UAE Home Gardens : വീട്ടിലേക്കാവശ്യമായ പഴവും പച്ചക്കറിയും കൃഷി ചെയ്യുകയാണോ?; യുഎഇ സർക്കാർ സഹായിക്കും

UAE Government To Help Residents : സ്വകാര്യ ആവശ്യങ്ങൾക്കായി വീട്ടുപരിസരത്ത് പഴങ്ങളും പച്ചക്കറികളും വളർത്താൻ യുഎഇ സർക്കാർ പൊതുജനങ്ങൾക്ക് സഹായം നൽകും. പ്ലാൻ്റ് ദി എമിറേറ്റ്സ് പദ്ധതി പ്രകാരമാണ് സഹായം നൽകുക.

UAE Home Gardens : വീട്ടിലേക്കാവശ്യമായ പഴവും പച്ചക്കറിയും കൃഷി ചെയ്യുകയാണോ?; യുഎഇ സർക്കാർ സഹായിക്കും

കൃഷി (Image Credits - Sjo/Getty Images)

Published: 

31 Oct 2024 | 04:53 PM

വീട്ടിലേക്കുള്ള പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാൻ സഹായം നൽകുമെന്ന് യുഎഇ സർക്കാർ. എല്ലാ വീടുകളിലും സ്കൂളുകളിലും കാർഷിക സംസ്കാരം വളർത്താനാണ് യുഎഎ സർക്കാരിൻ്റെ തീരുമാനം. വീട്ടാവശ്യങ്ങൾക്കുള്ള കൃഷിയ്ക്ക് പ്ലാൻ്റ് ദി എമിറേറ്റ്സ് പദ്ധതി പ്രകാരം സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു.

പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ കഴിയുന്ന വിവിധ പരിപാടികൾ രാജ്യത്തുടനീളം സംഘടിപ്പിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന, പാരിസ്ഥിതിക മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് സഈദ് സുൽത്താൻ അൽ നുവൈമി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ പരിപാടികളിൽ വച്ച് പൊതുജനങ്ങൾക്ക് പ്രാദേശിക കൃഷിക്കാരുമായി സംവദിച്ച് നിർദ്ദേശങ്ങൾ തേടാം. ഏതൊക്കെ തരം ഭക്ഷ്യവിളകളാണ് തങ്ങൾക്ക് കൃഷി ചെയ്യാനാവുക എന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.

Also Read : Diwali In UAE : ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ; അവധി നാല് ദിവസം

തങ്ങളുടെ വീട്ടുപരിസരത്ത് വിവിധ തരം പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാൻ ആളുകളെ ബോധവത്കരിക്കും. “നാരകം, മാവ്, പേര, ഉള്ളി, സവാള, വെണ്ട, മുള്ളങ്കി, അത്തി തുടങ്ങി വിവിധ ചെടികൾ ആളുകൾക്ക് സ്വന്തം വീട്ടുമുറ്റത്ത് വളർത്താൻ കഴിയും. തുളസി, പുതിന, മല്ലി തുടങ്ങിയ ചെടികളും വളർത്താം. ഏത് ചെടിയാണ് വളർത്താൻ തിരഞ്ഞെടുക്കേണ്ടത്, എങ്ങനെയാണ് മണ്ണ് ക്രമീകരിക്കേണ്ടത്, വീടിനകത്തും പുറത്തും വളർത്തേണ്ട ചെടികൾ എന്നിങ്ങനെ വിവിധ സംശയങ്ങൾക്കുള്ള മറുപടി ഇവർക്ക് ലഭിക്കും.”- മുഹമ്മദ് സഈദ് സുൽത്താൻ അൽ നുവൈമി പ്രതികരിച്ചു.

ഏത് ചെടിയാണ് വളർത്തേണ്ടതെന്ന് തീരുമാനിച്ചാൽ ദേശീയ കാർഷിക സെൻ്റർ ബാക്കിയുള്ള പരിശീലനം നൽകും. ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവത്കരണമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം ഹരിതനിറം പരത്താനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Follow Us
Related Stories
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്