Viral news: പുഴുവരിക്കുന്ന മൃതദേഹം …. അടച്ചുപൂട്ടിയ ഫ്യൂണറൽ ഹോമിൽ ഞെട്ടിക്കുന്ന കാഴ്ച കണ്ടത് അർബൻ എക്സ്പ്ലോറർ

Explorers' visit to an abandoned funeral: അഞ്ചു വർഷങ്ങൾക്ക് ശേഷം 2022 ജൂണിൽ ഏപ്രിൽ വേർടുചി, നിക്ക്, മാറ്റ് എന്നീ മൂന്ന് എക്സ്പ്ലോറർമാരാണ് കെട്ടിടത്തിൽ എത്തിയത്. അടഞ്ഞുകിടന്ന കെട്ടിടത്തിന്റെ വാതിൽ തുറന്നു കിടന്നതുകൊണ്ട് അവർക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞു.

Viral news: പുഴുവരിക്കുന്ന മൃതദേഹം .... അടച്ചുപൂട്ടിയ ഫ്യൂണറൽ ഹോമിൽ ഞെട്ടിക്കുന്ന കാഴ്ച കണ്ടത് അർബൻ എക്സ്പ്ലോറർ

Abandoned Funeral Home News (പ്രതീകാത്മക ചിത്രം)

Published: 

13 Aug 2025 15:20 PM

ഡിട്രോയിറ്റ്: ഉപേക്ഷിക്കപ്പെട്ട ഒരു ഫ്യൂണറൽ ഹോം. അവിടെ കൗതുകത്തിന്റെ പേരിൽ സന്ദർശിക്കാൻ എത്തിയ അർബൻ എക്സ്പ്ലോറർമാർ. അവർ കണ്ട കാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു. ഉടൻ തന്നെ അവർ കണ്ട കാഴ്ചകളെ പറ്റി പോലീസിൽ അറിയിച്ചു. അമേരിക്കയിലെ മിഷിഗണിൽ നടന്ന ഈ സംഭവത്തെ പറ്റി അല്പം ഭയത്തോടെ അല്ലാതെ ആർക്കും കേൾക്കാൻ കഴിയില്ല. ഉപേക്ഷിക്കപ്പെട്ട ഒരു ഫ്യൂണറൽ ഹോം സന്ദർശിക്കാൻ എത്തിയതായിരുന്നു ഒരു കൂട്ടം അർബൻ എക്സ്ക്ലോറർമാർ.

അമേരിക്കയിലെ മിഷിഗണി ഫ്ലിൻറിലെ സ്വാൻസൺ ഫ്യൂണറൽ ഹോം അധികൃതർ 2017 അടച്ചു പൂട്ടിയതാണ്. അന്നുമുതൽ ആരും കടന്നു ചെല്ലാതിരുന്ന ഇവിടെ കൗതുകത്തിന്റെ പേരിലാണ് ആ കൂട്ടർ കാണാൻ എത്തിയത്. വർഷങ്ങൾക്കുമുമ്പ് ഫ്യൂണറൽ ഹോമിൽ സൂക്ഷിച്ചിരുന്ന മനുഷ്യശരീരങ്ങൾ റഫ്രിജറേറ്ററിൽ വയ്ക്കാത്തത് കാരണം അഴുകി ദുർഗന്ധം വഹിച്ചിരുന്നതിനാലും കെട്ടിടങ്ങളിൽ നിന്നും ദുർഗന്ധം വഹിക്കുന്നുണ്ടെന്ന് അയൽവാസികൾ പരാതിപ്പെട്ടതിനാലുമാണ് അധികൃത പരിശോധനയ്ക്ക് എത്തിയത്.

തുടർന്ന് ഈ ഫ്യൂണറൽ ഹോം അടച്ചു പൂട്ടുകയായിരുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷം 2022 ജൂണിൽ ഏപ്രിൽ വേർടുചി, നിക്ക്, മാറ്റ് എന്നീ മൂന്ന് എക്സ്പ്ലോറർമാരാണ് കെട്ടിടത്തിൽ എത്തിയത്. അടഞ്ഞുകിടന്ന കെട്ടിടത്തിന്റെ വാതിൽ തുറന്നു കിടന്നതുകൊണ്ട് അവർക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞു. ബേസ്മെന്റിലേക്ക് പോയവർ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരു ലിഫ്റ്റിന്റെ താഴെ ഞെരിഞ്ഞമർന്ന നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കടന്നിരുന്നു.

മോഷണ ശ്രമത്തിനിടെ ലിഫ്റ്റ് ശരീരത്തിൽ വീണാണ് ഇയാൾ മരിച്ചതെന്നാണ് ഫ്യൂണറൽ ഹോം ഉടമ പറയുന്നത്. മെറ്റൽ വയറുകൾ മോഷ്ടിക്കാനായി ഇയാൾ കേബിൾ മുറിച്ചത് ആകാം അങ്ങനെയാവാം ലിസ്റ്റ് താഴേക്ക് വീണതെന്നാണ് ഇയാളുടെ വിലയിരുത്തൽ. അഴുകി പുഴുവരിച്ച നിലയിലായിരുന്നു ഈ മൃതദേഹം ഉണ്ടായിരുന്നത് എന്നാണ് വാർത്ത.

 

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം