8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ വൈകിയാൽ നഷ്ടമാകുന്നത് ലക്ഷങ്ങൾ; കുടിശ്ശികയിൽ നിർണായകമാകുന്ന തീയതി

8th Pay Commission Delay: JPMorgan Explains How Employees Could Lose Lakhs: എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ 2026 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കണക്കിലാണ് ജെപി മോര്‍ഗന്‍ ഓരോ ഗുണഭോക്താവിനും ശരാശരി 3.4 ലക്ഷം രൂപ കുടിശ്ശിക ലഭിക്കുമെന്ന് വിലയിരുത്തിയത്. എന്നാല്‍ പ്രാബല്യ തീയതി 2027 ജനുവരി ഒന്നിലേക്ക് മാറ്റിയാല്‍ കുടിശ്ശികയുടെ കാലയളവ് കുറയും.

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ വൈകിയാൽ നഷ്ടമാകുന്നത് ലക്ഷങ്ങൾ; കുടിശ്ശികയിൽ നിർണായകമാകുന്ന തീയതി

പ്രതീകാത്മക ചിത്രം

Published: 

29 Nov 2026 | 12:06 PM

എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരിക്കുന്നത് ശമ്പള വര്‍ധനയ്ക്കും കുടിശ്ശികയ്ക്കുമാണ്. എന്നാല്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്ന തീയതിയിലെ മാറ്റം കുടിശ്ശിക തുകയില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നാണ് ജെപി മോര്‍ഗന്റെ (JPMorgan) പുതിയ കണക്ക്. ശമ്പള പരിഷ്‌കരണം 2026 ജനുവരി ഒന്നിന് പകരം 2027 ജനുവരി ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നതെങ്കില്‍ ആകെ കുടിശ്ശിക 4 ലക്ഷം കോടി രൂപയില്‍ നിന്ന് 1.8 ലക്ഷം കോടി രൂപയായി കുറയുമെന്നാണ് വിലയിരുത്തല്‍.

കുടിശ്ശിക 3.4 ലക്ഷത്തില്‍ നിന്ന് 1.5 ലക്ഷം രൂപയിലേക്ക്

എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ 2026 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കണക്കിലാണ് ജെപി മോര്‍ഗന്‍ ഓരോ ഗുണഭോക്താവിനും ശരാശരി 3.4 ലക്ഷം രൂപ കുടിശ്ശിക ലഭിക്കുമെന്ന് വിലയിരുത്തിയത്. എന്നാല്‍ പ്രാബല്യ തീയതി 2027 ജനുവരി ഒന്നിലേക്ക് മാറ്റിയാല്‍ കുടിശ്ശികയുടെ കാലയളവ് കുറയും.

ഇതോടെ ആകെ കുടിശ്ശിക 4 ലക്ഷം കോടി രൂപയില്‍ നിന്ന് 1.8 ലക്ഷം കോടി രൂപയായി കുറയാം. അതായത് ഏകദേശം 55 ശതമാനം കുറവ്. ഇതേ അനുപാതത്തില്‍ കണക്കാക്കിയാല്‍ ഒരാള്‍ക്ക് ശരാശരി ലഭിക്കാവുന്ന കുടിശ്ശിക ഏകദേശം 1.5 ലക്ഷം രൂപയായിരിക്കും. ജനുവരി 2027ലെ സാഹചര്യത്തില്‍ ഒരാള്‍ക്കുള്ള കൃത്യമായ തുക ജെപി മോര്‍ഗന്‍ പ്രത്യേകം നല്‍കിയിട്ടില്ലെന്നതും ശ്രദ്ധിക്കണം.

എന്തുകൊണ്ടാണ് കുടിശ്ശികയില്‍ ഇത്രയും വ്യത്യാസം?

ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്ന തീയതിക്കും പുതുക്കിയ ശമ്പളം അക്കൗണ്ടിലെത്തുന്ന സമയത്തിനും ഇടയിലുള്ള തുകയാണ് കുടിശ്ശികയായി ലഭിക്കുന്നത്. ജെപി മോര്‍ഗന്റെ കണക്കനുസരിച്ച് പുതുക്കിയ ശമ്പളം 2027 നവംബര്‍ മുതല്‍ വിതരണം ചെയ്യാനാണ് സാധ്യത.

Also Read: 8th Pay Commission: ശമ്പള വർദ്ധനവ് വൈകിയാൽ, 3 ലക്ഷം കോടി രൂപ നഷ്ടം! എട്ടാം ശമ്പള കമ്മീഷൻ ചെലവ് എത്ര?

  • 2026 ജനുവരി 1 പ്രാബല്യ തീയതിയാണെങ്കില്‍- 2026 ജനുവരി മുതല്‍ 2027 ഒക്ടോബര്‍ വരെ 22 മാസത്തെ കുടിശ്ശിക ലഭിക്കാം. ആകെ കുടിശ്ശിക 4 ലക്ഷം കോടി രൂപ.
  • 2027 ജനുവരി 1 പ്രാബല്യ തീയതിയാണെങ്കില്‍- ഏകദേശം 10 മാസത്തെ കുടിശ്ശിക മാത്രമേ ലഭിക്കൂ. ആകെ തുക 1.8 ലക്ഷം കോടി രൂപയായി കുറയും.

അതേസമയം, പ്രതിമാസ ശമ്പള വര്‍ധനയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ജെപി മോര്‍ഗന്റെ വിലയിരുത്തല്‍. ശരാശരി ഗുണഭോക്താവിന് പ്രതിമാസം 15,400 രൂപയുടെ വര്‍ധനയുണ്ടാകാമെന്നാണ് കണക്ക്. ഇതിന് സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 2.2 ലക്ഷം കോടി രൂപ ചെലവാകും.

മുന്‍ ശമ്പള കമ്മീഷനുകളില്‍ എന്തായിരുന്നു രീതി?

മുന്‍കാല ശമ്പള കമ്മീഷനുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ശമ്പള പരിഷ്‌കരണം അതത് കാലയളവിലെ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. അഞ്ചാം ശമ്പള കമ്മീഷന്‍ 1996 ജനുവരി ഒന്നുമുതലും ആറാം ശമ്പള കമ്മീഷന്‍ 2006 ജനുവരി ഒന്നുമുതലും ഏഴാം ശമ്പള കമ്മീഷന്‍ 2016 ജനുവരി ഒന്നുമുതലുമാണ് പ്രാബല്യത്തില്‍ വന്നത്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് കേന്ദ്ര മന്ത്രിസഭ 2016 ജൂണില്‍ അംഗീകാരം നല്‍കിയെങ്കിലും പരിഷ്‌കരണം ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കി. ഇടക്കാലത്തെ കുടിശ്ശിക ഒറ്റത്തവണയായി വിതരണം ചെയ്യുകയും ചെയ്തു.

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ സ്റ്റൈലിഷ് ബജറ്റ് സ്കൂട്ടർ - XOOM 125
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ