World Malayalee Council: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇടപെടല്‍; മലയാളി സംരഭകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നേപ്പാള്‍ സര്‍ക്കാര്‍

World Malayalee Council Strengthens Ties in Nepal: പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നേപ്പാള്‍ വാണിജ്യ വ്യവസായ മന്ത്രി ദാമോദർ ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തി. നേപ്പാളിലെ ഡബ്ല്യുഎംസിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ദാമോദർ ഭണ്ഡാരി പറഞ്ഞു

World Malayalee Council: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇടപെടല്‍; മലയാളി സംരഭകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നേപ്പാള്‍ സര്‍ക്കാര്‍

നേപ്പാളിലെത്തിയ ഡബ്ല്യുഎംസി പ്രതിനിധിസംഘം

Published: 

31 Jul 2025 | 08:46 PM

കാഠ്മണ്ഡു: നേപ്പാളുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി). ഇതിന്റെ ഭാഗമായി ഡബ്ല്യുഎംസി നേതാക്കള്‍ നേപ്പാള്‍ സന്ദര്‍ശിച്ചു. പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നേപ്പാള്‍ വാണിജ്യ വ്യവസായ മന്ത്രി ദാമോദർ ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തി. നേപ്പാളിലെ ഡബ്ല്യുഎംസിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ദാമോദർ ഭണ്ഡാരി യോഗത്തിൽ ഉറപ്പ് നൽകി. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്ന മലയാളി സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുമായും സംഘം കൂടിക്കാഴ്ച നടത്തും.

നേപ്പാളിൽ ഡബ്ല്യുഎംസിയുടെ സാന്നിധ്യം സഹകരണത്തിനും വളർച്ചയ്ക്കും പുതിയ വഴികൾ തുറക്കുമെന്ന് ഗ്ലോബൽ വൈസ് ചെയർമാൻ ദിനേശ്‌ നായർ പറഞ്ഞു. പുതുതായി നിയമിതനായ സെക്രട്ടറി ജനറൽ ഷാജി മാത്യു മുളമൂട്ടിൽ, വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട് എന്നിവരടങ്ങുന്ന പ്രതിനിധി സംഘം നേപ്പാളിലെ മലയാളി കമ്മ്യൂണിറ്റിയുടെ പ്രതിനിധികളുമായും, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.

പുതിയ പ്രവിശ്യ രൂപീകരിക്കുന്നതിനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഫാ. റോബിയും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. നേപ്പാളില്‍ പുതിയ ഡബ്ല്യുഎംസി പ്രൊവിന്‍സ് സ്ഥാപിക്കുന്നതിനും, ആഗോള തലത്തില്‍ മലയാളി കള്‍ച്ചറും, താല്‍പര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ഡബ്ല്യുഎംസി നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നേതാക്കള്‍ നേപ്പാളിലെത്തിയത്.

നേപ്പാള്‍ വാണിജ്യ വ്യവസായ മന്ത്രിയുമായി ഡബ്ല്യുഎംസി നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നു

ബാങ്കോക്കിൽ നടന്ന ഡബ്ല്യുഎംസി ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുത്ത ശേഷമാണ് സംഘടനയുടെ നേതാക്കള്‍ നേപ്പാളിലെത്തിയത്. പ്രതിനിധി സംഘം ബാങ്കോക്കില്‍ മലയാളി കമ്മ്യൂണിറ്റിയുടെ പ്രതിനിധികളുമായും, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.

Read Also: നഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് 1 കോടി സ്കോളർഷിപ്പ്; വേൾഡ് മലയാളി കൗൺസിൽ പ്രഖ്യാപനം

ആഗോളതലത്തിലുള്ള മലയാളി കമ്മ്യൂണിറ്റിയുടെ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വിസ്മരിക്കാനാകാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ഡബ്ല്യുഎംസി. യുഎസ്എയിലെ ന്യൂജേഴ്‌സിയിലാണ് സംഘടനയുടെ ആസ്ഥാനം. ലോകമെമ്പാടുമുള്ള മലയാളികളുമായി സജീവമായി സംഘടന ഇടപഴകുന്നു. ഒപ്പം ഐക്യം വളര്‍ത്താനും, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പ്രവര്‍ത്തിച്ച് വരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്