8th Pay Commission: സർക്കാർ ജീവനക്കാർക്ക് കോളടിച്ചു, റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നു; ഇത്തവണ ഫിറ്റ്‌മെന്റ് ഫാക്ടർ എത്രയാകും?
8th Pay Commission Salary Hike: മുമ്പത്തെ ശമ്പള കമ്മീഷനുകളെ അപേക്ഷിച്ച് ഏറ്റവും ഇത്തവണ വലിയ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. ഫിറ്റ്‌മെന്റ് ഫാക്ടറിൽ പ്രതീക്ഷിച്ചത്ര വലിയ വർദ്ധനവ് ഉണ്ടായില്ലെങ്കിലും, അടിസ്ഥാന ശമ്പളത്തിൽ ഗണ്യമായ മാറ്റം വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആവേശം പകരുന്ന വാർത്തകളാണ് നിലവിൽ പുറത്തുവരുന്നത്. മുമ്പത്തെ ശമ്പള കമ്മീഷനുകളെ അപേക്ഷിച്ച് ഏറ്റവും ഇത്തവണ വലിയ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. ഫിറ്റ്‌മെന്റ് ഫാക്ടറിൽ പ്രതീക്ഷിച്ചത്ര വലിയ വർദ്ധനവ് ഉണ്ടായില്ലെങ്കിലും, അടിസ്ഥാന ശമ്പളത്തിൽ ഗണ്യമായ മാറ്റം വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഫിറ്റ്‌മെന്റ് ഫാക്ടർ എത്ര?
ശമ്പള നിർണ്ണയത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നു. എന്നാൽ എട്ടാം കമ്മീഷനിൽ ഇത് 2.86-ലേക്ക് ഉയർന്നേക്കാമെന്നാണ് സൂചന. ജീവനക്കാർ ഇത് 3.68 ആയി ഉയർത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, 2.86 എന്ന നിലയിൽ തന്നെ ശമ്പളത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും.
ശമ്പളം എത്ര കൂടും?
നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. പുതിയ പരിഷ്കാരം വരുന്നതോടെ ഇത് 25,000 രൂപയോ അതിലധികമോ ആയി ഉയർന്നേക്കാം. അതായത് അടിസ്ഥാന ശമ്പളത്തിൽ മാത്രം ഏകദേശം 40-50% വർദ്ധനവ് ഉണ്ടായേക്കാം. ജീവനക്കാർക്ക് മാത്രമല്ല, ഏകദേശം 67 ലക്ഷത്തിലധികം വരുന്ന കേന്ദ്ര സർവീസിലെ പെൻഷൻകാർക്കും ഇതിന്റെ ഗുണം ലഭിക്കും. അടിസ്ഥാന പെൻഷനിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകും.
ഡിഎ ലയനം എങ്ങനെ ബാധിക്കും?
ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ നിലവിലുള്ള ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാറുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ശമ്പള വർദ്ധനവ് കുറയും. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നു. അന്ന് ഡിഎ 125% ആയിരുന്നു. 7000 രൂപ അടിസ്ഥാന ശമ്പളം വാങ്ങിയ ഒരാൾക്ക് ഡിഎ ഉൾപ്പെടെ അന്ന് 15,750 രൂപ ലഭിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഫിറ്റ്‌മെന്റ് ഫാക്ടർ പ്രകാരം അടിസ്ഥാന ശമ്പളം 18,000 രൂപയായി നിശ്ചയിച്ചപ്പോൾ വർദ്ധിച്ചത് വെറും 2,250 രൂപ മാത്രമാണ്. അതായത് ഏകദേശം 14 ശതമാനം വർദ്ധനവ്.
ALSO READ: 50% ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും? ജീവനക്കാരുടെ ആവശ്യം ഇതെല്ലാം….
സമാനസാഹചര്യമാണ് ഇത്തവണയുമുള്ളത്. നിലവിൽ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ഡിഎ 68 ശതമാനം എങ്കിലും ആകാൻ സാധ്യതയുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടർ 1.9 ആണെങ്കിൽ പുതിയ അടിസ്ഥാന ശമ്പളം 34,200 രൂപയാകും. നിലവിൽ വാങ്ങുന്ന ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വെറും 13 ശതമാനം വർദ്ധനവ് മാത്രമാണ് നൽകുന്നത്.
അതേസമയം, ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം ഫിറ്റ്മെന്റ് ഫാക്ടർ 2.86 ആക്കണമെന്നാണ്. ഈ ഫിറ്റ്‌മെന്റ് ഫാക്ടർ അംഗീകരിക്കപ്പെട്ടാൽ അടിസ്ഥാന ശമ്പളം 51,480 രൂപയായി വർദ്ധിക്കും. അതായത് ഏകദേശം 70 ശതമാനം വരെ ശമ്പള വർദ്ധനവ് സംഭവിച്ചേക്കും.