PNB Deposit Scheme: 680 ദിവസം മതി, 7.65% വരെ പലിശ നേടാം; പിഎൻബിയുടെ പ്രത്യേക നിക്ഷേപ പദ്ധതി
PNB Special FD Scheme 2026 Earn Up to 7.65% Interest in 680 Days: ഒരു വര്‍ഷവും പത്ത് മാസവും പത്ത് ദിവസവുമാണ് 680 ദിവസത്തെ കാലാവധി. സാധാരണയായി ഒരു വര്‍ഷം, രണ്ട് വര്‍ഷം തുടങ്ങിയ കാലാവധികളിലുള്ള സ്ഥിരനിക്ഷേപങ്ങളാണ് ബാങ്കുകള്‍ അവതരിപ്പിക്കാറുള്ളത്. എന്നാല്‍ ഇവയ്ക്കിടയിലുള്ള കാലാവധി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഎന്‍ബിയുടെ ഈ പ്രത്യേക പദ്ധതി പ്രയോജനപ്പെടും.
സ്ഥിരനിക്ഷേപത്തിലൂടെ സുരക്ഷിതമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു അവസരവുമായി പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). 680 ദിവസത്തെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയില്‍ 7.65 ശതമാനം വരെ വാര്‍ഷിക പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം പണം നിക്ഷേപിച്ച് ആകര്‍ഷകമായ പലിശ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി പരിഗണിക്കാവുന്നതാണ്. സാധാരണ നിക്ഷേപകര്‍, മുതിര്‍ന്ന പൗരന്മാര്‍, സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പലിശ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
680 ദിവസത്തെ നിക്ഷേപം
ഒരു വര്‍ഷവും പത്ത് മാസവും പത്ത് ദിവസവുമാണ് 680 ദിവസത്തെ കാലാവധി. സാധാരണയായി ഒരു വര്‍ഷം, രണ്ട് വര്‍ഷം തുടങ്ങിയ കാലാവധികളിലുള്ള സ്ഥിരനിക്ഷേപങ്ങളാണ് ബാങ്കുകള്‍ അവതരിപ്പിക്കാറുള്ളത്. എന്നാല്‍ ഇവയ്ക്കിടയിലുള്ള കാലാവധി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഎന്‍ബിയുടെ ഈ പ്രത്യേക പദ്ധതി പ്രയോജനപ്പെടും.
നിശ്ചിത കാലയളവിലേക്ക് പണം നിക്ഷേപിച്ച് മുന്‍കൂട്ടി അറിയാവുന്ന പലിശ വരുമാനം നേടാമെന്നതാണ് സ്ഥിരനിക്ഷേപങ്ങളുടെ പ്രധാന ആകര്‍ഷണം. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകളെ ആശ്രയിക്കാതെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം പദ്ധതികള്‍ പരിഗണിക്കാം.
ആര്‍ക്കൊക്കെ എത്ര പലിശ ലഭിക്കും?
- സാധാരണ നിക്ഷേപകര്‍ക്ക്- 6.90 ശതമാനം
- മുതിര്‍ന്ന പൗരന്മാര്‍ക്ക്- 7.40 ശതമാനം
- സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക്- 7.65 ശതമാനം
സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ ലഭിക്കും. അതേസമയം, സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്കായ 7.65 ശതമാനം ലഭിക്കുന്നത്. വിരമിച്ചവര്‍ക്കും സ്ഥിരമായ വരുമാനം ലക്ഷ്യമിടുന്നവര്‍ക്കും ഈ നിരക്കുകള്‍ ആകര്‍ഷകമായേക്കാം.
Also Read: Bank Of India FD Rate : 7.65% വരെ പലിശ; പുതിയ എഫ്ഡി പ്ലാനുമായി ബാങ്ക് ഓഫ് ഇന്ത്യ
5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര ലഭിക്കും?
680 ദിവസത്തേക്ക് അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് ലഭിക്കാവുന്ന ഏകദേശ പലിശ പരിശോധിക്കാം. ത്രൈമാസിക കൂട്ടുപലിശ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. സാധാരണ നിക്ഷേപകര്‍ക്ക് 6.90 ശതമാനം പലിശ നിരക്കില്‍ ഏകദേശം 67,965 രൂപ പലിശ ലഭിക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.40 ശതമാനം നിരക്കില്‍ ഏകദേശം 73,187 രൂപയും സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 7.65 ശതമാനം നിരക്കില്‍ ഏകദേശം 75,813 രൂപയും ലഭിക്കാം.
10 ലക്ഷം രൂപ നിക്ഷേപിച്ചാലോ?
പത്ത് ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്ന പലിശ ഇതിലും കൂടുതലായിരിക്കും. അതത് പലിശ നിരക്കുകള്‍ അനുസരിച്ച് സാധാരണ നിക്ഷേപകര്‍ക്ക് ഏകദേശം 1,35,930 രൂപ പലിശ ലഭിക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏകദേശം 1,46,373 രൂപയും സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് ഏകദേശം 1,51,626 രൂപയും പലിശയായി ലഭിക്കുമെന്നാണ് കണക്ക്.
English Summary
Punjab National Bank offers a special 680-day fixed deposit with interest rates of up to 7.65% for super senior citizens. Check the applicable rates and estimated returns on investments of ₹5 lakh and ₹10 lakh. Actual returns are subject to bank terms and taxation.