AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

8th Pay Commission: പെൻഷൻകാർക്ക് സന്തോഷവാർത്ത, പ്രതിമാസ പെൻഷൻ 25,000 രൂപ കടന്നേക്കും

8th Pay Commission Pension: ഇത്തവണ അടിസ്ഥാനശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് സൂചന. ശമ്പളവും പെൻഷൻ ക്രമീകരണങ്ങളും നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന ഫോർമുലയായ ഫിറ്റ്മെന്റ് ഘടകത്തെ ആശ്രയിച്ചിരിക്കും ഈ പരിഷ്കരണം. ഇപ്പോഴിതാ, പെൻഷൻകാർക്ക് സന്തോഷം നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

8th Pay Commission: പെൻഷൻകാർക്ക് സന്തോഷവാർത്ത, പ്രതിമാസ പെൻഷൻ 25,000 രൂപ കടന്നേക്കും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 24 Apr 2026 | 04:07 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും ഒരുപോലെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷൻ (8th Pay Commission). പുറത്ത് വരുന്ന ഓരോ റിപ്പോർട്ടുകളും ജീവനക്കാരുടെ പ്രതീക്ഷയും ആകാംഷയും കൂട്ടുകയാണ്. ഇത്തവണ അടിസ്ഥാനശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിതാ, പെൻഷൻകാർക്കും സന്തോഷം നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

പെൻഷൻ എത്ര കൂടും?

എട്ടാം ശമ്പളകമ്മീഷനിൽ പെൻഷൻ തുകയിൽ വൻ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 25 ശതമാനം മുതൽ 35 ശതമാനം വരെ പെൻഷൻ തുക കൂടിയേക്കും. ശമ്പളവും പെൻഷൻ ക്രമീകരണങ്ങളും നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന ഫോർമുലയായ ഫിറ്റ്മെന്റ് ഘടകത്തെ (Fitment Factor) ആശ്രയിച്ചിരിക്കും ഈ പരിഷ്കരണം. ഏഴാം ശമ്പള കമ്മീഷൻ നിലവിൽ വന്നപ്പോൾ 2.57 ആയിരുന്നു ഫിറ്റ്മെൻ്റ് ഫാക്ടർ. നേരത്തെ അടിസ്ഥാന പെൻഷനും ഈ ഫിറ്റ്മെൻ്റ് ഘടകവും തമ്മിൽ ഗുണിക്കുന്നതാണ് ഏഴാം ശമ്പല കമ്മീഷനിൽ നിലവിൽ ലഭിക്കുന്ന അടിസ്ഥാന പെൻഷൻ. ഓരോ ഗ്രേഡിനും അടിസ്ഥാന ശമ്പളം പോലെ പെൻഷനിലും മാറ്റമുണ്ടാകും.

ALSO READ: എട്ടാം ശമ്പളകമ്മീഷൻ എന്ന്? ഒടുവിൽ അതും പ്രഖ്യാപിച്ചു!

എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെൻ്റ് ഘടകം എത്രയാകും?

നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ പെൻഷൻ 9,000 രൂപയാണ്. റിപ്പോർട്ടുകൾ പ്രകാരം, എട്ടാം ശമ്പളകമ്മീഷനിൽ ഇത് 25,000 രൂപയോ അതിന് മുകളിലോ ഉയർന്നേക്കാം. പെൻഷനും ശമ്പളവും എത്ര ഉയരുമെന്ന് തീരുമാനിക്കുന്നത് ഫിറ്റ്‌മെന്റ് ഫാക്ടർ ആണ്. റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഫിറ്റ്മെൻ്റ് ഘടകം 3 വരെയാകാനാണ് സാധ്യത. ആ കണക്ക് കൂട്ടലാണ് 25, 30 ശതമാനം ശമ്പള വർധനവുണ്ടാകുമെന്ന് സൂചനകൾ ലഭിക്കുന്നത്.

അതേസമയം, കേന്ദ്ര സർക്കാരിൻ്റെ മുന്നിൽ ഏകീകൃത പെൻഷൻ പദ്ധതിയും പരിഗണനയിലുണ്ട്. ഇത് നടപ്പിലാക്കിയാൽ കുറഞ്ഞത് 25 വർഷത്തെ സേവനമുള്ള ജീവനക്കാർക്ക് വിരമിക്കുന്നതിന് മുമ്പുള്ള അവസാന 12 മാസങ്ങളിൽ അവരുടെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിന് തുല്യമായ പെൻഷൻ ലഭിക്കുന്നതാണ്. ഇത് ഏത് വിധത്തിൽ ഓരോ ജീവനക്കാർക്കും ഗുണം ചെയ്യുമെന്ന് സർക്കാർ കൃത്യമായ വിശദീകരണം നൽകുന്നതായിരിക്കും.

എട്ടാം ശമ്പള കമ്മീഷൻ എന്ന് നിലവിൽ വരും?

പത്ത് വർഷം കൂടിയിരിക്കുമ്പോഴാണ് പുതിയ ശമ്പള കമ്മീഷൻ നിലവിൽ വരുന്നത്. ഏഴാം ശമ്പള കമ്മീഷൻ 2016ലാണ് നിലവിൽ വന്നത്. അങ്ങനെയെങ്കിൽ 2026 ജനുവരി മുതൽ എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരേണ്ടതാണ്. 2025 ഡൽഹി തിരഞ്ഞെടുപ്പ് മുന്നോടിയായിട്ടായിരുന്നു കേന്ദ്ര എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചത്. പിന്നീട് 2025 അവസാനത്തോടെ കമ്മീഷൻ രൂപീകരിക്കുകയും ചെയ്തു. 18 മാസം കമ്മീഷൻ്റെ കാലാവധി. അതായത് 2027 പകുതിയോടെ പുതിയ പേ കമ്മീഷൻ നിലവിൽ വരും. അൽപം വൈകിയാലും 2026 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ ജീവനക്കാർക്ക് കുടിശ്ശിക ലഭിക്കുന്നതാകം. അന്നൊരു ഭീമമായ തുക സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നതാണ്.

Follow Us