AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

7th Pay Commission: ഒക്ടോബറിലെ ശമ്പളത്തിൽ ദീപാവലി സമ്മാനം; ക്ഷാമബത്ത വർദ്ധനവ് ഇത്രയും…

DA Hike on Diwali: നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 55 ശതമാനം ഡിഎ ആണ് ലഭിക്കുന്നത്. സർക്കാർ 3% വർദ്ധനവ് അംഗീകരിച്ചാൽ, അത് 58% ആയി ഉയരും.

7th Pay Commission: ഒക്ടോബറിലെ ശമ്പളത്തിൽ ദീപാവലി സമ്മാനം; ക്ഷാമബത്ത വർദ്ധനവ് ഇത്രയും…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 18 Sep 2025 | 06:17 PM

എട്ടാം ശമ്പള കമ്മീഷൻ കാത്തിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത. ദീപാവലിക്ക് മുമ്പ് ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. പണപ്പെരുപ്പ പ്രവണത കുറയുന്ന സാഹചര്യത്തിൽ, ഇത്തവണ ക്ഷാമബത്തയിൽ (ഡിഎ) 3% വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 55 ശതമാനം ഡിഎ ആണ് ലഭിക്കുന്നത്. സർക്കാർ 3% വർദ്ധനവ് അംഗീകരിച്ചാൽ, അത് 58% ആയി ഉയരും. ജനുവരി – ജൂൺ മാസത്തിനിടെ ഹോളിക്ക് മുമ്പും ജൂലൈ – ഡിസംബർ മാസങ്ങളിൽ ദീപാവലിക്ക് മുമ്പും എന്നിങ്ങനെ വർ‌ഷത്തിൽ രണ്ട് തവണ ക്ഷാമബത്ത പരിഷ്കരിക്കാറുണ്ട്. അതിനാൽ ദീപാവലിയിൽ ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിക്കാൻ സാധ്യതയേറെയാണ്.

ശമ്പളത്തെ ഇതെങ്ങനെ ബാധിക്കും?

ഡിഎ വർദ്ധനവ് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ വരുമാനം കൂട്ടും. ഉദാഹരണത്തിന്, ഒരാളുടെ അടിസ്ഥാന ശമ്പളം 50,000 രൂപയാണെങ്കിൽ, വർദ്ധനവിന് ശേഷം അവർക്ക് ഓരോ മാസവും ഏകദേശം 3,000 രൂപ കൂടുതൽ ലഭിക്കും. ഡിഎയുമായി ബന്ധിപ്പിച്ചിരിക്കുന്ന ക്ഷാമാശ്വാസം (ഡിആർ) വഴി പെൻഷൻ തുകയും കൂടും.

ALSO READ: എട്ടാം ശമ്പള കമ്മീഷൻ ഉടൻ; ശമ്പളവും പെൻഷനും എത്ര വർദ്ധിക്കും?

ഡിഎ വർദ്ധനവ് കണക്കാക്കുന്നത്?

ലേബർ ബ്യൂറോ എല്ലാ മാസവും ട്രാക്ക് ചെയ്യുന്ന വ്യാവസായിക തൊഴിലാളികൾക്കുള്ള ഉപഭോക്തൃ വില സൂചികയെ (സിപിഐ-ഐഡബ്ല്യു) അടിസ്ഥാനമാക്കിയാണ് ഡിഎ കണക്കാക്കുന്നത്.

ഡിഎ (%) = [(12 മാസത്തെ ശരാശരി സി‌പി‌ഐ-ഐ‌ഡബ്ല്യു – 261.42) ÷ 261.42] × 100.

ഏഴാം ശമ്പള കമ്മീഷൻ നിശ്ചയിച്ച അടിസ്ഥാന സിപിഐ-ഐഡബ്ല്യു ശരാശരി (2016 അടിസ്ഥാന വർഷം) ആണ് 261.42 എന്ന സംഖ്യ.

Follow Us