Abu Dhabi Residency Rule: താമസനിയമം ലംഘിച്ചാൽ കീശ കാലി: അബുദാബിയിൽ10 ലക്ഷം ദിർഹം വരെ പിഴ

Abu Dhabi Residency Rule Fine: താമസയൂണിറ്റുകളിൽ അനുവദിനീയമായതിലും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. ഇതിനായി വസ്തു ഉടമകൾക്കും വാടകക്കാർക്കും നിർദേശം നൽകും. നിയമം ലംഘിക്കുന്ന ഭൂവുടമകളുടെയും നിക്ഷേപകരുടെയും തൗതീഖ് കരാറുകളും അക്കൗണ്ടുകളും താൽക്കാലികമായി നിർത്തിവയ്ക്കും.

Abu Dhabi Residency Rule: താമസനിയമം ലംഘിച്ചാൽ കീശ കാലി: അബുദാബിയിൽ10 ലക്ഷം ദിർഹം വരെ പിഴ

Abu Dhabi

Published: 

14 Mar 2025 | 07:03 AM

അബുദാബി: എമിറേറ്റിൽ താമസനിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ. 5000 മുതൽ അഞ്ചുലക്ഷം വരെ ദിർഹം പിഴചുമത്തുമെന്നാണ് നഗരസഭാ ഗതാഗതവകുപ്പ് (ഡിഎംടി) അറിയിച്ചിരിക്കുന്നത്. അതേസമയം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴതുക 10 ലക്ഷം ദിർഹം വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അനുവദിനീയമായതിലും കൂടുതൽ ആളുകൾ താമസ യൂണിറ്റുകളിൽ ഉണ്ടോ എന്നറിയുന്നതിനുള്ള പരിശോധ ശക്തമാക്കിയിട്ടുണ്ട്.

‘നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്വം’ എന്നപേരിൽ ബോധവത്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. നിയമലംഘനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് താമസക്കാരെ ബോധവൽക്കരിക്കുന്നതിനായാണ് കാമ്പയിൻ. താമസയൂണിറ്റുകളിൽ അനുവദിനീയമായതിലും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. ഇതിനായി വസ്തു ഉടമകൾക്കും വാടകക്കാർക്കും നിർദേശം നൽകും.

ഇവിടെയുള്ള വാടകക്കരാറുകൾ തൗതീഖിലും വാഹനങ്ങൾ മവാഖിഫിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുന്നതിന് പരിശോധന നടത്തും. വാഹനങ്ങൾ രജിസ്റ്റർ ചെയ്യാത്തപക്ഷം അവ കണ്ടുകെട്ടുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്. എമിറേറ്റിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

നിയമം ലംഘിക്കുന്ന ഭൂവുടമകളുടെയും നിക്ഷേപകരുടെയും തൗതീഖ് കരാറുകളും അക്കൗണ്ടുകളും താൽക്കാലികമായി നിർത്തിവയ്ക്കും. താമസക്കാർ അനധികൃത സബ്‌ ലീസുകൾ വഴി വസ്തുവകകൾ വാടകയ്‌ക്കെടുക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. തൗതീഖ് സംവിധാനത്തിന് കീഴിലാണ് സ്വത്ത് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയും നിർദ്ദേശത്തിൽ ഊന്നിപ്പറയുന്നു.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി