Iran closes Strait of Hormuz: ഹോര്‍മൂസ് കടലിടുക്കിന് ‘പൂട്ടിട്ട്’ ഇറാന്‍; വിലക്ക് ലംഘിക്കുന്ന കപ്പലുകളെ വെടിവെയ്ക്കും

Iran Shuts Strait of Hormuz : യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം ഗതാഗതങ്ങൾക്കും ഈ ജലപാത പൂർണ്ണമായും നിരോധിച്ചതായി ഇറാന്റെ സംയുക്ത സൈനിക കമാൻഡ് അറിയിച്ചു.

Iran closes Strait of Hormuz: ഹോര്‍മൂസ് കടലിടുക്കിന് പൂട്ടിട്ട് ഇറാന്‍; വിലക്ക് ലംഘിക്കുന്ന കപ്പലുകളെ വെടിവെയ്ക്കും

ഹോർമുസ് കടലിടുക്ക്

Published: 

11 Jun 2026 | 07:52 AM

യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം ഗതാഗതങ്ങൾക്കും ഈ ജലപാത പൂർണ്ണമായും നിരോധിച്ചതായി ഇറാന്റെ സംയുക്ത സൈനിക കമാൻഡ് അറിയിച്ചു. വിലക്ക് ലംഘിച്ച് ഈ കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിന് നേരെയും വെടിയുതിർക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം കടുത്ത ആക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ തീരുമാനിച്ചത്.

കടലിടുക്കിന് ചുറ്റുമായി യുഎസ്-ഇറാൻ സൈന്യങ്ങൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ നടന്നതായാണ്‌ റിപ്പോര്‍ട്ട്. തങ്ങള്‍ ശക്തമായ നടപടികളിലേക്ക് കടക്കുകയാണെന്ന്‌ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകിയിരുന്നു.

പീറ്റ് ഹെഗ്സെത്തിന്റെ മുന്നറിയിപ്പ്‌

ഇറാന്റെ പ്രധാനപ്പെട്ട പല തന്ത്രപ്രധാന സൗകര്യങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന്‌ പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയിരുന്നു. ഈ വ്യോമാക്രമണങ്ങൾ അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം യുഎസിന്റെ നയതന്ത്രപരമായ നിലപാടുകളെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെ അതിശക്തമായി നേരിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, പറഞ്ഞതുപോലെ തന്നെ അമേരിക്ക ഇറാനെ തകർക്കുമെന്നുമായിരുന്നു ഹെഗ്‌സെത്തിന്റെ മുന്നറിയിപ്പ്. യുഎസുമായി ഒരു സമാധാനക്കരാറിലെത്താനുള്ള അവസരം ഇപ്പോഴും ഇറാന് മുന്നില്‍ അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Also Read: Iran War: ഇറാന്‍ വലിയ വില നല്‍കേണ്ടിവരും; മുന്നറിയിപ്പില്‍ കുറവില്ലാതെ ട്രംപ്

കൂടുതൽ വ്യോമാക്രമണങ്ങൾ ആരംഭിച്ചതായി യുഎസ്

കൂടുതൽ വ്യോമാക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ഇറാൻ തുടരുന്ന നിരന്തരമായ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നാണ് യുഎസിന്റെ അവകാശവാദം.

ഇറാനിലുടനീളം വലിയ രീതിയിലുള്ള സ്ഫോടനങ്ങളും വ്യോമപ്രതിരോധ സൈന്യത്തിന്റെ തിരിച്ചടികളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറൻ ടെഹ്റാനിൽ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാണെന്നാണ് മെഹര്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ബന്ദർ അബ്ബാസ്, സിരിക്, മിനാബ്, ഖേഷ്ം ദ്വീപ്, ഹെംഗാം ദ്വീപ്, ഗോർഗാന്‍ എന്നിവിടങ്ങളില്‍ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. സ്ഫോടനത്തിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഖേഷ്മിലും ഹെംഗാമിലും ഉണ്ടായ സ്ഫോടനങ്ങൾ പ്രൊജക്റ്റിലുകൾ പതിച്ചതുമൂലമാണെന്ന് വാർത്താ ഏജൻസിയായ ഐആർഎൻഎ സ്ഥിരീകരിച്ചു. കടലിടുക്കിൽ യുഎസ് സൈന്യവും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നേവി വിഭാഗവും തമ്മിൽ അതിശക്തമായ ഏറ്റുമുട്ടലുകളും വെടിവെയ്പ്പും നടന്നതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസ്, സിരിക്, ഖേഷ്ം, ഹെംഗാം ദ്വീപുകൾ ഉൾപ്പെടുന്ന ഇറാന്റെ ഏഴ് തീരദേശ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് സൈന്യം ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഗൾഫ് വ്യോമാതിർത്തി ലംഘിച്ച ഒരു യുഎസ് യുദ്ധവിമാനം തങ്ങൾ വെടിവെച്ചിട്ടതായി ഇറാന്റെ ഐആർസിജി അവകാശപ്പെട്ടു. തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ അമേരിക്കയുടെ എഫ്-16 ഫൈറ്റർ ജെറ്റിന് നേരെ ഐആർസിജി മിസൈൽ തൊടുത്തെന്നാണ്‌ മെഹർ ഏജൻസി റിപ്പോർട്ട് ചെയ്തത്.

English Summary

The United States launched massive military strikes against multiple targets across Iran. In response, Iranian forces closed the strategic Strait of Hormuz to all shipping. Fierce clashes broke out between US forces and Iran’s IRGC naval units. Iran claimed it also shot a missile at an invading US fighter jet.

Follow Us
Related Stories
ലോകകപ്പില്‍ മിന്നും ഈ യുവതാരങ്ങള്‍
കൊതുകുകൾ ചിലരെ മാത്രം കൂടുതൽ കടിക്കുന്നത് എന്തുകൊണ്ട്?
ഉണക്കമീന്‍ കഴിച്ചാല്‍ വൃക്കയ്ക്ക് പണിയാണ്, പക്ഷെ ഇങ്ങനെ കഴിക്കാം
ലോകകപ്പിലെ 10 പ്രധാന താരങ്ങള്‍
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം