AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: ക്ഷാമബത്ത 3% കൂടും, ശമ്പളവർദ്ധനവിന് കാത്തിരിക്കണം

8th Pay Commission Updates: തൊഴിൽ ബ്യൂറോയുടെ കണക്കനുസരിച്ച് 2026 ജൂൺ മാസത്തിലെ എ.ഐ.സി.പി.ഐ സൂചിക 151.9 ആയി ഉയർന്നു. മെയ് മാസമിത് 150.8 ആയിരുന്നു. ഈ സൂചികയിലെ വർദ്ധനവാണ് ഡി.എ 3% കൂട്ടാൻ വഴിയൊരുക്കുന്നത്. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തോടെയാണ് വർദ്ധനവ് നടപ്പിലാക്കുക.

8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: ക്ഷാമബത്ത 3% കൂടും, ശമ്പളവർദ്ധനവിന് കാത്തിരിക്കണം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 08 Aug 2026 | 01:25 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശമ്പള വർദ്ധനവിന് ഇനിയും ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. എന്നാൽ, മുൻകാല പ്രാബല്യത്തോടെയാകും ശമ്പളപരിഷ്കരണം നടപ്പാക്കുക. അതിനാൽ, കുടിശ്ശികയായി നഷ്ടപ്പെട്ട തുക ലഭിക്കും. ഇപ്പോഴിതാ, ശമ്പള പരിഷ്കരണം കാത്തിരിക്കുന്ന ജീവനക്കാർക്ക് മറ്റൊരു സന്തോഷ വാർത്ത….

ക്ഷാമബത്ത കൂടും

എട്ടാം ശമ്പള കമ്മീഷൻ പൂർണ്ണമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവിന് സാധ്യതയെന്ന് റിപ്പോർട്ട്. മൂന്ന് ശതമാനം വർദ്ധനവാകും ഇത്തവണ ഉണ്ടാകുക. തൊഴിൽ മന്ത്രാലയം പുറത്തുവിട്ട 2026 ജൂൺ മാസത്തിലെ വ്യവസായ തൊഴിലാളികൾക്കായുള്ള ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് ജൂലൈ മുതലുള്ള ഡി.എ വർദ്ധനവ് കണക്കാക്കുന്നത്. ഇതോടെ നിലവിലുള്ള 60 ശതമാനം ഡി.എ 63 ശതമാനമായി ഉയർന്നേക്കും.

സിപിഐ-ഐഡബ്ല്യുവിന്റെ 12 മാസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ഡിഎ കണക്കാക്കുന്നത്. സർക്കാരിന്റെ വിജ്ഞാപനത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനും ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ജൂലൈയിലെ ഡിഎ പ്രഖ്യാപിച്ചിരുന്നത്. ജനുവരി 1 നും ജൂലൈ 1 നും എന്നിങ്ങനെ വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പരിഷ്കരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകൾ അനുസരിച്ചായിരിക്കും നിലവിലെ ഡിഎ.

ALSO READ: 8-ാം ശമ്പള കമ്മീഷൻ: പെൻഷൻ വർദ്ധനവ്, ഗ്രാറ്റുവിറ്റി പരിധി… തീരുമാനം എന്താകും?

ഡിഎ കൂട്ടാൻ കാരണമെന്ത്?

തൊഴിൽ ബ്യൂറോയുടെ കണക്കനുസരിച്ച് 2026 ജൂൺ മാസത്തിലെ എ.ഐ.സി.പി.ഐ സൂചിക 151.9 ആയി ഉയർന്നിട്ടുണ്ട്. മെയ് മാസമിത് 150.8 ആയിരുന്നു. ഈ സൂചികയിലെ വർദ്ധനവാണ് ഡി.എ 3% കൂട്ടാൻ വഴിയൊരുക്കുന്നത്. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തോടെയാണ് വർദ്ധനവ് നടപ്പിലാക്കുക. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

ഫിറ്റ്മെന്റ് ഫാക്ടർ 3.83 ആയിരിക്കുമോ?

കേന്ദ്ര ജീവനക്കാരുടെ ശമ്പളം എത്രത്തോളം വർദ്ധിക്കുമെന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ ഘടകമായാണ് ഇത് കണക്കാക്കുന്നത്. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, പണപ്പെരുപ്പവും സാമ്പത്തിക സാഹചര്യവും കണക്കിലെടുക്കുമ്പോൾ, പുതിയ ശമ്പള കമ്മീഷനിലെ ഫിറ്റ്മെന്റ് ഫാക്ടർ 2.15 വരെ കുറവായിരിക്കാം. അതേസമയം, രാജ്യത്തെ വിവിധ ജീവനക്കാരുടെ സംഘടനകൾ ഫിറ്റ്മെന്റ് ഘടകം 3.83 ആയി ഉയർത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

എട്ടാം ശമ്പള പരിഷ്കരണം എന്ന്?

2025 നവംബർ 3-നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ച് കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലുള്ള കമ്മീഷൻ പ്രവർത്തനം ആരംഭിച്ചിട്ട് 9 മാസത്തിലേറെയായി. 2027 മേയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ കമ്മീഷൻ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ശമ്പള പരിഷ്കരണം 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും നടപ്പിലാക്കുക.

English Summary:

Dearness Allowance revision for central government employees is likely to bring a 3% increase, taking DA from the existing 60% to 63% of basic pay. The estimate is based on the latest Consumer Price Index for Industrial Workers data, which is used to calculate DA under the 7th Pay Commission.

Follow Us