AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: ക്ഷാമബത്ത ഇനി 3 മാസം കൂടുമ്പോൾ, ഡി ആർ ലയിപ്പിക്കാനും ആവശ്യം

8th Pay Commission Updates, Pensioners Demand  Every 3 Month DA Hike: 2027 പകുതിയോടെയാകും പരിഷ്കരണം നടപ്പിലാക്കുക. അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, പെൻഷൻ തുടങ്ങിയവയിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും യൂണിയനുകൾ തങ്ങളുടെ ആവശ്യവും കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പെൻഷൻകാരുടെ ആവശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: ക്ഷാമബത്ത ഇനി 3 മാസം കൂടുമ്പോൾ, ഡി ആർ ലയിപ്പിക്കാനും ആവശ്യം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 11 Aug 2026 | 03:04 PM

രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പാണ് എട്ടാം ശമ്പള പരിഷ്കരണം. ശമ്പള കമ്മീഷനെ രൂപീകരിച്ചെങ്കിലും റിപ്പോർട്ട് സമർപ്പിച്ച് ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. 2027 പകുതിയോടെയാകും പരിഷ്കരണം നടപ്പിലാക്കുക. എന്നാൽ, മുൻകാല പ്രാബല്യത്തോടെ നഷ്ടപ്പെട്ട മാസത്തെ ശമ്പള തുക കുടിശ്ശികയായി ലഭിച്ചേക്കും. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ട്. അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, പെൻഷൻ തുടങ്ങിയവയിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും യൂണിയനുകൾ തങ്ങളുടെ ആവശ്യവും കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പെൻഷൻകാരുടെ ആവശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

പെൻഷൻകാരുടെ ആവശ്യമെന്ത്?

പത്ത് ലക്ഷത്തോളം പെൻഷൻകാരെ പ്രതിനിധീകരിക്കുന്ന ‘ഭാരത് പെൻഷനേഴ്‌സ് സമാജ്’ (ബിപിഎസ്) എട്ടാം ശമ്പള കമ്മീഷനോട് ഒരു പ്രധാന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്നിവയുടെ നിരക്കുകൾ ഓരോ മൂന്ന് മാസത്തിലും പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. കൂടാതെ, ഡിആർ നിരക്ക് 25% കടന്നാൽ അടിസ്ഥാന പെൻഷനുമായി ലയിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്നും ബിപിഎസ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണപ്പെരുപ്പത്തിന്റെ ആഘാതം നന്നായി കൈകാര്യം ചെയ്യാൻ ജോലി ചെയ്യുന്നവരെയും വിരമിച്ചവരെയും ഈ നടപടി സഹായിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി

ആവശ്യങ്ങൾ നിരവധി

നിലവിൽ, സർക്കാർ വർഷത്തിൽ രണ്ടുതവണയാണ് ഡിഎ/ഡിആർ പരിഷ്കരിക്കുന്നത്. പണപ്പെരുപ്പം പെൻഷൻകാരുടെ ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിപിഎസ് തങ്ങളുടെ ആവശ്യം  അറിയിച്ചത്.  ഓഗസ്റ്റ് 7 ന് കമ്മീഷൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. 2026 ജനുവരി 1 ന് മുമ്പും ശേഷവും വിരമിക്കുന്ന അതേ റാങ്കിലുള്ള ജീവനക്കാർക്കിടയിൽ പെൻഷൻ തുല്യത വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: ജീവനക്കാർക്ക് ശമ്പളം ഇരട്ടിയാകുമോ? എട്ടാം ശമ്പള കമ്മീഷന്റെ യഥാർത്ഥ ശമ്പള വർദ്ധനവ് എത്ര?

മൂന്ന് മാസത്തെ ഡിഎ/ഡിആർ പരിഷ്കരണങ്ങൾക്കൊപ്പം, ഏറ്റവും കുറഞ്ഞ പെൻഷൻ 45,000 രൂപയായി ഉയർത്തണമെന്നും ബിപിഎസ് നിർദ്ദേശിച്ചിട്ടുണ്ട്. 3.83 ഫിറ്റ്മെന്റ് ഘടകം ഉൾപ്പെടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 ആയി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. ഫിറ്റ്മെന്റ് ഘടകം കണക്കാക്കുന്നതിന്, ‘5.2 വെയ്റ്റഡ്-യൂണിറ്റ് ഫാമിലി ഫോർമുല’ ഉപയോഗിക്കാനാണ് നിർദ്ദേശം.

NC-JCM ന്റെ ‘സ്റ്റാഫ് സൈഡ്’ പോലെയുള്ള നയം പിന്തുടർന്ന്, 69,000 രൂപ കുറഞ്ഞ ശമ്പളവും 3.83 ഫിറ്റ്മെന്റ് ഫാക്ടറും വേണമെന്നും ഓരോ 10 വർഷത്തിലും പുതിയ കമ്മീഷൻ രൂപീകരിക്കുന്ന പരമ്പരാഗത സമ്പ്രദായത്തിന് പകരം, ഓരോ അഞ്ച് വർഷത്തിലും ശമ്പളവും പെൻഷനും പുനഃപരിശോധിക്കണമെന്നും ബിപിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.

എട്ടാം ശമ്പള കമ്മീഷൻ പ്രവർത്തനങ്ങൾ

2025 നവംബർ 3 നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയപരിധിയാണ് നൽകിയിരിക്കുന്നത്. നിലവിൽ, കമ്മീഷൻ ഡൽഹിയിൽ അതിന്റെ പ്രധാനപ്പെട്ട യോഗങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. വരും മാസങ്ങളിൽ ചെന്നൈ, പുതുച്ചേരി, ചണ്ഡീഗഡ്, ജയ്പൂർ എന്നിവിടങ്ങളിൽ യോഗങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.  പെൻഷൻ പേയ്‌മെന്റുകൾ, ശമ്പള പരിഷ്കരണങ്ങൾ, വിവിധ അലവൻസുകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും കമ്മീഷൻ നിലവിൽ അവലോകനം ചെയ്തുവരികയാണ്. ജീവനക്കാർ, വിവിധ സംഘടനകൾ, പെൻഷൻകാർ, മറ്റ് പങ്കാളികൾ എന്നിവരുമായി ചർച്ചകളും കൂടിയാലോചനകളും നടത്തുന്നുണ്ട്.

Follow Us