8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: 18,000 അല്ല, ഫിറ്റ്‌മെന്റ് ഫാക്ടർ മാറുമ്പോൾ അടിസ്ഥാന ശമ്പളം എത്ര കൂടും?
8th Pay Commission Fitment Factor Hike: എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമ്പോൾ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും ആകെ ലഭിക്കുന്ന ഗ്രാസ് ശമ്പളത്തിലും വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏറ്റവും നിർണ്ണായകമാകുന്നത് ഫിറ്റ്‌മെന്റ് ഫാക്ടറിൽ വരുത്തുന്ന മാറ്റങ്ങളാണ്. കൂടുതൽ അറിഞ്ഞാലോ...

പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടിസ്ഥാന ശമ്പളം, ഡിഎ, മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ച ചർച്ചകളും കൂടിയാലോചനകളും കമ്മീഷൻ നടത്തുന്നുണ്ട്. വിവിധ ജീവനക്കാരുടെ സംഘടനകളിൽ നിന്നും മറ്റ് പങ്കാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം കമ്മീഷൻ ഇപ്പോൾ രാജ്യവ്യാപകമായി നേരിട്ടുള്ള കൂടിക്കാഴ്ചകളിലേക്ക് കടന്നിട്ടുണ്ട്. അടുത്ത വർഷം പകുതിയോടെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. നഷ്ടപ്പെട്ട മാസങ്ങളുടെ തുക കുടിശ്ശിക ഇനത്തിലും ലഭിച്ചേക്കും.
എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ?
എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമ്പോൾ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും ആകെ ലഭിക്കുന്ന ഗ്രാസ് ശമ്പളത്തിലും വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏറ്റവും നിർണ്ണായകമാകുന്നത് ഫിറ്റ്‌മെന്റ് ഫാക്ടറിൽ വരുത്തുന്ന മാറ്റങ്ങളാണ്. പുതിയ ശമ്പള ഘടനയിലേക്ക് മാറുമ്പോൾ അടിസ്ഥാന ശമ്പളം പെരുപ്പിച്ചു കണക്കാക്കാൻ ഉപയോഗിക്കുന്ന ഗണിത സൂചികയാണ് ഫിറ്റ്‌മെന്റ് ഫാക്ടർ എന്നറിയപ്പെടുന്നത്.
നിലവിലെ അടിസ്ഥാന ശമ്പളവും ഫിറ്റ്‌മെന്റ് ഫാക്ടറും തമ്മിൽ ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. ഏഴാം ശമ്പള കമ്മീഷനിൽ 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. ഇതിലൂടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000-ൽ നിന്ന് 18,000 രൂപയായി ഉയർന്നിരുന്നു. എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ മാറുകയും അതിനനുസരിച്ച് അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് വരുമെന്നുമാണ് സൂചന.
ALSO READ: 8-ാം ശമ്പള കമ്മീഷൻ; ശമ്പള വർദ്ധനവ് അടുത്ത മെയിൽ? റിപ്പോർട്ടിൽ എന്തെല്ലാം?
ശമ്പളം കുതിക്കും
എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടായേക്കാം. ലെവൽ 6 ജീവനക്കാർക്ക് നിലവിലെ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. ഗ്രാസ് ശമ്പളം 67,260 രൂപയും. ഫിറ്റ്‌മെന്റ് ഫാക്ടർ 2.0 ആയാൽ, പുതിയ അടിസ്ഥാന ശമ്പളം 70,800 രൂപയാവുകയും ഗ്രാസ് ശമ്പളം 87,792 ആയി ഉയരുകയും ചെയ്യും. ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആണെങ്കിൽ അടിസ്ഥാന ശമ്പളം 90,978 രൂപയും ഗ്രാസ് ശമ്പളം 1,12,813 ആയി മാറുകയും ചെയ്യും.
ലെവൽ 7 ജീവനക്കാർക്ക് നിലവിലെ അടിസ്ഥാന ശമ്പളം 44,900 രൂപയും ഗ്രാസ് ശമ്പളം 85,310 രൂപയുമാണ്. ഫിറ്റ്‌മെന്റ് ഫാക്ടർ 2.0 ആണെങ്കിൽ പുതിയ അടിസ്ഥാന ശമ്പളം 89,800 ഉം പുതിയ ഗ്രാസ് ശമ്പളം 1,11,352 രൂപയും ആയിരിക്കും. ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആണെങ്കിൽ പുതിയ അടിസ്ഥാന ശമ്പളം 1,15,393 രൂപയും പുതിയ ഗ്രാസ് ശമ്പളം 1,43,087 രൂപയുമായി ഉയരും.
ലെവൽ 8 ജീവനക്കാർക്ക് നിലവിലെ അടിസ്ഥാന ശമ്പളം 47,600 രൂപയും നിലവിലെ ഗ്രാസ് ശമ്പളം 90,440 രൂപയുമാണ്. ഫിറ്റ്‌മെന്റ് ഫാക്ടർ 2.0 ആണെങ്കിൽ പുതിയ അടിസ്ഥാന ശമ്പളം 95,200, ഗ്രാസ് ശമ്പളം 1,18,048 രൂപയുമായി ഉയരും. ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആണെങ്കിൽ പുതിയ അടിസ്ഥാന ശമ്പളം 1,22,332 രൂപയായി വർദ്ധിക്കും. ഇതോടെ ആകെ ശമ്പളം 1,51,692 രൂപയായി വർദ്ധിക്കും.
English Summary:
Different fitment factors under the 8th Pay Commission could affect the basic pay of mid-career central government employees in Pay Levels 6, 7 and 8. It presents illustrative salary calculations using fitment factors of 2.00, 2.38 and 2.57, showing that a higher factor would result in a substantially higher revised basic salary.