്മദ് ബിൻ സായിദ് സിറ്റി മുസല്ല, കൂടാതെ പ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ്.
  • ദുബായ്: നാദ് അൽ ഹമർ മുസല്ല, അൽ വർഖ മുസല്ല, ജുമൈറ മുസല്ല, സബീലിലെ ഷെയ്ഖ് റാഷിദ് ബിൻ സായിദ് മസ്ജിദ്.
  • ഷാർജ: അൽ ബദീഅ് മുസല്ല, അൽ ഗർബ് ഡിസ്ട്രിക്റ്റ് മുസല്ല, അൽ ഖാൻ മുസല്ല. ഇതിനുപുറമെ പ്രത്യേക യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് അബു മൂസ ദ്വീപിലും പ്രാർത്ഥനാ വേദികൾ ഒരുക്കിയിട്ടുണ്ട്.

ആത്മീയ അനുഷ്ഠാനങ്ങളും പെരുന്നാൾ തക്ബീറും

ത്യാഗസ്മരണ പുതുക്കുന്ന ഈ പുണ്യദിനത്തിൽ പെരുന്നാൾ നമസ്കാരത്തിന് മുന്നോടിയായി കുളിച്ച് വൃത്തിയായി, തങ്ങളുടെ പക്കലുള്ള ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിച്ച് സുഗന്ധവും പൂശിയാണ് വിശ്വാസികൾ ഈദ്ഗാഹുകളിലേക്ക് പുറപ്പെടുക. പ്രാർത്ഥനാ വേദിയിലേക്ക് പോകുന്ന വഴിനീളെ ഉച്ചത്തിൽ തക്ബീർ ധ്വനികൾ മുഴക്കുന്നതും, നമസ്കാരവും ബലികർമ്മവും പൂർത്തിയാകുന്നതുവരെ ഭക്ഷണം കഴിക്കുന്നത് നീട്ടിവെക്കുന്നതും ഈ ദിനത്തിലെ പ്രധാന സുന്നത്തുകളിൽ പെട്ടതാണ്.

ദുൽഹിജ്ജ മാസത്തിലെ ആദ്യ 10 ദിവസങ്ങളിൽ പള്ളികളിലും വീടുകളിലും ഉയർന്നുകേൾക്കുന്ന തക്ബീർ വിളികൾ അറഫാ ദിനത്തോടെ കൂടുതൽ ശക്തമാകും. തുടർന്ന് പെരുന്നാൾ ദിവസങ്ങളിലും അതിനുശേഷമുള്ള അയ്യാമുത്തശ്രീഖ് നാളുകളുടെ അവസാനം വരെയും ഈ ആത്മീയ മന്ത്രങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങിനിൽക്കും.

English Summary

Eid Al Adha celebrations are set to begin in the UAE on Wednesday, May 27, 2026, with millions of residents preparing for prayers, festive gatherings, and spiritual traditions. Hundreds of mosques and open-air grounds (musallas) across the emirates have finalized preparations to accommodate worshippers, with Eid prayer timings scheduled between 5:39 am and 5:50 am depending on the location.

Follow Us