8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: പെൻഷൻ വർദ്ധനവ്, ഗ്രാറ്റുവിറ്റി പരിധി… തീരുമാനം എന്താകും?
8th Pay Commission Updates, NC-JCM demands: ശമ്പള കമ്മീഷന്റെ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി ശമ്പളകമ്മീഷന് സമർപ്പിച്ച നിവേദനത്തിലെ വിരമിക്കൽ ആനുകൂല്യങ്ങളും പെൻഷൻ പരിഷ്കരണങ്ങളും സംബന്ധിച്ച ആവശ്യങ്ങളാണ് നിലവിൽ പ്രധാന ചർച്ചാവിഷയം.
എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. അടിസ്ഥാന ശമ്പളം, ആനുകൂല്യങ്ങൾ തുടങ്ങിയവയിൽ ജീവനക്കാരുടെ സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. നിലവിലെ റിപ്പോർട്ട് അനുസരിച്ച്, ശമ്പളം പരിഷ്കരണത്തിന് അടുത്ത വർഷം പകുതിയോളം കാത്തിരിക്കേണ്ടി വരും. എന്നിരുന്നാലും, മുൻകാല പ്രാബല്യത്തോടെയാകും ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. അതിനാൽ, ഈ കാലയളവിലെ തുക കുടിശ്ശികയായി ലഭിക്കുന്നതായിരിക്കും.
ശമ്പള കമ്മീഷനും വിരമിക്കൽ ആനുകൂല്യങ്ങളും
ശമ്പള കമ്മീഷന്റെ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി സമർപ്പിച്ച നിവേദനത്തിലെ വിരമിക്കൽ ആനുകൂല്യങ്ങളും പെൻഷൻ പരിഷ്കരണങ്ങളും സംബന്ധിച്ച ആവശ്യങ്ങളാണ് നിലവിൽ പ്രധാന ചർച്ചാവിഷയം. പഴയ പെൻഷൻ പദ്ധതി, ഗ്രാറ്റുവിറ്റി, പെൻഷൻ, ലീവ് എൻകാഷ്‌മെന്റ്, പെൻഷൻ കമ്മ്യൂട്ടേഷൻ തുടങ്ങി നിരവധി ആവശ്യങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്.
ALSO READ: എട്ടാം ശമ്പള കമ്മീഷൻ: അടിസ്ഥാന ശമ്പളം കുതിച്ചുയരും! 92% – 285% വരെ വർദ്ധനവോ?
എൻസി-ജെസിഎം ആവശ്യങ്ങൾ
- ഗ്രാറ്റുവിറ്റി പരിധി 25 ലക്ഷത്തിൽ നിന്ന് 75 ലക്ഷമായി ഉയർത്തുക.
- ഗ്രാറ്റുവിറ്റി കണക്കാക്കാൻ 30 ദിവസത്തിന് പകരം 25 പ്രവൃത്തിദിനങ്ങൾ അടിസ്ഥാനമാക്കുക. OPS, NPS, UPS ജീവനക്കാർക്ക് പുതുക്കിയ ആനുകൂല്യങ്ങൾ നൽകുക.
- NPS, UPS എന്നിവ പിൻവലിച്ച് പങ്കാളിത്തമില്ലാത്ത പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക.
- പൂർണ്ണ പെൻഷൻ അവസാനം വാങ്ങിയ ശമ്പളത്തിന്റെ 67% ആയി ഉയർത്തുക. ഫാമിലി പെൻഷൻ 50% ആക്കുക. 65 വയസ്സ് മുതൽ പ്രായത്തിനനുസരിച്ച് പെൻഷൻ വർദ്ധനവ് നടപ്പിലാക്കുക.
- വൺ റാങ്ക് വൺ പെൻഷൻ (OROP) തത്വം സിവിലിയൻ പെൻഷനർമാർക്കും ബാധകമാക്കുക.
- ആർജ്ജിത അവധി (Earned Leave) എൻകാഷ്‌മെന്റ് പരിധി 300 ദിവസത്തിൽ നിന്ന് 600 ദിവസമായി ഉയർത്തുക.
- കമ്മ്യൂട്ട് ചെയ്ത പെൻഷൻ തുക പുനഃസ്ഥാപിക്കുന്നതിനുള്ള കാലാവധി 15 വർഷത്തിൽ നിന്ന് 11 വർഷമായി കുറയ്ക്കുക.
- പെൻഷനെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കുക, പെൻഷനർമാർക്ക് HRA, LTC, കെയർടേക്കർ അലവൻസ് എന്നിവ നൽകുക, റെയിൽവേ യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കുക.
8-ാം ശമ്പള കമ്മീഷൻ – പ്രധാന കാര്യങ്ങൾ
- 2025 നവംബർ 3-നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ച് കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
- രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.
- ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലുള്ള കമ്മീഷൻ പ്രവർത്തനം ആരംഭിച്ചിട്ട് 9 മാസത്തിലേറെയായി.
- 2027 മേയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ കമ്മീഷൻ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- പുതിയ ശമ്പള പരിഷ്കരണം 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും നടപ്പിലാക്കുക.
- ശമ്പള വർദ്ധനവിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നു. അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഗുണകമാണിത്.
- 7-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു.
- നാഷണൽ കൗൺസിൽ 3.83 ഫിറ്റ്‌മെന്റ് ഫാക്ടർ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
- ഇത് അംഗീകരിക്കപ്പെടുകയാണെങ്കിൽ ശമ്പളത്തിലും പെൻഷനിലും വൻ വർദ്ധനവുണ്ടാകും.
English Summary:
The 8th Pay Commission has begun working actively, with employee associations submitting their recommendations on key issues such as revisions to basic pay, allowances, and other service benefits. The commission is currently reviewing these proposals as part of its consultation process.