AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: എട്ടാം ശമ്പളകമ്മീഷൻ എന്ന്? ഒടുവിൽ അതും പ്രഖ്യാപിച്ചു!

8th Pay Commission Implementation: ജനുവരിയിൽ പ്രാബല്യത്തിൽ വരേണ്ട ശമ്പളപരിഷ്കരണം ഇതുവരെയും നടപ്പാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ട് വിവരങ്ങളെല്ലാം ആകാംക്ഷയോടെയാണ് ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ശമ്പളകമ്മീഷന്റെ നടപടികൾ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. സാധാരണയായി പത്ത് വർഷത്തിലൊരിക്കലാണ് കേന്ദ്ര സർക്കാർ ശമ്പള കമ്മീഷനുകളെ നിയോഗിക്കുന്നത്.

8th Pay Commission: എട്ടാം ശമ്പളകമ്മീഷൻ എന്ന്? ഒടുവിൽ അതും പ്രഖ്യാപിച്ചു!
Pay Commission
Nithya Vinu
Nithya Vinu | Published: 06 Apr 2026 | 02:00 PM

എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കേന്ദ്രസർക്കാർ ജീവനക്കാരുടെ കാത്തിരിപ്പ് മൂന്ന് മാസം പിന്നിടുകയാണ്. ജനുവരിയിൽ പ്രാബല്യത്തിൽ വരേണ്ട ശമ്പളപരിഷ്കരണം ഇതുവരെയും നടപ്പാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ട് വിവരങ്ങളെല്ലാം ആകാംക്ഷയോടെയാണ് ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ശമ്പളകമ്മീഷന്റെ നടപടികൾ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർണ്ണായക സമയപരിധികളും ജീവനക്കാരുടെ സംഘടനകളിൽ നിന്നും പെൻഷൻകാരിൽ നിന്നും നിർദ്ദേശങ്ങൾ തേടിക്കൊണ്ടുള്ള ഔദ്യോഗിക നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

ശമ്പളം, അലവൻസുകൾ, പെൻഷൻ സംബന്ധമായ കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ സജീവമായി പങ്കെടുക്കാൻ സർക്കാർ സംഘടനകൾ, യൂണിയനുകൾ, അസോസിയേഷനുകൾ തുടങ്ങിയ പങ്കാളികളെ ക്ഷണിക്കുന്നു. ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി നിലവിലെ ശമ്പള ഘടനയിലെ പോരായ്മകൾ, അലവൻസുകൾ, പെൻഷൻ രീതികൾ എന്നിവയെക്കുറിച്ച് അഭിപ്രായങ്ങൾ അറിയിക്കാൻ ഇതിലൂടെ സാധിക്കും.

ALSO READ: ഏപ്രിലിലും ക്ഷാമബത്ത ഇല്ല, പകരം ശമ്പള വർദ്ധനവോ?

ഇതിനെ അടിസ്ഥാനമാക്കിയാകും ശമ്പള വർദ്ധനവും ഫിറ്റ്മെന്റ് ഫാക്ടറും തീരുമാനിക്കുന്നത്. മെമ്മോറാണ്ടങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ വിവിധ വകുപ്പുകൾക്കും സംഘടനകൾക്കും സമയപരിധി നൽകിയിട്ടുണ്ട്. ശമ്പള, പെൻഷൻ പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഫീഡ്‌ബാക്കും 2026 ഏപ്രിൽ 30 വരെ സമർപ്പിക്കാം. ചർച്ചകളിൽ സജീവമായി പങ്കെടുക്കാൻ സർക്കാർ സംഘടനകൾ, യൂണിയനുകൾ, അസോസിയേഷനുകൾ ഏപ്രിൽ 10-നകം അപ്പോയിന്റ്മെന്റ് അഭ്യർത്ഥിക്കേണ്ടതാണ്. വേദിയും മീറ്റിംഗ് ഷെഡ്യൂളും സംബന്ധിച്ച വിശദാംശങ്ങൾ ബന്ധപ്പെട്ട പങ്കാളികളുമായി പിന്നീട് അറിയിക്കുന്നതാണ്.

എട്ടാം ശമ്പളകമ്മീഷൻ എന്ന്?

സാധാരണയായി പത്ത് വർഷത്തിലൊരിക്കലാണ് കേന്ദ്ര സർക്കാർ ശമ്പള കമ്മീഷനുകളെ നിയോഗിക്കുന്നത്. 2016-ലാണ് അവസാനമായി ശമ്പള പരിഷ്കരണം (7th CPC) നടന്നത്. 2025 നവംബർ 3-ന് സർക്കാർ പ്രമേയത്തിലൂടെയാണ് എട്ടാം സിപിസി ഔപചാരികമായി രൂപീകരിച്ചു. കൂടാതെ, ശുപാർശകളുടെ റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയവും നൽകിയിട്ടുണ്ട്.

Follow Us