8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: ചർച്ചകൾ അവസാനിച്ചു, ശമ്പള പരിഷ്കരണ റിപ്പോർട്ട് എന്ന്?
8th Pay Commission Final Report Submission: രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ശമ്പള പരിഷ്കരണത്തിന് വേണ്ടി നിയോഗിച്ച കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ട്. ഇപ്പോഴിതാ, ഏറ്റവും പ്രധാന കടമ്പയായ ചർച്ചകളും പൂർത്തിയായി. ഇനിയെന്ത്?

പ്രതീകാത്മക ചിത്രം
ഡിഎ ഉയർത്തി, ഇനി ശമ്പള പരിഷ്കരണമാണ്. രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള പരിഷ്കരണത്തിന് (8th Pay Commission) വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ശമ്പള പരിഷ്കരണത്തിന് വേണ്ടി നിയോഗിച്ച കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ട്. ഇപ്പോഴിതാ, ഏറ്റവും പ്രധാന കടമ്പയായ ചർച്ചകളും പൂർത്തിയായി. ഇനിയെന്ത്?
ആ കടമ്പയും പൂർത്തിയായി
ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ രാജ്യവ്യാപക കൂടിയാലോചനകൾ പൂർത്തിയായിരിക്കുകയാണ്. ഡെറാഡൂൺ, പൂനെ, ഹൈദരാബാദ്, ശ്രീനഗർ, ലഖ്നൗ, കൊൽക്കത്ത, ജയ്പൂർ, ചെന്നൈ, ബെംഗളൂരു എന്നിവയുൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ കമ്മീഷൻ യോഗങ്ങൾ ചേർന്നിരുന്നു. 2026 ഒക്ടോബർ 22, 23 തീയതികളിൽ മുംബൈയിലാണ് കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ പ്രാദേശിക കൂടിയാലോചന നടന്നത്. വിവിധ സംസ്ഥാന സർക്കാരുകൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, ജീവനക്കാരുടെ സംഘടനകൾ, പെൻഷൻ അസോസിയേഷനുകൾ, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ എന്നിവരുമായാണ് കമ്മീഷൻ ചർച്ചകൾ നടത്തിയത്.
ALSO READ: 45 ദിവസം പിതൃത്വ അവധി, രണ്ട് വർഷം ചൈൽഡ് കെയർ ലീവ്; എട്ടാം ശമ്പള കമ്മീഷനിൽ പുതിയ ആവശ്യങ്ങൾ
ആവശ്യങ്ങൾ പലത്
- ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ നിരവധി നിർദ്ദേശങ്ങളാണ് കമ്മീഷന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.
- ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപ ആയി ഉയർത്തണമെന്നും 3.833 എന്ന ഫിറ്റ്മെന്റ് ഫാക്ടർ നടപ്പിലാക്കണമെന്നുമാണ് പ്രധാന ആവശ്യം.
- നിലവിലെ 18,000 രൂപ അടിസ്ഥാന ശമ്പളത്തിൽ നിന്ന് വലിയൊരു വർദ്ധനവാണ് ഇതിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
- പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്കരിക്കണമെന്നും വിവിധ അലവൻസുകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോർട്ട് എന്ന്?
2025 നവംബർ 3-നാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. കൂടിയാലോചനകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിച്ച ശേഷമായിരിക്കും കമ്മീഷൻ അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. ശുപാർശകൾ സമർപ്പിക്കാൻ കമ്മീഷന് 18 മാസത്തെ സമയപരിധിയാണ് നൽകിയിട്ടുള്ളത്. ഇതനുസരിച്ച് 2027 മെയ് 3-നാണ് റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി.
റിപ്പോർട്ട് സമർപ്പിച്ച ശേഷം കേന്ദ്ര മന്ത്രിസഭ ഇത് വിശദമായി പരിശോധിക്കുകയും അംഗീകാരം നൽകുകയും വേണം. ഇതിനുശേഷം മാത്രമേ പുതുക്കിയ ശമ്പള ഘടന ഔദ്യോഗികമായി നിലവിൽ വരികയുള്ളൂ. സാധാരണഗതിയിലുള്ള 10 വർഷത്തെ ഇടവേള പ്രകാരം 2026 ജനുവരി 1 മുതൽ ശമ്പള പരിഷ്കരണത്തിന് മുൻകാല പ്രാബല്യം ലഭിക്കുകയാണെങ്കിൽ, ജീവനക്കാർക്ക് കുടിശ്ശിക ലഭിക്കാനും സാധ്യതയുണ്ട്.
English Summary:
The 8th Pay Commission has completed a major phase of its nationwide consultations with central government employee organisations, pensioner associations and other stakeholders. Meetings were conducted in several cities, including Dehradun, Pune, Hyderabad, Srinagar, Lucknow, Kolkata, Jaipur, Chennai, Bengaluru and Mumbai.